നടന്‍ വിജയകാന്തിന് ശ്വാസതടസ്സം, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ഗുരുതരാവസ്ഥയിലെന്ന് ഡോക്ടര്‍മാര്‍
ചെന്നൈ: നടനും ഡിഎംഡികെ നേതാവുമായ വിജയകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന് കടുത്ത ശ്വാസ തടസ്സങ്ങളുണ്ടെന്നാണ് വിവരം. ഇന്ന് പുലര്‍ച്ചെയോടെയാണ് അദ്ദേഹം ശ്വാസതടസ്സം അനുഭവപ്പെട്ടത്. തുടര്‍ന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുകയാണ്. പുലര്‍ച്ചെ മൂന്നര മണിയോടെയാണ് പ്രശ്‌നങ്ങള്‍ ഉണ്ടായതെന്ന് അദ്ദേഹത്തിന്റെ പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു.

അതേസമയം വിജയകാന്തിന്റെ ആരോഗ്യനില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ആരോഗ്യപരമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് കുറച്ച് വര്‍ഷങ്ങളായി പൊതുചടങ്ങുകളിലൊന്നും വിജയകാന്ത് പങ്കെടുക്കാറില്ല. കഴിഞ്ഞ വര്‍ഷം നേരിയ കൊവിഡ് ലക്ഷ്ണങ്ങളോടെ ചികിത്സയിലായിരുന്നെങ്കിലും പിന്നീട് രോഗമുക്തി നേടിയിരുന്നു. വിജയകാന്ത് ഗുരുതരാവസ്ഥയിലാണെന്ന വിവരം പാര്‍ട്ടി നേതാക്കള്‍ തള്ളുന്നു. അദ്ദേഹം സ്ഥിരമായി നടത്തുന്ന മെഡിക്കല്‍ ടെസ്റ്റുകള്‍ക്കായിട്ടാണ് ആശുപത്രിയില്‍ എത്തിയതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു.
Recommended Video
ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം രാഷ്ട്രീയ മേഖലയിലും കുറച്ച് കാലമായി വിജയകാന്തിനെ കണ്ടിട്ടില്ല. കാര്യമായിട്ടുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ അദ്ദേഹത്തിനുണ്ടെന്നാണ് സൂചന. അടുത്തിടെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയകാന്തിന്റെ ഭാര്യയും ഡിഎംഡികെ ട്രഷററുമായി പ്രേമലത മത്സരിച്ചിരുന്നു. വൃന്ദാചലം സീറ്റില്‍ നിന്ന് മത്സരിച്ച പ്രേമലത പക്ഷേ തോറ്റിരുന്നു. ടിടിവി ദിനകരന്റെ എഎംഎംകെയുമായിട്ടായിരുന്നു വിജയകാന്തിന്റെ പാര്‍ട്ടി സഖ്യമുണ്ടാക്കിയത്.












Click it and Unblock the Notifications