Get Updates
Get notified of breaking news, exclusive insights, and must-see stories!

നോറയ്ക്ക് അടക്കം സമ്മാനങ്ങള്‍ കിട്ടി; താന്‍ പ്രതിയായി, തട്ടിപ്പ് കേസിനെതിരെ ജാക്വിലിന്‍

ദില്ലി: സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതിയായ സുകേഷ് ചന്ദ്രശേഖറില്‍ നിന്ന് താന്‍ മാത്രമല്ല സമ്മാനം വാങ്ങിയതെന്ന് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസ്. മറ്റ് ചില താരങ്ങളും സമ്മാനങ്ങള്‍ കൈപറ്റിയിട്ടുണ്ട്. എന്നാല്‍ പ്രതിയായത് താന്‍ മാത്രമാണെന്നും ജാക്വിലിന്‍ പറയുന്നു.

1

കള്ളപണ നിരോധന നിയമപ്രകാരമുള്ള കേസുകളുടെ അപ്പീലിയേറ്റ് അതോറിറ്റിക്ക് മുമ്പാകെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇക്കാര്യങ്ങള്‍ നടി ഉന്നയിച്ചിരിക്കുന്നത്. 200 കോടിയുടെ തട്ടിപ്പാണ് സുകേഷ് ചന്ദ്രശേഖര്‍ നടത്തിയത്. ഇതിലാണ് ജാക്വിലിനും പ്രതിയാണെന്ന് ഇഡി പറയുന്നത്.

നോറാം ഫത്തേഹി അടക്കം താരങ്ങള്‍ സുകേഷ് ചന്ദ്രശേഖറില്‍ നിന്ന് സമ്മാനങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. എന്നാല്‍ അവരെല്ലാം സാക്ഷികളായി. എന്നാല്‍ തന്നെ ഈ കേസിലേക്ക് പ്രതിയായി അനാവശ്യമായി വലിച്ചിഴച്ചെന്നും ജാക്വിലിന്‍ പറഞ്ഞു. സ്ഥിര നിക്ഷേപങ്ങളും സ്വത്തുക്കളും കണ്ടുകെട്ടിയതിനെയും നടി ഹര്‍ജിയില്‍ ചോദ്യം ചെയ്തു.

തെറ്റായ ഉത്തരവിലൂടെയാണ് സ്ഥിര നിക്ഷേപങ്ങള്‍ അടക്കം കണ്ടുകെട്ടിയത്. കുറ്റകൃത്യങ്ങളുമായി ഈ നിക്ഷേപങ്ങള്‍ക്കൊന്നും യാതൊരു ബന്ധവുമില്ലെന്നും നടി പറയുന്നു. സുകേഷ് ചന്ദ്രശേഖര്‍ എന്നൊരാള്‍ ഈ ലോകത്ത് ജീവിച്ചിരിപ്പുണ്ടെന്ന വിവരം അറിയുന്നതിന് മുമ്പേ തനിക്ക് ലഭിച്ച വരുമാനമാണിതെന്നും ജാക്വിലിന്‍ പറയുന്നു.

അന്വേഷണ ഏജന്‍സികളുമായി എല്ലാ സമയത്തും താന്‍ സഹകരിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ടുള്ള എല്ലാ വിവരങ്ങളും ഇഡിക്ക് കൈമാറിയതാണ്. എന്നാല്‍ തന്നെ അന്വേഷണ ഏജന്‍സി വഞ്ചിക്കുകയാണ് ചെയ്തത്. സുകേഷ് ചന്ദ്രശേഖറിന്റെ തട്ടിപ്പിന്റെ ഇരയാണ് ജാക്വിലിനെന്നും നടിക്കെതിരെ നേരത്തെ ഒരു തരത്തിലുള്ള കേസുകളൊന്നും ഇല്ലെന്നും ഹര്‍ജിയില്‍ ഉന്നയിക്കുന്നുണ്ട്.

കളിക്കാന്‍ ടീമില്‍ ഇടമില്ല, മാഞ്ചസ്റ്റര്‍ യുനൈറ്റഡിനോട് വിട പറയാന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

നേരത്തെ സാമ്പത്തിക തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് ജാക്വിലിന്‍ ഫെര്‍ണ്ടാസിന്റെ ഏഴുകോടി രൂപയുടെ സ്വത്ത് ഇഡി കണ്ടുകെട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് സുകേഷിനെയും നടിയെയും പ്രതിചേര്‍ത്ത് അധിക കുറ്റപത്രം സമര്‍പ്പിച്ചത്.

തന്നെ സുകേഷ് വഞ്ചിച്ചതയാണെന്ന് കൃത്യമായി മനസ്സിലാവുന്നുണ്ട്. എന്നിട്ടും തന്നെ കേസില്‍ പ്രതിയാക്കി. ബാക്കിയുള്ളവരും സമ്മാനം വാങ്ങിയിട്ടുണ്ട്. എന്നാല്‍ അവരെ സാക്ഷികളാക്കുകയാണ് ചെയ്തതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. നടി വിദേശ പൗരയായത് കൊണ്ട് രാജ്യം വിടാന്‍ സാധ്യതയുണ്ടെന്നും, അതുകൊണ്ടാണ് സ്വത്തുക്കള്‍ പിടിച്ചെടുത്തതെന്നും പറയുന്നു.

നേരത്തെയുള്ള കുറ്റപത്രത്തില്‍ ജാക്വിലിന്റെ പേരില്ലായിരുന്നു. എന്നാല്‍ ബോളിവുഡ് താരങ്ങളില്‍ നിന്ന് രേഖപ്പെടുത്തിയ മൊഴിയെ കുറിച്ച് പറയുന്നുണ്ടായിരുന്നു. ജാക്വിലിന് സുകേഷ് പ്രൈവറ്റ് ജെറ്റ് വരെ വാടകയ്ക്ക് എടുത്ത് നല്‍കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+