വിമാനത്തില്‍ നടിയെ പീഡിപ്പിച്ച സംഭവം ഇങ്ങനെയോ?; പ്രതിയുടെ ഭാര്യ പറയുന്നത്
മുംബൈ: ദംഗല്‍ സിനിമയില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്ത നടിയെ വിമാനത്തില്‍വെച്ച് പീഡിപ്പിച്ച സംഭവത്തില്‍ പ്രതിയുടെ ഭാര്യ പ്രതികരിച്ചു. തന്റെ ഭര്‍ത്താവ് നിരപരാധിയാണെന്നും പീഡിപ്പിക്കാന്‍ ശ്രമിച്ചില്ലെന്നും ഭാര്യ പറഞ്ഞു. നടി തെറ്റിദ്ധരിച്ചതാകാമെന്നും യുവതി ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചു.
അമേരിക്കന്‍ തീരുമാനം ഇസ്രായേലിന്റെ നാശത്തിന്റെ തുടക്കമെന്ന് ഹിസ്ബുല്ല; ഇസ്രായേലിനെതിരേ ഒന്നിക്കാന്‍ ആഹ്വാനം
കുടുംബത്തില്‍ ഒരു മരണം നടന്നിരുന്നു. അതിന് പോയി വരികയായിരുന്നു ഭര്‍ത്താവ്. 24 മണിക്കൂര്‍ ഉറങ്ങാതിരുന്നതിന്റെ ക്ഷീണമുണ്ടായിരുന്നു. തന്നെ ശല്യപ്പെടുത്തരുതെന്നും ഉറങ്ങണമെന്നും വിമാന ജീവനക്കാരിയോട് ഭര്‍ത്താവ് പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ കാല്‍ മുന്‍പിലുള്ള കൈവരിയില്‍ എടുത്തുവച്ച് ഉറങ്ങിയതാണ് തെറ്റിദ്ധാരണയ്ക്കിടയായതെന്നും യുവതി പറഞ്ഞു.

ഭര്‍ത്താവ് പീഡിപ്പിക്കാന്‍ നിരന്തരം ശ്രമിച്ചെന്ന് പറയുന്ന നടി എന്തുകൊണ്ടാണ് അപ്പോള്‍തന്നെ പ്രതികരിക്കാതിരുന്നതെന്നും അവര്‍ ചോദിച്ചു. കുടുംബസ്‌നേഹമുള്ളയാളാണ് ഭര്‍ത്താവ്. ഇതിന് മുന്‍പ് ഒരിക്കലും അദ്ദേഹത്തിനെതിരെ ഇത്തരത്തില്‍ ഒരു ആരോപണം ഉണ്ടായിരുന്നില്ല. നടിയുടെ തെറ്റിദ്ധാരണയാണ് ഇപ്പോഴത്തെ സംഭവത്തിനിടയാക്കിയതെന്നും അവര്‍ പറഞ്ഞു.
മുംബൈയില്‍ നിന്നും ദില്ലിയിലേക്കുള്ള യാത്രാമധ്യേയായിരുന്നു നടിയെ പിറകിലിരിക്കുന്നയാള്‍ ശല്യം ചെയ്തതായി പറയുന്നത്. യാത്രയ്ക്കുശേഷം തന്റെ അനുഭവം വിവരിക്കുന്ന വീഡിയോ ചിത്രീകരിച്ച് നടി ഇന്‍സ്റ്റഗ്രാമിലിട്ടു. ഇതോടെ സംഭവം പുറത്തറിയുകയും പ്രതിക്കെതിരെ അന്വേഷണം നടത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു.












Click it and Unblock the Notifications