Get Updates
Get notified of breaking news, exclusive insights, and must-see stories!

അത്തരം സ്ത്രീകള്‍ സെക്‌സ് വര്‍ക്കര്‍മാര്‍, നല്ല കുടുംബത്തിലുള്ളവരല്ല, 'ശക്തിമാന്‍' വിവാദത്തില്‍!!

മുംബൈ: നടന്‍ മുകേഷ് ഖന്നയെ പറഞ്ഞാല്‍ ആരും അറിയില്ല. പക്ഷേ ശക്തിമാന്‍ എന്ന് പറഞ്ഞാല്‍ എല്ലാവരും അറിയും, 1990കളിലെ കുട്ടികളുടെ ഏറ്റവും പ്രിയങ്കരനായ സൂപ്പര്‍ ഹീറോയായിരുന്നു ശക്തിമാന്‍. ആ കഥാപാത്രത്തിലൂടെ പ്രശസ്തിയിലേക്ക് ഉയര്‍ന്നിരുന്നു മുകേഷ് ഖന്ന. എന്തും വെട്ടിത്തുറന്ന് പറയുകയും, വലിയ വിവാദങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നത് അദ്ദേഹത്തിന്റെ ഒരു ശീലം കൂടിയാണ്.

ഇപ്പോള്‍ അദ്ദേഹം പറഞ്ഞൊരു കാര്യം വളരെ വലിയ വിവാദമായിരിക്കുകയാണ്. സ്ത്രീകളെ ഒരു പ്രത്യേക വിഭാഗത്തില്‍പ്പെടുത്തി അപമാനിക്കാന്‍ നോക്കിയ മുകേഷ് ഖന്നയെ സോഷ്യല്‍ മീഡിയ രൂക്ഷമായി വിമര്‍ശിക്കുകയാണ്. അദ്ദേഹം മാപ്പുപറയണമെന്നാണ് ആവശ്യം. വിശദമായ വിവരങ്ങളിലേക്ക്....

ബ്ലാ ബ്ലാ ലുക്കില്‍ അഹാന കൃഷ്ണ, വര്‍ക്ക് ഔട്ട് ചിത്രങ്ങള്‍ വൈറല്‍, ഫിറ്റ്‌നസ് രഹസ്യം മനസിലായെന്ന് ആരാധകര്‍

1

സ്ത്രീകളുടെ വ്യക്തിത്വത്തെയാണ് മുകഷേ ഖന്ന ചോദ്യം ചെയ്തിരിക്കുന്നത്. ഒരു പെണ്‍കുട്ടി ഒരു ആണ്‍കുട്ടിയോട് ലൈംഗിക ബന്ധം ആവശ്യപ്പെടുകയാണെങ്കില്‍ അവളുടെ വ്യക്തിത്വം ഒട്ടും നല്ലതല്ലെന്ന് ശക്തിമാന്‍ താരം പറയുന്നു. അത്തരത്തില്‍ ലൈംഗിക ബന്ധം ആവശ്യപ്പെടുന്ന സ്ത്രീകളെ, സ്ത്രീകളായി പോലും കാണാന്‍ സാധിക്കില്ല. അവര്‍ ബിസിനസ് നടത്തുന്ന വെറും ലൈംഗിക തൊഴിലാളികള്‍ മാത്രമാണെന്നും താരം പറയുന്നു. അതേസമയം പരാമര്‍ശത്തിന് പിന്നാലെ മുകേഷ് ഖന്നയ്‌ക്കെതിരെ വ്യാപക പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

2

സ്ത്രീകള്‍ ലൈംഗിക ബന്ധത്തിനായി അത്യന്തം ആഗ്രഹിക്കുകയും, അത് പുരുഷന്മാരോടും ചോദിക്കുകയും ചെയ്യുന്നവരെ സ്ത്രീയായി പോലും കാണാന്‍ സാധിക്കില്ല. അവര്‍ ശരിക്കും സെക്‌സ് വര്‍ക്കര്‍മാരാണെന്ന് മുകേഷ് ഖന്ന പറയുന്നു. സ്വന്തം യുട്യൂബ് ചാനലിലെ വീഡിയോയിലാണ് ശക്തിമാന്‍ താരം വിവാദ പരാമര്‍ശം നടത്തിയത്. ഏതെങ്കിലുമൊരു പെണ്‍കുട്ടി ഒരാണ്‍കുട്ടിയോട് സെക്‌സ് ആവശ്യപ്പെട്ടാല്‍, അവള്‍ പെണ്‍കുട്ടിയല്ല, സെക്‌സ് വര്‍ക്കറാണ്. ഒരു അന്തസ്സുള്ള പെണ്‍കുട്ടി, നല്ലൊരു കുടുംബ ചുറ്റുപാടിലും സമൂഹത്തിലും വളര്‍ന്നവര്‍ അങ്ങനെയുള്ള കാര്യങ്ങള്‍ ഒരിക്കലും പറയില്ലെന്നും മുകേഷ് ഖന്ന പറഞ്ഞു.

3

മുമ്പും പല നടന്മാരും നടിമാര്‍ക്കുമെതിരെ താരം പരാമര്‍ശത്തി വിവാദം വിളിച്ചുവരുത്തിയിട്ടുണ്ടെങ്കിലും ഇത് ഒരു പടി കടന്ന് മുന്നില്‍ പോയിരിക്കുകയാണ്. മുകേഷ് ഖന്ന ശക്തിമാനല്ല യഥാര്‍ത്ഥ ജീവിതത്തില്‍ സെക്‌സിസ്റ്റാണെന്ന് ആരാധകര്‍ കമന്റ് ചെയ്യുന്നു. അതേസമയം പുരുഷന്മാര്‍ കരുതലോടെ ഇരിക്കണമെന്നും, സ്ത്രീകള്‍ അവരെ ആകര്‍ഷിച്ച് വലയിലാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും വീഡിയോയില്‍ പറയുന്നു. സ്ത്രീകള്‍ റാക്കറ്റുകളായി പ്രവര്‍ത്തിച്ച്, നിഷ്‌കളങ്കരായ പുരുഷന്മാരെ ബ്ലാക് മെയില്‍ ചെയ്യുകയാണെന്നും ഖന്ന ആരോപിച്ചു.

4

സോഷ്യല്‍ മീഡിയ അക്കൗണ്ടുകളെ പുരുഷന്മാര്‍ പ്രത്യേകം ശ്രദ്ധിക്കണം. സ്ത്രീകള്‍ സോഷ്യല്‍ മീഡിയ വഴി പുരുഷന്‍മാരെ വളയ്ക്കാന്‍ നോക്കും. അതിന് നിന്ന് കൊടുക്കരുത്. ആദ്യം അവര്‍ നഗ്ന ചിത്രങ്ങള്‍ അയക്കും. അതില്‍ പുരുഷന്മാര്‍ വീണാല്‍ ബ്ലാക് മെയില്‍ ചെയ്യാന്‍ തുടങ്ങും. തുടര്‍ന്ന് പണം ആവശ്യപ്പെടുമെന്നും മുകേഷ് ഖന്ന പറഞ്ഞു. പല അക്കൗണ്ടുകളില്‍ നിന്നും തനിക്കും ഇതേ പോലുള്ള സന്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്. യുവതികള്‍ തിക്ക് പണമൊന്നും നല്‍കാതെ തന്നെ സെക്‌സില്‍ ഏര്‍പ്പെടാമെന്നാണ് പറയാറുള്ളതെന്നും മുകേഷ് ഖന്ന പറഞ്ഞു.

5

സ്ത്രീകള്‍ അടങ്ങിയൊതുങ്ങി ഇരിക്കണം. പരിധി വിട്ട് കളിക്കാന്‍ പാടില്ല. സ്വന്തം സംസ്‌കാരത്തെ ബഹുമാനിക്കാന്‍ പഠിക്കണം. മുമ്പ് സ്ത്രീകള്‍ക്ക് നോ പറയാനുള്ള ഒരു അവകാശം തന്നെയുണ്ടായിരുന്നു. എന്നാല്‍ ഇന്ന് പുരുഷന്മാരാണ് ഇല്ല എന്ന് പറയേണ്ടതെന്നും ഖന്ന പറയുന്നു. എട്ട് മിനുട്ടോളമുള്ള ഈ വീഡിയോക്കെതിരെ വ്യാപക പ്രതിഷേധമാണ് സോഷ്യല്‍ മീഡിയ ഉയര്‍ത്തുന്നത്. ശക്തിയും മാനും ഒരു മിച്ച് നഷ്ടപ്പെട്ട ഒരാളുടെ രോദനമാണ് ഇതെന്ന് ഒരു യൂസര്‍ കുറിച്ചു. സോറി ശക്തിമാന്‍, ഇത്തവണ തെറ്റ് നിങ്ങളുടെ ഭാഗത്താണെന്നും മറ്റൊരാള്‍ ട്വീറ്റ് ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+