Get Updates
Get notified of breaking news, exclusive insights, and must-see stories!

മകന് ഓര്‍മയുള്ളത് വിജയ്‌യെ മാത്രം, പിറന്നാളിന് ഇളയദളപതി എത്തും, ഓര്‍മ നഷ്ടമായ മകനെ കുറിച്ച് നാസര്‍

ചെന്നൈ: ബാഹുബലിയിലെ പല്‍വാള്‍ ദേവന്റെ പിതാവായി രാജ്യത്തെ തന്നെ എല്ലാ സിനിമാ പ്രേമികള്‍ക്കും ചിരപരിചിതനാണ് തമിഴ് നടന്‍ നാസര്‍. മലയാളികള്‍ക്ക് പ്രിയങ്കരമായ കഥാപാത്രങ്ങളും അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. അതേസമയം തന്റെ മകന് ഓര്‍മ നഷ്ടപ്പെട്ട സംഭവവും മകന് നടന്‍ വിജയ്‌യോടുള്ള ഇഷ്ടവും വെളിപ്പെടുത്തുകയാണ് നാസര്‍. തന്റെ മകന് അപകടത്തെ തുടര്‍ന്ന് ഓര്‍മ നഷ്ടപ്പെട്ടിരുന്നുവെന്ന് നാസര്‍ പറയുന്നു. മൂത്ത മകനായ അബ്ദുള്‍ അസന്‍ ഫൈസലിനാണ് അപകടം പറ്റിയത്. മകന് നടന്‍ വിജയിയെ മാത്രമാണ് ഓര്‍മയുള്ളതെന്നും നാസര്‍ പറയുന്നു.

1

പ്രേക്ഷകരെ ഞെട്ടിച്ച് മെറീന മൈക്കിൾ; ഫോട്ടോസ് വൈറലാകുന്നു

നടന്‍ മനോബാലയുമായിട്ടുള്ള അഭിമുഖത്തിലാണ് നാസര്‍ വിജയിയുമായി മകനും തന്റെ കുടുംബത്തിനുള്ള അടുപ്പം വെളിപ്പെടുത്തിയത്. മകന്‍ വിജയ്‌യുടെ വലിയ ആരാധകനായിരുന്നു. എന്നാല്‍ തനിക്ക് അത് അറിയില്ലായിരുന്നു. അപകടത്തില്‍ ഓര്‍മ മുഴുവനും അവന് നഷ്ടപ്പെട്ട് പോയി. ഇന്നും അവന് ഓര്‍മ തിരിച്ച് കിട്ടിയിട്ടില്ല. പക്ഷേ അവന് ഓര്‍മയുള്ള വിജയിയെ മാത്രമാണ്. എപ്പോഴും വിജയ് എന്ന് പറഞ്ഞ് അവന്‍ ബഹളം വെക്കും. ആ സമയത്ത് ഞങ്ങളൊക്കെ അവന്റെ സുഹൃത്ത് വിജയിയെ കുറിച്ചായിരിക്കും പറയുന്നതെന്നാണ് കരുതിയതെന്നും നാസര്‍ പറഞ്ഞു.

ഞങ്ങള്‍ക്ക് മകന്‍ വിജയിയെ ഇഷ്ടപ്പെടുന്നുവെന്ന് പിന്നീടാണ് മനസ്സിലായത്. വീട്ടില്‍ വിജയിയുടെ പാട്ടുകള്‍ വെച്ചപ്പോഴാണ് മകന്‍ ശാന്തനായത്. വീട്ടില്‍ എപ്പോഴും വിജയിയുടെ പാട്ടുകളാണ് വെക്കാറുള്ളതെന്നും നാസര്‍ പറഞ്ഞു. നിങ്ങള്‍ എന്റെ വീട്ടില്‍ എപ്പോഴെങ്കിലും വന്ന് നോക്കൂ, മകന്‍ കേട്ട് കൊണ്ടിരിക്കുന്നത് വിജയിയുടെ പാട്ടായിരിക്കും. ഇക്കാര്യം ഞാന്‍ വിജയിനോടും പറഞ്ഞിരുന്നു. പക്ഷേ ഞാന്‍ വിചാരിച്ചത് പോലെയായിരുന്നില്ല പ്രതികരണം. വളരെ വൈകാരികമായിട്ടാണ് അദ്ദേഹം എന്നോട് പ്രതികരിച്ചത്.

മകന്റെ ജന്മദിനത്തിലൊക്കെ വിജയ് പതിവായി പങ്കെടുക്കാറുണ്ട്. അവന് സമ്മാനങ്ങളും നല്‍കാറുണ്ട്. മകനെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരാന്‍ ഒരു പ്രധാന കാരണം വിജയ് ആണെന്നും നാസര്‍ പറഞ്ഞു. വളരെ വ്യക്തിപരമായി തന്നെയാണ് വിജയ് ഈ വിഷയം കണ്ടിരിക്കുന്നതെന്ന് നാസര്‍ പറഞ്ഞു. അതേസമയം നാസറിന്റെ വെളിപ്പെടുത്തല്‍ സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗമായി മാറി കഴിഞ്ഞു. ഇളയദളപതിയുടെ ആരാധകര്‍ ഈ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ്.

മഞ്ഞുമലകളെ തൊട്ട്; വെക്കേഷൻ മൂഡിൽ ഷഫ്ന നിസാം

Recommended Video

cmsvideo
    ഇളയ ദളപതി വിജയ്ക്ക് വൻ തുക പിഴ ശിക്ഷ നൽകി കോടതി. കാരണം ഇതാണ്

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+