'എന്റെ ബ്രായുടെ അളവെടുക്കുന്നത് ദൈവം' പുലിവാല് പിടിച്ച് നടിയുടെ പ്രസ്താവന, അഴിക്കുള്ളിലാവും
മുംബൈ: ടിവി താരം ശ്വേത തിവാരി കുരുക്കില്‍. നടിയുടെ പ്രസ്താവന ഹിന്ദു വിരുദ്ധമാണെന്ന് പോലീസ് പറയുന്നു. തന്റെ ബ്രായുടെ അളവെടുക്കുന്നത് ദൈവമാണെന്ന നടിയുടെ പരാമര്‍ശമാണ് വലിയ വിവാദമായിരിക്കുന്നത്. മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പോലീസിനോട് ഇക്കാര്യം അന്വേഷിച്ച് 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് പുതിയ വെബ് സീരിസിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടി ഭോപ്പാലിലെത്തിയത്. ഈ സീരീസിലുള്ള മറ്റ് താരങ്ങളും ഇവരോടൊപ്പമുണ്ടായിരുന്നു. ടിവി സീരീസായ മഹാഭാരത്തിലെ കൃഷ്ണന്റെ വേഷം അവതരിപ്പിച്ച സൗരഭ് ജെയിനും ഈ പരിപാടിക്കുണ്ടായിരുന്നു.

ഇവരുടെ വെബ്‌സീരീസായ ഷോ സ്‌റ്റോപ്പറില്‍ ബ്രാ ഫിറ്ററുടെ റോളിലാണ് സൗരഭ് അഭിനയിക്കുന്നത്. ഇത് സൂചിപ്പിച്ചായിരുന്നു ശ്വേതയുടെ പരാമര്‍ശം. തന്റെ ബ്രായുടെ അളവെടുക്കുന്നത് ദൈവമാണെന്ന് ഉദ്ദേശിച്ചത് സൗരഭിനെയായിരുന്നു. അദ്ദേഹത്തിന്റെ കൃഷ്ണന്റെ വേഷമായിരുന്നു നടി ഉദ്ദേശിച്ചത്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഇത് വലിയ വിവാദമാവുകയായിരുന്നു. ആ നടി പറഞ്ഞത് താന്‍ കേട്ടുവെന്നും, ശക്തമായി അപലപിക്കുന്നുവെന്നും നരോത്തം മിശ്ര പറഞ്ഞു. ഭോപ്പാല്‍ പോലീസ് കമ്മീഷണറോട് അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മിശ്ര സ്ഥിരീകരിച്ചു. എന്തൊക്കെ നടപടിയുണ്ടാവുമെന്ന് അതിന് ശേഷം തീരുമാനിക്കുമെന്നും നരോത്തം മിശ്ര വ്യക്തമാക്കി.
അതേസമയം പോലീസ് ശ്വേത തിവാരിക്കെതിരെ കേസെടുത്തിരിക്കുകയാണ്. ദൈവത്തിനെതിരായ പരാമര്‍ശത്തിലൂടെ ശ്വേത മതവികാരം ഹനിച്ചുവെന്നാണ് കേസ്. സോനു പ്രജാപതി എന്നയാളാണ് നടിക്കെതിരെ പരാതി നല്‍കിയത്. പരാമര്‍ശം അപലപനീയമാണെന്നും സോനു പറയുന്നു. ശ്വേതയ്ക്ക് ശ്യാമള ഹില്‍സ് പോലീസ് സ്‌റ്റേഷന്‍ ഹാജരാവാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. ഒരുപക്ഷേ ഇവരെ നേരിട്ട് കണ്ട് നോട്ടീസ് നല്‍കാനും പോലീസ് ശ്രമിച്ചേക്കുമെന്ന് സൂചനയുണ്ട്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ശ്വേതയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഏഴ് വര്‍ഷത്തില്‍ കുറയാത്ത തടവാണ് ശിക്ഷയാണ് ലഭിച്ചത്. ഇതുവരെ കേസൊന്നും ഈ വകുപ്പ് പ്രകാരം നടത്തിയിട്ടില്ല. സുപ്രീം കോടതിയെ വിധിയെ തുടര്‍ന്നാണ് ഈ തീരുമാനം.
്അസിസ്റ്റന്റ് കമ്മീഷണര്‍ ബിട്ടു ശര്‍മ പറയുന്നു നടിയെ അറസ്റ്റ് ചെയ്യുമെന്നാണ്. സ്വന്തം ജാമ്യത്തില്‍ തന്നെ നടിയെ വിട്ടയച്ചേക്കും. ഇതിന് ശേഷം അവര്‍ക്ക് കോടതിയെ സമീപിക്കാമെന്നും പോലീസ് വ്യക്തമാക്കി. അതേസമയം പരാമര്‍ശം വിവാദമായതിനെ തുടര്‍ന്ന് നടി മാപ്പുപറഞ്ഞിട്ടുണ്ട്. തന്റെ സഹപ്രവര്‍ത്തകനെ ഉദ്ദേശിച്ചാണ് ആ പരാമര്‍ശം നടത്തിയത്. എന്നാല്‍ പരാമര്‍ശം സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് വിവാദമാക്കുകയായിരുന്നു. സൗരഭ് രാജ് ജെയിന്‍ കൃഷ്ണന്റെ വേഷമിട്ടതിനെ ഉദ്ദേശിച്ചാണ് അത് പറഞ്ഞത്. താനും കടുത്ത ദൈവഭക്തയാണ്. ഈ സാഹചര്യത്തില്‍ ഒരര്‍ത്ഥത്തിലും താന്‍ ആരുടെയും വികാരങ്ങള്‍ ഹനിക്കില്ല. ആരെയും വേദനിപ്പിക്കുക എന്നത് തന്റെ ഉദ്ദേശമായിരുന്നില്ലെന്നും നടി വ്യക്തമാക്കി.












Click it and Unblock the Notifications