ഒരു സ്ത്രീയെയും ഇങ്ങനെ ടാര്‍ഗറ്റ് ചെയ്യരുത്, സിദ്ധാര്‍ത്ഥിന്റെ മാപ്പ് സ്വീകരിച്ച് സൈന
ദില്ലി: ബാഡ്മിന്റണ്‍ താരം സൈന നേവാളിനെതിരായ സെക്‌സിസ്റ്റ് പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് നടന്‍ സിദ്ധാര്‍ത്ഥ്. കഴിഞ്ഞ ദിവസങ്ങളില്‍ വലിയ വിവാദമായിരുന്നു സിദ്ധാര്‍ത്ഥിന്റെ പരാമര്‍ശങ്ങള്‍. സൈനയ്ക്ക് കത്തെഴുതിയാണ് സിദ്ധാര്‍ത്ഥ് മാപ്പ് പറഞ്ഞു. വളരെ മോശപ്പെട്ട ഒരു തമാശയ്ക്ക് ഞാന്‍ നിങ്ങളോട് മാപ്പുചോദിക്കുന്നു. എനിക്ക് നിങ്ങളോട് പല വിഷയങ്ങളിലും എതിര്‍പ്പുണ്ടാകാം. എന്നാല്‍ നിരാശയോ ദേഷ്യമോ നിങ്ങള്‍ക്കെതിരെ ഞാന്‍ ഉപയോഗിച്ച വാക്കുകളെ ന്യായീകരിക്കുന്നതല്ല. അതിനേക്കാള്‍ നല്ല രീതിയില്‍ പെരുമാറാന്‍ പറ്റുമെന്ന് എനിക്കറിയാം. തമാശയാണ് ഞാന്‍ ഉദ്ദേശിച്ചതെങ്കില്‍, അത് നല്ലതായിരിക്കണം. എന്നാല്‍ അങ്ങനെയായിരുന്നില്ല. അതില്‍ ക്ഷമിക്കണമെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു.

നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹത്തെ കര്‍ഷകര്‍ തടഞ്ഞ സംഭവത്തില്‍ സൈന പ്രതികരിച്ചിരുന്നു. സ്വന്തം പ്രധാനമന്ത്രിക്ക് സുരക്ഷ ഒരുക്കാന്‍ സാധിച്ചിട്ടില്ലെങ്കില്‍ ഒരു രാജ്യത്തിനും സുരക്ഷിതമെന്ന് സ്വയം അവകാശപ്പെടാനാവില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയുള്ള അരാജകവാദികളുടെ ഭീരുത്വം നിറഞ്ഞ ആക്രമണത്തെ അപലപിക്കുന്നതായും സൈന പറഞ്ഞു. ഇതാണ് സിദ്ധാര്‍ത്ഥിനെ ചൊടിപ്പിച്ചത്. ഇതിന് നടന്‍ മറുപടി സെക്‌സിസ്റ്റാണെന്ന് വിമര്‍ശനമുയര്‍ന്നു. ദേശീയ വനിത അധ്യക്ഷ രേഖ ശര്‍മ അടക്കം ഇതിനെ വിമര്‍ശിച്ചിരുന്നു. സിദ്ധാര്‍ത്ഥിനെതിരെ നടപടിയെടുക്കാനും നിര്‍ദേശിച്ചിരുന്നു. ട്വിറ്റര്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്യാനും നിര്‍ദേശിച്ചിരുന്നു.
താന്‍ പറഞ്ഞതില്‍ മോശപ്പെട്ട അര്‍ത്ഥമോ ഉദ്ദേശമോ ഇല്ലെന്ന് സിദ്ധാര്‍ത്ഥ് പറഞ്ഞു. താന്‍ സ്ത്രീപക്ഷത്ത് നില്‍ക്കുന്നയാളാണെന്നും താരം വ്യക്തമാക്കി. തന്റെ മാപ്പപേക്ഷ സൈന സ്വീകരിക്കുമെന്നാണ് കരുതുന്നതെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു. അതേസമയം സിദ്ധാര്‍ത്ഥ് മാപ്പുപറഞ്ഞതില്‍ സന്തോഷമുണ്ടെന്നും സൈന പറഞ്ഞു. ഞാന്‍ അദ്ദേഹവുമായി സംസാരിച്ചിട്ടില്ല. മാപ്പുപറഞ്ഞതില്‍ സന്തോഷം. കാരണം അത് ഒരു സ്ത്രീയെ സംബന്ധിക്കുന്ന കാര്യമാണ്. ഒരു സ്ത്രീയെ അത്തരത്തില്‍ ഒരിക്കലും ടാര്‍ഗറ്റ് ചെയ്യാന്‍ പാടില്ല. പക്ഷേ മാപ്പ് സ്വീകരിക്കുന്നു. ഇത്തരം കാര്യങ്ങളെ കുറിച്ച് താന്‍ കൂടുതലൊന്നും ചിന്തിക്കുന്നില്ലെന്നും, ദൈവം സിദ്ധാര്‍ത്ഥിനെ അനുഗ്രഹിക്കട്ടെയെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു.
അതേസമയം സൈനയുടെ പിതാവും സിദ്ധാര്‍ത്ഥിനെതിരെ രംഗത്ത് വന്നിരുന്നു. പ്രസ്താവനയെ താന്‍ അപലപിച്ചു. പരസ്യമായി അദ്ദേഹം മാപ്പുപറയണം. ഞങ്ങളുടെ കുടുംബം ആകെ ആ പ്രസ്താവനയില്‍ വല്ലാതെയായിരിക്കുകയാണ്. സൈനയും അസന്തുഷ്ടിയിലാണ്. മാപ്പുപറയുകയാണ് സി ദ്ധാര്‍ത്ഥ് ചെയ്യേണ്ടതെന്നും സൈനയുടെ പിതാവ് ഹര്‍വീര്‍ സിംഗ് നേവാള്‍ പറഞ്ഞു. നടി ഖുശ്ബുവും നേരത്തെ സിദ്ധാര്‍ത്ഥിനെ വിമര്‍ശിച്ചിരുന്നു. . നടി ഖുശ്ബുവും രംഗത്ത് വന്നിട്ടുണ്ട്. സിദ്, നീ എന്റെ സുഹൃത്താണ്. പക്ഷേ ഇതൊരിക്കലും നിന്നില്‍ നിന്ന് ഞാന്‍ പ്രതീക്ഷിച്ചില്ല. വളരെ മോശം പരാമര്‍ശമാണിത്. അമ്മാവനും അമ്മായിയും ഒരിക്കലും ഇതില്‍ അഭിമാനം കൊള്ളുമെന്ന് കരുതുന്നില്ല. നിന്റെ വിദ്വേഷം ഒരു വ്യക്തിയോട് കാണിക്കരുതെന്നും ഖുശ്ബു കുറിച്ചു.












Click it and Unblock the Notifications