സൈനയ്ക്കെതിരെ സെക്സിസ്റ്റ് പരാമര്‍ശവുമായി സിദ്ധാര്‍ത്ഥ്, പ്രതിഷേധം, വനിതാ കമ്മീഷന് നോട്ടീസയച്ചു
ദില്ലി: സോഷ്യല്‍ മീഡിയയില്‍ വലിയൊരു ഭൂകമ്പത്തിന് തുടക്കമിട്ടിരിക്കുകയാണ് നടന് സിദ്ധാര്‍ത്ഥ്. ബാഡ്മിന്റണ്‍ താരവും ഒളിമ്പിക് മെഡല്‍ ജേത്രിയുമായ സൈന നേവാളിനെതിരെയുള്ള സിദ്ധാര്‍ത്ഥിന്റെ പരാമര്‍ശം സെക്സിസ്റ്റ് ആയി പോയിരിക്കുകയാണ്. താരത്തിനെതിരെ സിനിമാ ലോകത്തെ പ്രമുഖരും രാഷ്ട്രീയ നേതാക്കളുമെല്ലാം രംഗത്ത് വന്നിരിക്കുകയാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കര്‍ഷകര്‍ പഞ്ചാബില്‍ തടഞ്ഞ വിഷയത്തില്‍ അദ്ദേഹത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സൈന ട്വീറ്റ് ചെയ്തിരുന്നു. ഇതാണ് സിദ്ധാര്‍ത്ഥിനെ പ്രകോപിപ്പിച്ചത്. നടി ഖുശ്ബു അടക്കമുള്ള നടിമാര്‍ സിദ്ധാര്‍ത്ഥിന്റെ മറുപടി വളരെ മോശമാണ് എന്നാണ് പറഞ്ഞിരിക്കുന്നത്.

സ്വന്തം പ്രധാനമന്ത്രിക്ക് സുരക്ഷ ഒരുക്കാന്‍ സാധിച്ചിട്ടില്ലെങ്കില്‍ ഒരു രാജ്യത്തിനും സുരക്ഷിതമെന്ന് സ്വയം അവകാശപ്പെടാനാവില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയുള്ള അരാജകവാദികളുടെ ഭീരുത്വം നിറഞ്ഞ ആക്രമണത്തെ അപലപിക്കുന്നതായും സൈന ട്വീറ്റ് ചെയ്തിരുന്നു. നിഗൂഢത നിറഞ്ഞ കോക് ചാമ്പ്യനാണ് സൈനയെന്നും, ദൈവത്തിന് നന്ദി ഇന്ത്യയെ രക്ഷിക്കുന്ന ഇതുപോലുള്ള ആളുകള്‍ രാജ്യത്തുണ്ടെന്നും പരിഹാസ രൂപേണ സിദ്ധാര്‍ത്ഥ് പറഞ്ഞു. ഷെയിം ഓണ്‍ യു റിഹാന എന്ന ഹാഷ്ടാഗും ഇതില്‍ സിദ്ധാര്‍ത്ഥ് ഉപയോഗിച്ചിട്ടുണ്ട്. നിമിഷ നേരം കൊണ്ടാണ് ഈ ട്വിറ്റ് വൈറലായത്.

നേരത്തെ പോപ്പ് താരം റിഹാന കര്‍ഷക സമരത്തിന് പിന്തുണയറിയിച്ചിരുന്നു. ഇത് ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നത് പോലെയാണെന്ന് നേരത്തെ പ്രമുഖ സെലിബ്രിറ്റികളും നേതാക്കളും പറഞ്ഞിരുന്നു. ഇതിനെ പരിഹസിച്ചായിരുന്നു സിദ്ധാര്‍ത്ഥിന്റെ ട്വീറ്റ്. എന്നാല്‍ സൈനയെ പരിഹസിക്കാന്‍ ഉപയോഗിച്ച കോക്ക് എന്ന വാക്ക് ഇംഗ്ലീഷില്‍ മോശം പദത്തില്‍ ഉപയോഗിക്കുന്നതാണ്. അതാണ് സെക്സിസമാണെന്ന ആരോപണത്തിന് കാരണമായിരിക്കുന്നത്. ദേശീയ വനിതാ കമ്മീഷന് അധ്യക്ഷ വരെ ഇതിനെതിര രംഗത്ത് വന്നു. ഈ വ്യക്തിയെ ഒരു പാഠം പഠിപ്പിക്കണം. ഇയാളുടെ ട്വിറ്റര്‍ അക്കൗണ്ട് ഇപ്പോഴും പ്രവര്‍ത്തിക്കുന്നത് എങ്ങനെയാണ്. പോലീസുമായി ഇക്കാര്യം സംസാരിക്കുകയാണെന്നും രേഖ ശര്‍മ പറഞ്ഞു.

സിദ്ധാര്‍ത്ഥ് വിമര്‍ശനം കടുത്തതോടെ ട്വീറ്റിനെ ന്യായീകരിച്ച് രംഗത്ത് വന്നു. കോക് ആന്‍ഡ് ബുള്‍, കോഴിയും പോത്തും എന്ന വാക്കാണ് ഞാന്‍ ഉപയോഗിച്ചത്. അല്ലാതെ മറ്റര്ത്ഥങ്ങളില് അതില്‍ ഇല്ല. ആ രീതിയില്‍ വായിക്കുന്നതും ശരിയല്ല. ആരെയും മോശക്കാരാക്കാനോ അപമാനിക്കാനോ ഉദ്ദേശിച്ചിട്ടില്ല. അതാണ് ഇക്കാര്യത്തില്‍ അവസാന വാക്കെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു. അതേസമയം വിമര്‍ശനം ശക്തമായി തന്നെ താരത്തിനെതിരെ വരുന്നുണ്ട്. നടി ഖുശ്ബുവും രംഗത്ത് വന്നിട്ടുണ്ട്. സിദ്, നീ എന്റെ സുഹൃത്താണ്. പക്ഷേ ഇതൊരിക്കലും നിന്നില്‍ നിന്ന് ഞാന്‍ പ്രതീക്ഷിച്ചില്ല. വളരെ മോശം പരാമര്‍ശമാണിത്. അമ്മാവനും അമ്മായിയും ഒരിക്കലും ഇതില്‍ അഭിമാനം കൊള്ളുമെന്ന് കരുതുന്നില്ല. നിന്റെ വിദ്വേഷം ഒരു വ്യക്തിയോട് കാണിക്കരുതെന്നും ഖുശ്ബു കുറിച്ചു.

സൈനയും സിദ്ധാര്‍ത്ഥിന്റെ വാക്കുകളോട് പ്രതികരിച്ചു. സിദ്ധാര്‍ത്ഥ് എന്താണ് അത് കൊണ്ട് ഉദ്ദേശിച്ചതെന്ന് എനിക്കറിയില്ല. ഒരു നടനെന്ന നിലയില്‍ എനിക്ക് അദ്ദേഹത്തെ ഒരുപാട് ഇഷ്ടമാണ്. പക്ഷേ ഇതൊരിക്കലും നല്ലതല്ല. മാന്യമായ വാക്കുകള്‍ കൊണ്ട് അദ്ദേഹത്തിന് കാര്യങ്ങള്‍ പറയാമായിരുന്നു. ട്വിറ്ററിലായത് കൊണ്ട് പിഴവുകള്‍ അദ്ദേഹത്തിന് ബോധ്യപ്പെട്ടിട്ടുണ്ടാവുമെന്നും സൈന പറഞ്ഞു. സൈനയുടെ ഭര്‍ത്താവ് പാരുപ്പള്ളി കശ്യപും സിദ്ധാര്‍ത്ഥിന്റെ വാക്കുകളോട് പ്രതികരിച്ചു. ഇത് ഞങ്ങളെ സംബന്ധിച്ച് വളരെ ആശങ്കപ്പെടുത്തുന്നതാണ്. നിങ്ങളുടെ അഭിപ്രായം പങ്കുവെക്കാം. പക്ഷേ വാക്കുകള്‍ സൂക്ഷിച്ച് പ്രയോഗിക്കുക. ഇത്തരത്തില്‍ പറയുന്നത് നല്ലതാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടാവുമെന്നും കശ്യപ് പറഞ്ഞു.

ശിവസേന എംപി പ്രിയങ്ക ചതുര്‍വേദി പരാമര്‍ശത്തിനെതിരെ രംഗത്തെത്തി. അംഗീകരിക്കാന്‍ പറ്റാത്ത വാക്കുകളാണ്. വളരെ മോശം ഭാഷ. എന്ത് തരം വിയോജിപ്പുകള്‍ ഉണ്ടായാലും മാന്യത കൈവിടരുതെന്നും ചതുര്‍വേദി പറഞ്ഞു. അതേസമയം സിദ്ധാര്‍ത്ഥിന്റെ പരാമര്‍ശങ്ങള്‍ സ്ത്രീവിരുദ്ധമാണെന്നും, അദ്ദേഹത്തിനെതിരെ ശക്തമായ നടപടിയെടുക്കുമെന്നും വനിതാ കമ്മീഷന് വ്യക്തമാക്കി. സിദ്ധാര്‍ത്ഥിന് നോട്ടീസ് അയച്ചിട്ടുണ്ട്. സിദ്ധാര്‍ത്ഥിന്റെ അക്കൗണ്ട് പൂട്ടാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സൈന രാജ്യത്തിന്റെ അഭിമാനമാണെന്നും, പരാമര്‍ശം വളരെ മോശമാണെന്നും സദ്ഗുരു പറഞ്ഞു. ഗായിക ചിന്മയി പരാമര്‍ശം സ്ത്രീവിരുദ്ധമാണെന്ന് പറഞ്ഞു. മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്നയും സംഭവത്തെ അപലപിച്ചു.
-
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!!












Click it and Unblock the Notifications