Get Updates
Get notified of breaking news, exclusive insights, and must-see stories!

പഞ്ചാബില്‍ സോനുസൂദിന്റെ കിടിലന്‍ പ്രഖ്യാപനം; സഹോദരി സ്ഥാനാര്‍ഥി, രണ്ടു പാര്‍ട്ടികള്‍?

ഛണ്ഡീഗഡ്: കൊവിഡ് കാലത്ത് കുടിയേറ്റ ജോലിക്കാര്‍ക്ക് സഹായവുമായെത്തി പാവപ്പെട്ടവരുടെ മിശിഹ എന്ന വിളിപ്പേര് വന്ന നടനാണ് സോനു സൂദ്. അദ്ദേഹം നടത്തുന്ന കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. സോനു സൂദ് രാഷ്ട്രീയത്തിലിറങ്ങുമെന്ന് അന്ന് തന്നെ വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും നടന്‍ നിഷേധിക്കുകയാണ് ചെയ്തത്. തന്റെ പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയല്ലെന്നും ജനസേവ മാത്രമാണ് താല്‍പ്പര്യമെന്നുമായിരുന്നു സോനു സൂദിന്റെ പക്ഷം.

എന്നാല്‍ ഇന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരെ കണ്ട് സുപ്രധാന പ്രഖ്യാപനം നടത്തി. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ സഹോദരി മല്‍സരിക്കുമെന്നാണ് പ്രഖ്യാപനം. സഹോദരിയുടെ സ്ഥാനാര്‍ഥിത്വം സോനു സൂദ് പ്രഖ്യാപിക്കാനുള്ള കാരണമാണ് ചര്‍ച്ചയായിരിക്കുന്നത്. ഏത് പാര്‍ട്ടി ടിക്കറ്റിലാണ് മല്‍സരിക്കുകയെന്ന് സോനു സൂദ് വ്യക്തമാക്കാത്തതും ചര്‍ച്ചയായി. വിശദാംശങ്ങള്‍ ഇങ്ങനെ...

1

മിക്ക രാഷ്ട്രീയ നേതാക്കളുമായും തുല്യ ബന്ധം നിലനിര്‍ത്തുന്ന നടനാണ് സോനു സൂദ്. എന്നാല്‍ അടുത്തിടെ അദ്ദേഹത്തിന്റെ വീട്ടിലും മറ്റും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ പരിശോധന നടത്തിയത് ചര്‍ച്ചയായിരുന്നു. കാരുണ്യ പ്രവര്‍ത്തനം നടത്തുന്നതിനുള്ള ഫണ്ട് എവിടെ നിന്ന്, നികുതി കൃത്യമായി അടക്കുന്നുണ്ടോ എന്നീ കാര്യങ്ങള്‍ അറിയാനാണ് പരിശോധന എന്നായിരുന്നു വാര്‍ത്തകള്‍.

2

രാഷ്ട്രീയം തന്റെ ലക്ഷ്യമല്ല എന്നാണ് സോനു സൂദ് നേരത്തെ പ്രതികരിച്ചിരുന്നത്. കാരുണ്യ പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന വാര്‍ത്തകളോടുള്ള പ്രതികരണമായിട്ടാണ് സോനു സൂദ് ഇങ്ങനെ പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ സഹോദരി പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ പോകുന്നു എന്നാണ് സോനു സൂദ് പ്രഖ്യാപിച്ചിരിക്കുന്നത്.

3

സോനു സൂദിന്റെ സഹോദരി മാളവിക സൂദ് ആണ് പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുക. അടുത്ത വര്‍ഷം ആദ്യത്തിലാണ് തിരഞ്ഞെടുപ്പ്. ജനുവരിയില്‍ വിജ്ഞാപനം ഇറങ്ങുകയും ഫെബ്രുവരിയില്‍ തിരഞ്ഞെടുപ്പ് നടക്കുകയും ചെയ്യുമെന്നാണ് കരുതുന്നത്. ഈ വേളയിലാണ് സോനു സൂദ് തന്നെ നേരിട്ടെത്തി സഹോദരിയുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചിരിക്കുന്നത്.

ലുങ്കി ഡാന്‍സുമായി ജാന്‍വി കപൂര്‍; നടിയുടെ പുതിയ ഫോട്ടോ വൈറല്‍

4

പഞ്ചാബിലെ മോഗയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സോനു സൂദ് സഹോദരിയുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. പഞ്ചാബ് തലസ്ഥാനമായ ഛണ്ഡീഗഡില്‍ നിന്ന് 170 കിലോമീറ്റര്‍ അകലെയാണ് മോഗ. എന്നാല്‍ ഏതെങ്കിലും പാര്‍ട്ടികളുടെ ടിക്കറ്റിലാണോ അതോ സ്വതന്ത്ര്യയായിട്ടാണോ മാളവിക സൂദ് മല്‍സരിക്കുക എന്ന് വ്യക്തമല്ല.

5

പഞ്ചാബ് മുഖ്യമന്ത്രി ചരഞ്ജിത് സിങ് ചന്നിയുമായി അടുത്തിടെ സോനു സൂദ് ചര്‍ച്ച നടത്തിയിരുന്നു. നടന്‍ കോണ്‍ഗ്രസുമായി അടുക്കുന്നു എന്ന പ്രചാരണത്തിന് ഇത് കാരണമായി. അതേസമയം, നേരത്തെ അദ്ദേഹം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായും ചര്‍ച്ച നടത്തിയിരുന്നു. സോനു സൂദ് എഎപിയില്‍ ചേരുമെന്ന പ്രചാരണത്തിനും ഇത് കാരണമായി.

6

ഡല്‍ഹി സര്‍ക്കാരിന്റെ സ്‌കൂള്‍ക്കുട്ടികള്‍ക്കുള്ള ദേശ് കാ മെന്റേഴ്‌സ് എന്ന പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡറായി സോനു സൂദിനെയാണ് നിയമിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായിട്ടാണ് സോനു സൂദ് ഡല്‍ഹി മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയതെന്നും പറയപ്പെടുന്നു. പഞ്ചാബില്‍ നേരിട്ട് ഏറ്റുമുട്ടുന്ന രണ്ടു പാര്‍ട്ടികളാണ് കോണ്‍ഗ്രസും എഎപിയും. എഎപി ഇത്തവണ മുന്നേറ്റമുണ്ടാക്കുമെന്നാണ് അഭിപ്രായ സര്‍വ്വേകള്‍ സൂചിപ്പിക്കുന്നത്.

7

പഞ്ചാബിലെ പ്രബല ശക്തി കോണ്‍ഗ്രസാണ്. എന്നാല്‍ സിദ്ദുവും മറ്റു നേതാക്കളും തമ്മിലുള്ള പോര് കോണ്‍ഗ്രസില്‍ രൂക്ഷമാണ്. ഇതിന്റെ ഭാഗമായി ഉയര്‍ന്ന വിവാദമാണ് അമരീന്ദര്‍ സിങിന് മുഖ്യമന്ത്രി പദം നഷ്ടപ്പെടാന്‍ കാരണം. പുതിയ മുഖ്യമന്ത്രിയായ ചരഞ്ജിത് സിങുമായും സിദ്ദുവിന് അഭിപ്രായ വ്യത്യാസമുണ്ട്. അതിനിടെയാണ് സോനു സൂദ് സസ്‌പെന്‍സ് നിലനിര്‍ത്തി രാഷ്ട്രീയ സൂചനകള്‍ നല്‍കിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+