Get Updates
Get notified of breaking news, exclusive insights, and must-see stories!

പിടി കൊടുക്കാതെ നടന്‍ വിജയ്; തമിഴകം അമ്പരപ്പില്‍!! ആദ്യം അകറ്റി നിര്‍ത്തി... ഇപ്പോള്‍ സ്വീകരണം

ചെന്നൈ: നടന്‍ വിജയ് എന്താണ് ശരിക്കും ലക്ഷ്യമിടുന്നത്. അദ്ദേഹത്തിന്റെ ഓരോ നീക്കവും തമിഴ്‌നാട്ടിലെ രാഷ്ട്രീയ നേതാക്കള്‍ ഉത്കണ്ഠയോടെയാണ് നോക്കുന്നത്. ആദ്യം രാഷ്ട്രീയത്തിലേക്കെത്തുമെന്ന വാര്‍ത്തകള്‍ വന്നു. പിന്നീട് ഇക്കാര്യം തള്ളി. വിവിധ രാഷ്ട്രീയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത് പലവിധ കിംവദന്തികള്‍ക്ക് ഇടയാക്കി. തന്റെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനുള്ള പിതാവിന്റെ നീക്കത്തിനെതിരെ കോടതിയില്‍ പോയി.

തൊട്ടുപിന്നാലെ ആരാധകര്‍ക്ക് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ അനുമതി നല്‍കി. ഇപ്പോള്‍ ജയിച്ചവര്‍ക്ക് സ്വീകരണവും ഒരുക്കി ഫോട്ടോയും എടുത്തു. തമിഴ്‌നാട്ടില്‍ വലിയ ചര്‍ച്ചയാകുയാണ് നടന്‍ വിജയ് നടത്തുന്ന ഓരോ നീക്കങ്ങളും. വിശദാംശങ്ങള്‍ ഇങ്ങനെ...

1

സിനിമയും രാഷ്ട്രീയവും ഇടകലര്‍ന്ന് പോകുന്നതാണ് തമിഴ്‌നാട്ടിലെ രീതി. എംജിആറും ജയലളിതയും കമല്‍ഹാസനും ശരത് കുമാറും വിജയ് കാന്തും ഉള്‍പ്പെടെയുള്ളവര്‍ സിനിമ വഴി രാഷ്ട്രീയത്തിലെത്തിയവരാണ്. നടന്‍ വിജയ് ഇതേ വഴി വരുമെന്ന് പലരും പ്രതീക്ഷിക്കുന്നു. അദ്ദേഹത്തിന്റെ ആരാധകര്‍ ഇടയ്ക്കിടെ ഈ ആവശ്യം ഉന്നയിക്കുകയും ചെയ്യുന്നു. പ്രമുഖ നേതാക്കളുമായി വിജയ് ഇടക്കാലത്ത് ചര്‍ച്ച നടത്തുകയും ചെയ്തു.

2

2014ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ നരേന്ദ്ര മോദിയുമായി വിജയ് ചര്‍ച്ച നടത്തിയിരുന്നു. പിന്നീട് പല ഘട്ടങ്ങളിലായി ഡിഎംകെ, എഐഎഡിഎംകെ തുടങ്ങിയ ദ്രാവിഡ പാര്‍ട്ടി നേതാക്കളെയും കണ്ടു. എന്നാല്‍ 2011ല്‍ അദ്ദേഹത്തിന്റെ കാവലന്‍ എന്ന സിനിമ ഡിഎംകെയുടെ പ്രതിഷേധത്തിന് ഇടയാക്കി. 2013ല്‍ തലൈവക്കെതിരെ രംഗത്തുവന്നത് എഐഎഡിഎംകെയാണ്. മെല്‍സലിനെതിരെ ബിജെപിയും പ്രതിഷേധിച്ചു.

3

നരേന്ദ്ര മോദി സര്‍ക്കാരിന്റെ ചില നയങ്ങളെ രൂക്ഷമായി വിമര്‍ശിക്കുന്നു എന്നതാണ് മെര്‍സലിനെതിരെ ബിജെപി രംഗത്തുവരാന്‍ കാരണം. മതനിരപേക്ഷ കാഴ്ചപ്പാടാണ് തനിക്കുള്ളതെന്ന് പലപ്പോഴും വിജയ് സൂചിപ്പിച്ചിരുന്നു. അതിനിടെയാണ് വിജയ് വിവിധ രാഷ്ട്രീയ നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തിയത്. ഓരോ ചര്‍ച്ചയുടെ വേളയിലും വിജയ് അവര്‍ക്കൊപ്പം ചേരുമെന്ന വാര്‍ത്തകള്‍ വരികയും ചെയ്തു.

4

വിജയ് ഇന്നുവരെ ഒരു പാര്‍ട്ടിക്കൊപ്പവും ചേര്‍ന്നിട്ടില്ല. നിലവിലെ സാഹചര്യത്തില്‍ ചേരാനും സാധ്യതയില്ല. എന്നാല്‍ അദ്ദേഹം രാഷ്ട്രീയത്തിലിറങ്ങുമെന്നാണ് പിതാവ് എസ്എ ചന്ദ്രശേഖര്‍ പറയുന്നത്. വിജയുടെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ പിതാവ് ശ്രമിച്ചിരുന്നു. വിജയ് ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ പിതാവ് പിന്‍മാറി. വിജയുടെ അമ്മയെ ഭാരവാഹിയാക്കിയാണ് പിതാവ് രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തിന് ശ്രമിച്ചത്.

5

പിതാവ്, മാതാവ്, ഫാന്‍സ് ഭാരവാഹികള്‍ എന്നിവരെ എതിര്‍കക്ഷികളാക്കി വിജയ് കോടതിയെ സമീപിച്ചു. തന്റെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതുള്‍പ്പെടെയുള്ള നീക്കങ്ങള്‍ തടയണം എന്നായിരുന്നു ഹര്‍ജി. എങ്കിലും പിതാവ് ചന്ദ്രശേഖര്‍ പറയുന്നത്, വിജയ് രാഷ്ട്രീയത്തിലിറങ്ങുമെന്ന് തന്നെയാണ്. തങ്ങള്‍ക്കിടയിലെ അകല്‍ച്ച ക്ഷണികമാണെന്നും ചന്ദ്രശേഖര്‍ പരസ്യമാക്കുകയും ചെയ്തു.

അവധി ആഘോഷിക്കാന്‍ ജാന്‍വി കപൂര്‍ പോയത് എവിടെ എന്നറിയുമോ? അടിപൊളി ചിത്രങ്ങള്‍ പങ്കുവച്ച് താരം

6

അടുത്തിടെ തമിഴ്‌നാട്ടില്‍ രൂപീകരിച്ച 9 ജില്ലകളില്‍ തദ്ദേശ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടന്നു. വിജയുടെ ആരാധകരുടെ കൂട്ടായ്മയായ വിജയ് മക്കള്‍ ഇയക്കത്തിലെ അംഗങ്ങള്‍ക്ക് അദ്ദേഹം സ്വതന്ത്രമായി മല്‍സരിക്കാന്‍ അനുമതി നല്‍കി. എഐഎഡിഎംകെയെ പോലും പിന്നിലാക്കി മികച്ച വിജയം ഇവര്‍ നേടി. 129 സ്ഥാനാര്‍ഥികള്‍ ജയിച്ചു. കമല്‍ഹാസന് സാധിക്കാത്തതാണിത്. വിജയ് ആരാധകര്‍ക്ക് മല്‍സരിക്കാന്‍ അനുമതി നല്‍കിയത് എന്തിന് എന്ന ചോദ്യമാണ് അന്ന് ഉയര്‍ന്നത്.

7

ജയിച്ച 129 സ്ഥാനാര്‍ഥികള്‍ക്ക് ഇന്ന് വിജയ് സ്വീകരണം നല്‍കി. ജനങ്ങളുടെ വിഷയങ്ങള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ നിങ്ങള്‍ പ്രവര്‍ത്തിക്കണമെന്നും ജനങ്ങള്‍ക്ക് വേണ്ടി ഇടപെടണമെന്നും വിജയ് അവരോട് ആവശ്യപ്പെട്ടു. എന്താണ് വിജയ് ഈ പ്രവര്‍ത്തികളിലൂടെ ലക്ഷ്യമിടുന്നത് എന്ന് പല കോണില്‍ നിന്നും ചോദ്യം ഉയരുന്നുണ്ട്. വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചിത്രങ്ങള്‍ ദിവസങ്ങള്‍ക്ക് മുമ്പ് മധുരയില്‍ പ്രത്യക്ഷപ്പെട്ടതും വാര്‍ത്തയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+