വിജയ് തിരഞ്ഞെടുപ്പിന് ഒരുങ്ങി; ലക്ഷ്യമിടുന്നത് ഈ രണ്ട് മണ്ഡലങ്ങള്‍... കൂറ്റന്‍ സമ്മേളനം പ്ലാനില്‍
ചെന്നൈ: തമിഴ് സൂപ്പര്‍ താരം വിജയ് രാഷ്ട്രീയത്തില്‍ സജീവമാകാന്‍ തീരുമാനിച്ചിരിക്കെ അദ്ദേഹവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ തുടര്‍ച്ചയായി വരികയാണ്. ശക്തമായ പ്രതിപക്ഷമില്ലാത്ത തമിഴ്‌നാട്ടില്‍ വിജയുടെ വരവ് പല ചര്‍ച്ചകള്‍ക്കും ഇടയാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ രാഷ്ട്രീയ പാര്‍ട്ടി 2026ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
തമിഴക വെട്രി കഴകം (ടിവികെ) എന്നാണ് വിജയ് രൂപീകരിച്ച പാര്‍ട്ടിയുടെ പേര്. തിരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയതോടെ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമോ എന്നായിരുന്നു ആദ്യം ഉയര്‍ന്ന ചോദ്യം. എന്നാല്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പാണ് വിജയ് ലക്ഷ്യമിടുന്നതെന്ന് പാര്‍ട്ടി വ്യക്തമാക്കി. ഇപ്പോള്‍ വരുന്നത് മറ്റൊരു വിവരമാണ്...

വിജയ് മല്‍സരിക്കാന്‍ സാധ്യതയുള്ള രണ്ട് മണ്ഡലങ്ങളുടെ പേരാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഈ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് ടിവികെ പ്രവര്‍ത്തനം ശക്തമാക്കിയതാണ് അഭ്യൂഹങ്ങള്‍ക്ക് ഇടയാക്കിയിരിക്കുന്നത്. തൂത്തുകുടി, നാഗപട്ടണം മണ്ഡലങ്ങളിലാകും വിജയ് മല്‍സരിക്കുക എന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു പക്ഷേ, ഇതില്‍ ഏതെങ്കിലും ഒരു മണ്ഡലം തിരഞ്ഞെടുക്കുകയും ചെയ്യാം.
പ്രമുഖ നേതാക്കള്‍ രണ്ട് മണ്ഡലങ്ങള്‍ മല്‍സരിക്കാറുണ്ട്. രണ്ട് മണ്ഡലങ്ങളിലും ജയിച്ചാല്‍ ഏതെങ്കിലും ഒരു മണ്ഡലം ഒഴിയുകയും പിന്നീട് അവിടെ ഉപതിരഞ്ഞെടുപ്പ് നടത്തുകയുമാണ് ചെയ്യുക. ഒഴിയുന്ന സീറ്റ് ഏറ്റവും അടുപ്പമുള്ള വ്യക്തികള്‍ക്ക് കൈമാറുകയും ചെയ്യും. ഈ സാഹചര്യത്തിലാണ് രണ്ട് മണ്ഡലങ്ങളുടെ പേര് മാധ്യമങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. പക്ഷേ, വിജയുടെ പാര്‍ട്ടി ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.
വിജയ് പങ്കെടുക്കുന്ന ആദ്യത്തെ രണ്ട് രാഷ്ട്രീയ സമ്മേളനങ്ങളും ടിവികെ പദ്ധതിയിടുന്നുണ്ടത്രെ. തിരുനല്‍വേരി, തൂത്തുകുടി എന്നിവിടങ്ങളിലാകും ഇവ നടക്കുക എന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം, വിജയ് ആരാധകര്‍ക്ക് ശക്തമായ സ്വാധീനമുള്ള മധുര തട്ടകമായിട്ടാകും വിജയ് പ്രവര്‍ത്തനം സജീവമാക്കുക എന്നായിരുന്നു നേരത്തെ വന്ന വാര്‍ത്തകള്‍. ഇതില്‍ നിന്ന് വ്യത്യസ്തമാണ് പുതിയ വിവരം.
സിനിമാ രംഗത്ത് നിന്ന് രാഷ്ട്രീയത്തിലെത്തിയ നിരവധി പേര്‍ തമിഴ്‌നാട്ടിലുണ്ട്. എംജിആറും കരുണാനിധിയും ജയലളിതയുമാണ് ഇതില്‍ തിളങ്ങിയത്. എന്നാല്‍ രജനികാന്ത് തന്റെ ശ്രമം പാതിവഴിയില്‍ ഉപേക്ഷിക്കുകയാണ് ചെയ്തത്. വിജയ്കാന്ത് ആദ്യം തിളങ്ങിയെങ്കിലും പിന്നാക്കം പോയി. കമല്‍ഹാസന്‍, ശരത് കുമാര്‍ എന്നിവര്‍ക്ക് വേണ്ടത്ര തിളങ്ങാനായിട്ടില്ല. ഈ വേളയിലാണ് വിജയുടെ വരവ്.
വിജയ് രാഷ്ട്രീയത്തില്‍ സജീവമാകുന്നത് തമിഴകം വ്യത്യസ്തമായ രീതിയില്‍ സഞ്ചരിക്കുമ്പോഴാണ്. ഡിഎംകെ ചോദ്യം ചെയ്യാനില്ലാത്ത ശക്തിയായി വളര്‍ന്നിരിക്കുന്നു. പ്രതിപക്ഷമായ അണ്ണാഡിഎംകെ പിളര്‍ന്നതോടെ കരുത്ത് ചോര്‍ന്നു. ബിജെപി മുഖ്യ പ്രതിപക്ഷമാകാന്‍ ശ്രമിക്കുന്നു. വിജയ്ക്ക് പിന്നില്‍ ബിജെപിയാണ് എന്ന് അണ്ണാഡിഎംകെ നേതാക്കള്‍ ആരോപിക്കുന്നു. ആര് വന്നാലും തമിഴ് മനസ് മാറില്ലെന്ന് ഡിഎംകെ പ്രതീക്ഷ പങ്കുവയ്ക്കുകയും ചെയ്യുന്നു.












Click it and Unblock the Notifications