നടി ആലംകൃതയെ പട്ടാപ്പകല്‍ കത്തിമുനയില്‍ നിര്‍ത്തി; കുതറിയോടിയെങ്കിലും കുടുങ്ങി, ലക്ഷങ്ങള്‍ നഷ്ടപ്പെട്ടു
റായ്പൂര്‍: പട്ടാപ്പകല്‍ വീട്ടില്‍ അതിക്രമിച്ച് കടന്ന മോഷ്ടാക്കള്‍ നടിയെ ബന്ദിയാക്കി. കുതറി രക്ഷപ്പെട്ട് ഓടിയെങ്കിലും അവര്‍ പിടികൂടി. തുടര്‍ന്ന് നിര്‍ബന്ധിച്ച് പണം വാങ്ങി. ദിവസങ്ങള്‍ക്ക് മുമ്പ് നടിയുടെ വീട്ടില്‍ മറ്റൊരു ആവശ്യവുമായി വന്ന വ്യക്തിയും മോഷ്ടാക്കള്‍ക്കൊപ്പമുണ്ടായിരുന്നു എന്നാണ് സംശയം. പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്.
മോഷ്ടാക്കളെ കുറിച്ച് ചില സൂചനകള്‍ ലഭിച്ചുവെന്നാണ് അറിയുന്നത്. ഛത്തീസ്ഗഡ് തലസ്ഥാനമായ റായ്പൂരില്‍ നടി ആലംകൃത സഹായിയുടെ വീട്ടിലാണ് സംഭവം. നടിയുടെ മാതാപിതാക്കള്‍ സ്ഥലത്തില്ല എന്ന് ഉറപ്പാക്കിയ ശേഷമാണ് കവര്‍ച്ചക്കാര്‍ എത്തിയത്. സംഭവത്തിന്റെ വിശദാംശങ്ങള്‍ ഇങ്ങനെ...

മോഡലായി തിളങ്ങിയ ആലംകൃത സഹായി അടുത്ത കാലത്താണ് സിനിമാ രംഗത്ത് സജീവമായത്. ആഴ്ചകള്‍ക്ക് മുമ്പ് അവര്‍ റായ്പൂരിലെ സെക്ടര്‍ 27ലുള്ള മൂന്ന് നില ഫ്‌ളാറ്റ് സമുച്ചയത്തില്‍ താമസമാക്കി. കഴിഞ്ഞ ദിവസം വീട്ടിലേക്ക് കുറച്ച് ഫര്‍ണിച്ചറുകള്‍ വാങ്ങിയിരുന്നു. ഇവ വീട്ടിലെത്തിച്ച യുവാക്കള്‍ക്ക് കവര്‍ച്ചയില്‍ പങ്കുണ്ടെന്നാണ് സംശയം.

ഉച്ചയ്ക്ക് 12.30ഓടെയാണ് അക്രമികള്‍ നടിയുടെ വീട്ടില്‍ അതിക്രമിച്ച് കടന്നത്. മാസ്‌ക് ധരിച്ചെത്തിയവരെ നടിക്ക് ആദ്യം മനസിലായില്ല. എന്നാല്‍ പിന്നീട് ഇവരില്‍ ഒരാളെ തിരിച്ചറിഞ്ഞുവെന്ന് നടി പോലീസിനോട് പറഞ്ഞു. കെട്ടിടത്തിലെ രണ്ടാം നിലയിലാണ് നടി താമസിക്കുന്നത്. ഖറാറിലെ ഫര്‍ണിച്ചര്‍ കടയില്‍ നിന്നാണ് വീട്ടിലേക്കുള്ള ചില ഫര്‍ണിച്ചറുകള്‍ നടി ദിവസങ്ങള്‍ക്ക് മുമ്പ് വാങ്ങിയത്. മൂന്ന് പേരാണ് സംഘത്തിലുണ്ടായിരുന്നതെന്ന് നടി പോലീസിനോട് പറഞ്ഞു.

നടി ആലംകൃത സഹായിയുടെ അമ്മയും അച്ഛനും ഡല്‍ഹിയിലാണ് താമസം. അവര്‍ രണ്ട്് ദിവസം കഴിഞ്ഞാല്‍ റായ്പൂരിലെത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. അക്രമികള്‍ എത്തുമ്പോള്‍ നടി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അതിക്രമിച്ച് കടന്ന മൂന്ന് പേര്‍ നടിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി. പണം നല്‍കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ അക്രമികളെ തള്ളിമാറ്റി നടി ഓടി മറ്റൊരു മുറിയില്‍ കയറി വാതിലടച്ചു.

വീടിന് മുകളിലൂടെ അക്രമികള്‍ മുറിയിലെത്തി നടിയെ കത്തിമുനയില്‍ പുറത്തെത്തിച്ചു. തുടര്‍ന്ന് പണം ആവശ്യപ്പെട്ടു. തന്നില്ലെങ്കില്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് കൈവശമുണ്ടായിരുന്ന ആറ് ലക്ഷം രൂപ അക്രമികള്‍ക്ക് കൊടുത്തു. തുടര്‍ന്ന് എടിഎം കാര്‍ഡ് കവര്‍ച്ചക്കാര്‍ കൈവശപ്പെടുത്തി. തുടര്‍ന്ന് കാര്‍ഡുമായി ഒരാള്‍ പുറത്ത് പോയി.
മോഹന്‍ലാലും സുചിത്രയും ഗുരുവായൂരില്‍; രവി പിള്ളയുടെ മകന്റെ കല്യാണത്തിന് താരപ്പകിട്ട്, ചിത്രങ്ങള്‍

രണ്ടു പേര്‍ വീട്ടില്‍ തന്നെ തുടര്‍ന്നു. ബഹളം വെക്കുകയോ പോലീസിനെ അറിയിക്കുകയോ ചെയ്താല്‍ വധിക്കുമെന്നായിരുന്നു അക്രമികളുടെ ഭീഷണി. എടിഎം കാര്‍ഡിന്റെ പിന്‍നമ്പര്‍ അവര്‍ ചോദിച്ചറിഞ്ഞു. അക്കൗണ്ടില്‍ നിന്ന് 50000 രൂപ പിന്‍വലിച്ചു. പുറത്തുപോയ വ്യക്തി അല്‍പ്പ നേരത്തിന് ശേഷം തിരിച്ചെത്തി. തുടര്‍ന്ന് മൂന്ന് പേരും ബാല്‍ക്കെണിയില്‍ നിന്ന് ഒന്നാം നിലയിലേക്കും തുടര്‍ന്ന് ഫ്‌ളാറ്റിന്റെ താഴേ നിലയിലേക്കും ചാടി രക്ഷപ്പെട്ടു എന്നാണ് നടി ആലംകൃത സഹായ് പോലീസിന് നല്‍കിയ മൊഴി.

നടിയുടെ പരാതിയില്‍ കേസെടുത്തിട്ടുണ്ടെന്ന് എസ്പി കേതന്‍ ബന്‍സാല്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രദേശത്തെ എല്ലാ സിസിടിവികളും പരിശോധിച്ചുവരികയാണ്. അക്രമികളെ കുറിച്ച് ചില സൂചനകള്‍ പോലീസിന് ലഭിച്ചിട്ടുണ്ടെന്ന് ബന്‍സാല്‍ പറഞ്ഞു. വൈകാതെ പ്രതികളെ പിടികൂടാന്‍ സാധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. നടി തനിച്ചാണ് താമസിക്കുന്നത് എന്നറിഞ്ഞാണ് അക്രമികള്‍ എത്തിയതെന്ന് പോലീസ് അന്വേഷണത്തില്‍ ബോധ്യമായിട്ടുണ്ട്.

ഫര്‍ണിച്ചര്‍ വീട്ടിലെത്തിക്കാന്‍ വന്ന വ്യക്തികളില്‍ ഒരാളുമായി നടി ആലംകൃത തര്‍ക്കിച്ചിരുന്നു. ഇയാള്‍ക്ക് കവര്‍ച്ചയില്‍ പങ്കുണ്ടെന്നാണ് പോലീസിന് സംശയം. ഫ്‌ളാറ്റിലെ മറ്റുള്ളവരില്‍ നിന്ന് പോലീസ് മൊഴിയെടുത്തു. 2014ല്‍ മിസ് ഇന്ത്യ എര്‍ത്ത് ആയി കിരീടം ചൂടിയ വ്യക്തിയാണ് ആലംകൃത സഹായി. ഈ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യക്കാരിയാണിവര്‍. ലൗ പെര്‍ സ്‌ക്വയര്‍ ഫൂട്ട് എന്ന സിനിമയിലൂടെയാണ് ആലംകൃത ശ്രദ്ധിക്കപ്പെട്ടത്. നമസ്‌തെ ഇംഗ്ലണ്ട് എന്ന സിനിമയിലും അവര്‍ അഭിനയിച്ചിട്ടുണ്ട്.












Click it and Unblock the Notifications