കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊഴുപ്പ് നീക്കാൻ പ്ലാസ്റ്റിക് സർജറി..പിന്നാലെ നടി മരിച്ചു; ഡോക്ടർമാർക്കെതിരെ കുടുംബം

Google Oneindia Malayalam News

ബെംഗളൂരു; പ്ലാസ്റ്റിക് സർജറിക്കിടെ കന്നഡ നടി മരിച്ചു. സീരിയൽ താരം ചേതന രാജ് (21) ആണ് മരിച്ചത്. ബെംഗളൂരുലിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു സംഭവം.

തിങ്കളാഴ്ച രാവിലെയോടെയാണ് നടിയെ സർജറിക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശരീരത്തില്‍ നിന്നും കൊഴുപ്പ് നീക്കം ചെയ്യുന്ന ഫാറ്റ് ഫ്രീ പ്ലാസ്റ്റിക് സർജറിയായിരുന്നു നടത്തിയത്. എന്നാൽ വൈകുന്നേരത്തോടെ നടിയുടെ ആരോഗ്യ സ്ഥിതി മോശമാവുകയായിരുന്നു. ശ്വാസകോശത്തിൽ വെള്ളം അടിഞ്ഞ് കൂടാൻ തുടങ്ങിയതായിരുന്നു സ്ഥിതി വഷളാക്കിയത്.

 actress-1652778942.jpg -Pr

ശസ്ത്രക്രിയയെ കുറിച്ച് ചേതന മാതാപിതാക്കളോട് പറഞ്ഞിരുന്നില്ല. സുഹൃത്തുക്കളോടൊപ്പമായിരുന്നു അവർ ആശുപത്രിയിൽ എത്തിയത്. അതേസമയം നടിയുടെ മരണത്തിൽ ആശുപത്രിക്കെതിരെ കുടുംബം രംഗത്തെത്തി. മകളുടെ അകാല മരണത്തിന് കാരണം ഡോക്ടറുടെ അനാസ്ഥയാണെന്നാണ് നടിയുടെ മാതാപിതാക്കൾ ആരോപിച്ചത്.

'മീരാ ജാസ്മിൻ..റിയലി ഹോട്ട്...അഴക് പിന്നെ പറയേണ്ടല്ലോ'.. പച്ച ഗൗണിൽ താരം..വൈറലായി പുതിയ ഫോട്ടോകൾ

സംഭവത്തിൽ ആശുപത്രിക്കെതിരെ നടിയുടെ കുടുംബം പോലീസിൽ പരാതി നൽകി. ചേതന രാജിന്‍റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി രാമയ്യ ആശുപത്രിയിലേക്ക് മാറ്റിയിരിയ്ക്കുകയാണ്.ഗീത, ദൊരേസാനി തുടങ്ങിയ കന്നഡ സീരിയലുകളിലാണ് നടി അഭിനയിച്ചിരുന്നത്.

'ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങൾ ഇല്ല'; താജ് മഹലിലെ അടച്ചിട്ട മുറികളുടെ ചിത്രം പുറത്ത്

Recommended Video

cmsvideo
വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

English summary
Actress Chethana Raj dies after plastic surgery; Family against doctors
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X