Get Updates
Get notified of breaking news, exclusive insights, and must-see stories!

ജാക്വിലിനെ കെട്ടിപ്പിടിച്ച് ഉമ്മ വെച്ച് തട്ടിപ്പുവീരന്‍, സുകേഷ് കാമുകനാണെന്ന് സൂചന, നടി വിവാദത്തില്‍

ദില്ലി: 200 കോടി രൂപയുടെ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സുകേഷ് ചന്ദ്രശേഖറും ബോളിവുഡ് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസും തമ്മിലുള്ള ബന്ധത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. നടിക്കൊപ്പമുള്ള സുകേഷിന്റെ ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്. ജാക്വിലിനെ കെട്ടിപ്പിടിച്ച് ഉമ്മവെച്ച് സെല്‍ഫിയെടുക്കുന്ന ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. ജാക്വിലിന്‍ തന്റെ കാമുകിയാണെന്ന് നേരത്തെ സുകേഷ് പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ അഭിഭാഷകനും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. ഇതോടെ തനിക്ക് സുകേഷുമായി യാതൊരു ബന്ധവുമില്ലെന്ന നടിയുടെ വാദം പൊളിഞ്ഞിരിക്കുകയാണ്. താനും സുകേഷും പ്രണയത്തിലായിരുന്നില്ല എന്നായിരുന്നു ജാക്വിലിന്റെ വാദം.

1

അതേസമയം കേസ് ഇഡി അന്വേഷിക്കുന്ന കേസാണ്. പ്രമുഖ നടിയും നര്‍ത്തകിയുമായ നോറ ഫത്തേഹിയും സുകേഷുമായും അടുപ്പമുണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. മിറര്‍ സെല്‍ഫിയില്‍ ജാക്വിലിന്‍ വിശദീകരണം നല്‍കേണ്ടി വരുമെന്ന് ഉറപ്പാണ്. നേരത്തെ നോറ ഫത്തേഹിക്ക് ഒരു കോടിയില്‍ അധികം വില വരുന്ന കാര്‍ സുകേഷ് സമ്മാനമായി നല്‍കിയിരുന്നതായി ഇഡി പറഞ്ഞിരുന്നു. ഇന്ത്യാ ടുഡേയാണ് ജാക്വിലിനും സുകേഷും തമ്മിലുള്ള ചിത്രം പുറത്തുവിട്ടത്. ഈ വര്‍ഷം എപ്രില്‍-ജൂണ്‍ മാസങ്ങളിലായി എടുത്ത ചിത്രമാണിത്. സുകേഷ് ജാമ്യത്തില്‍ ഇറങ്ങിയ സമയത്താണ് ഈ ചിത്രമെടുത്തതെന്നാണ് സൂചന.

അതേസമയം ഫോട്ടോയില്‍ കാണുന്ന അതേ ഫോണ്‍ ഉപയോഗിച്ചാണ് പിന്നീട് സുകേഷ് തട്ടിപ്പ് നടത്തിയതെന്നും വ്യക്തമായിട്ടുണ്ട്. ഒക്ടോബറില്‍ ജാക്വിലിനെ ഇഡി ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരുന്നു. സുകേഷുമായി ബന്ധപ്പെട്ട പണം തട്ടിപ്പ് കേസിലായിരുന്നു ഇത്. സുകേഷിന്റെ അഭിഭാഷകനാണ് ജാക്വിലിനും സുകേഷും പ്രണയത്തിലായിരുന്നുവെന്ന് പറഞ്ഞത്. എന്നാല്‍ സുകേഷുമായോ ഭാര്യ ലീന മരിയ പോളുമായോ യാതൊരു ബന്ധമില്ലെന്നായിരുന്നു ജാക്വിലിന്‍ പറഞ്ഞു. പലര്‍ക്കും ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കേസാണ് സുകേഷ് ചന്ദ്രശേഖറിനെതിരെയുള്ളത്. രാഷ്ട്രീയക്കാരുടെ ബന്ധു ചമഞ്ഞൊക്കെയായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്.

നൂറോളം പേരെ വഞ്ചിച്ച് 75 കോടിയോളം ഇയാള്‍ തട്ടിയെടുത്തിട്ടുണ്ട്. കനറ ബാങ്കിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് ലീന മരിയ പോളും സുകേഷും 2011ല്‍ അറസ്റ്റിലായിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങിയെങ്കിലും ഇതേ രീതി തുടരുകയായിരുന്നു സുകേഷ്. 2017ലാണ് സുകേഷ് അറസ്റ്റിലാവുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന് കൈക്കൂലി നല്‍കാന്‍ ശ്രമിച്ച കേസായിരുന്നു ഇത്. അണ്ണാഡിഎംകെ നേതാവ് ടിടിവി ദിനകരനില്‍ നിന്ന് പണം വാങ്ങിയെന്നായിരുന്നു ആരോപണം. അണ്ണാഡിഎംകെയുടെ രണ്ടില ചിഹ്നം ദിനകരന് കിട്ടാന്‍ വേണ്ടി തിരഞ്ഞെടുപ്പ് കമ്മീഷന് കൈക്കൂലി നല്‍കാനായിരുന്നു നീക്കം. സുകേഷിനെ ഹോട്ടലില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.

അതേസമയം ജയിലില്‍ സുകേഷ് കോടികള്‍ ചിലവാക്കിയെന്നാണ് റിപ്പോര്‍ട്ട്. ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാനും പ്രത്യേക സെല്ലില്‍ ഒറ്റയ്ക്ക് താമസിക്കാനുമാണ് ഇത്രയും പണം ചെലവഴിച്ചത്. ഇതാണ് ജയിലില്‍ ഇരുന്നിട്ടും കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്താന്‍ പ്രതിക്ക് സാധിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തീഹാര്‍ ജയിലില്‍ ഒരു ബാരക്കില്‍ ഒറ്റയ്ക്കായിരുന്നു സുകേഷ് താമസിച്ചിരുന്നത്. ഇവിടെ മൊബൈല്‍ ഫോണ്# ഉപയോഗിക്കാനും പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കാനും ജയില്‍ അധികൃതര്‍ തന്നെയാണ് ഒത്താശ ചെയ്ത് കൊടുത്തത്. രണ്ടാഴ്ച്ചത്തേക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് അറുപത് മുതല്‍ 75 ലക്ഷം രൂപ വരെയാണ് സുകേഷ് കൈക്കൂലി നല്‍കിയത്.

മാസത്തില്‍ ഇത്രയും വലിയ തുക അടക്കം കോടികളാണ് സുകേഷ് ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലിയായി നല്‍കിയിരുന്നത്. തട്ടിപ്പ് നടത്താനായി സുകേഷ് ഉപയോഗിച്ച മൊബൈല്‍ ഫോണും വിദേശ സിം കാര്‍ഡും ജയില്‍ ഉദ്യോഗസ്ഥരാണ് നല്‍കിയതെന്നാണ് വിവരം. ചില അതിഥികളും ഇയാളെ കാണാനായി ജയിലിലെ ബാരക്കില്‍ എത്തിയിരുന്നു. അതേസമയം തീഹാര്‍ ജയിലില്‍ നിന്നുള്ള സുകേഷിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ദൃശ്യങ്ങളില്‍ പതിയാതിരിക്കാനായി മുറിയുടെ ഒരുഭാഗം കിടക്കവിരി ഉപയോഗിച്ചാണ് മറച്ചിരിക്കുന്നത്. കകേസില്‍ സുകേഷും ലീനയും അടക്കം 14 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തട്ടിപ്പിലൂടെ ലഭിച്ച പണം ക്രിപ്‌റ്റോ കറന്‍സി നിക്ഷേപത്തിന് ഉപയോഗിച്ചെന്നും സൂചനയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+