'വിവാഹം എന്നാല്‍ സെക്‌സ് മാത്രമല്ല, തന്റെ വ്യത്യസ്ത വിവാഹത്തിന് കാരണമുണ്ട്'; ട്രോളുകളോട് നടി
ഗുജറാത്തില്‍ നിന്ന് അടുത്തിടെ ഒരു പെണ്‍കുട്ടി സ്വയം വിവാഹിതയായ വാര്‍ത്ത പങ്കുവച്ചിരുന്നു. ജൂണ്‍ മാസത്തിലാണ് ഈ പെണ്‍കുട്ടി സോളേ വിവാഹം കഴിച്ച് സോഷ്യല്‍ മീഡിയയുടെ അടക്കം ശ്രദ്ധ നേടിയത്. പിന്നാലെ ഹണിമൂണിന് പോകുകയാണെന്ന വാര്‍ത്തയും ക്ഷമ പങ്കുവച്ചിരുന്നു. മെഹന്ദി, ഹല്‍ദി ഉള്‍പ്പടെയുള്ള എല്ലാ വിവാഹ ചടങ്ങുകളോടെയാണ് യുവതി വിവാഹിതയായത്. ഇതിന് പിന്നാലെയായിരുന്നു മറ്റൊരു പെണ്‍കുട്ടി താനും സ്വയം വിവാഹിതയാകുകയാണെന്ന വാര്‍ത്ത പങ്കുവച്ചത്. പവിത്ര റിഷ്ത എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടി കനിഷ്‌ക സോണിയായിരുന്നു അത്.

താന്‍ സ്വയം വിവാഹിതയാകുകയാണെന്ന വിവരം നടി സോഷ്യല്‍ മീഡിയയിലൂടെയാണ് പങ്കുവച്ചത്. എന്നാല്‍ നടി പങ്കുവച്ച പോസ്റ്റില്‍ ട്രോളുകള്‍ നിറയുകയായിരുന്നു. ട്രോളുകള്‍ അതിരുവിട്ടതോടെ താരം ഇപ്പോള്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെയാണ് താരം ട്രോളുകള്‍ക്ക് മറുപടി നല്‍കിയത്.

വിവാഹം കഴിക്കുന്നത് സെക്‌സിന് വേണ്ടി മാത്രമല്ലെന്നാണ് കനിഷ്‌ക വീഡിയോയില്‍ പറയുന്നത്. അത് സ്‌നേഹവും സത്യസന്ധതയുമാണ്. എന്നാല്‍ അവയിലുള്ള വിശ്വാസം തനിക്ക് നഷ്ടമായെന്നും അതുകൊണ്ട് തനിച്ചു ജീവിക്കുന്നതാണ് നല്ലതെന്ന് തോന്നി. അതുകൊണ്ടാണ് ഈ തീരുമാനമെന്ന് കനിഷ്‌ക പറഞ്ഞു.

അമൃത എന്തൊരു ക്യൂട്ടാണിത്; പൊളിച്ച ലുക്ക്, വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
സ്‌നേഹം കണ്ടെത്താന്‍ പ്രയാസമുള്ള ഈ ഒരു കാലത്ത് അത് പുറത്ത് തേടുന്നതിനേക്കാള്‍ താന്‍ സ്വയം സ്‌നേഹിക്കുകയാണെന്നും അവര്‍ പറയുന്നു. താന്‍ സ്വയം വിവാഹം കഴിക്കുന്ന തന്നെ കുറിച്ചുള്ള വാര്‍ത്തകള്‍ ഗൂഗിളില്‍ ട്രെന്‍ഡാക്കിയവര്‍ക്ക് നന്ദി പറയുകയാണെന്നും താരം പറഞ്ഞു.

വൈറലാകുക മാത്രമായിരുന്നില്ല തന്റെ ഉദ്ദേശ്യം. പൂര്‍ണ മനസോടെയും ഹൃദയത്തോടെയുമാണ് സ്വയം വിവാഹം കഴിക്കണമെന്ന തീരുമാനം എടുത്തത്. നിലവില്‍ അമേരിക്കയില്‍ കരിയറില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ടുപോകുകയാമെന്നും കനിഷ്‌ക പറഞ്ഞു. വിവാഹവുമായി ബന്ധപ്പെട്ട് കനിഷ്‌ക സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വാര്‍ത്ത ഇങ്ങനെയായിരുന്നു.

വൈറലാകുക മാത്രമായിരുന്നില്ല തന്റെ ഉദ്ദേശ്യം. പൂര്‍ണ മനസോടെയും ഹൃദയത്തോടെയുമാണ് സ്വയം വിവാഹം കഴിക്കണമെന്ന തീരുമാനം എടുത്തത്. നിലവില്‍ അമേരിക്കയില്‍ കരിയറില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ടുപോകുകയാമെന്നും കനിഷ്‌ക പറഞ്ഞു. വിവാഹവുമായി ബന്ധപ്പെട്ട് കനിഷ്‌ക സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വാര്‍ത്ത ഇങ്ങനെയായിരുന്നു

വിവാഹശേഷം നെറ്റിയില്‍ സിന്ദൂരം അണിയുകയും കഴുത്തില്‍ മംഗളസൂത്രം ധരിക്കുകയും ചെയ്യുന്ന ചിത്രങ്ങള്‍ കനിഷ്‌ക പങ്കുവെച്ചിരുന്നു. 2007ല്‍ ബാത്ത്‌റൂം സിംഗര്‍ എന്ന ഗാന റിയാലിറ്റി ഷോയില്‍ പങ്കെടുത്ത്, ഫിയര്‍ ഫാക്ടര്‍: ഖട്രോണ്‍ കെ ഖിലാഡി 2-ല്‍ അതിഥി മത്സരാര്‍ത്ഥിയായാണ് കനിഷ്‌ക സോണി തന്റെ കരിയര്‍ ആരംഭിച്ചത്.

2013ല്‍ പത്തവേരം കോടി എന്ന തമിഴ് സിനിമയില്‍ അഭിനയിച്ച കനിഷ്‌ക പിന്നീട് ദേവരായ, യുവരാജയം തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. ദോ ദില്‍ ഏക് ജാന്‍, പവിത്ര റിഷ്ട, ദിയ ഔര്‍ ബാത്തി ഹം, ദേവോണ്‍ കേ ദേവ്... മഹാദേവ് തുടങ്ങിയ ടിവി ഷോകളിലും അവര്‍ അഭിനയിച്ചിട്ടുണ്ട്

അതേസമയം, ഇതിന് മുമ്പ്, ഗുജറാത്തില്‍ നിന്നുള്ള 24 കാരിയായ ക്ഷമാ ബിന്ദു, താന്‍ തന്നെ വിവാഹം കഴിച്ചുവെന്ന് പ്രഖ്യാപിച്ച് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഈ മാസം പതിനൊന്നിനാണ് ഈ 24 കാരിയുടെ വിവാഹം. സിന്ദൂരം ചാര്‍ത്തുന്നതുള്‍പ്പെടെ എല്ലാ ആചാരങ്ങളും പിന്തുടര്‍ന്നുകൊണ്ടായിരിക്കും ക്ഷമയുടെ വിവാഹം നടന്നത്.
Image Creidt; Kanishka Soni insta












Click it and Unblock the Notifications