നടി മന്ദിരാ ബേദിയുടെ ഭര്‍ത്താവ് രാജ് കൗശല്‍ അന്തരിച്ചു, അനുശോചനവുമായി ബോളിവുഡ്
മുംബൈ: നടി മന്ദിരാ ബേദിയുടെ ഭര്‍ത്താവും പ്രമുഖ സംവിധായകനും നിര്‍മാതാവുമായ രാജ് കൗശല്‍ അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ നാലര മണിയോടെയായിരുന്നു അന്ത്യമെന്നാണ് സൂചന. സംവിധായകന്‍ ഒനിര്‍ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വളരെ പെട്ടെന്ന് ഈ ലോകത്ത് നിന്ന് രാജ് വിടവാങ്ങിയെന്നും, വളരെ സങ്കടകരമായ കാര്യമാണെന്നും ഒനിര്‍ ട്വീറ്റ് ചെയ്തു. തന്റെ ആദ്യ സിനിമയുടെ നിര്‍മാതാക്കളില്‍ ഒരാളായിരുന്നു രാജ് കൗശലെന്നും, ഞങ്ങള്‍ വിശ്വസിച്ചിരുന്ന കാര്യങ്ങളെ പിന്തുണ വ്യക്തിയുമായിരുന്നുവെന്ന് ഒനിര്‍ പറഞ്ഞു.

നടന്‍ രോഹിത് റോയിയും രാജ് കൗശലിന്റെ മരണത്തില്‍ അനുശോചനം അറിയിച്ചു. രാജ് കൗശലിന് ഹൃദയാഘാതം സംഭവിച്ചതാണെന്ന് രോഹിത് റോയ് വ്യക്തമാക്കി. വിടവാങ്ങല്‍ പറയും മുമ്പേ രാജ് പോയെന്ന് രോഹിത് പറഞ്ഞു. നടി ദിവ്യ ദത്ത് വിയോഗ വാര്‍ത്ത വിശ്വസിക്കാനാവാത്തതാണെന്ന് പറഞ്ഞു. നടി ടിസ്‌ക ചോപ്ര ഷോക്കിംഗായിട്ടുള്ള കാര്യമെന്നാണ് മരണവാര്‍ത്തയെ വിശേഷിപ്പിച്ചത്. മൂന്ന് ചിത്രങ്ങളാണ് രാജ് സംവിധാനം ചെയ്തത്. പ്യാര്‍ മെ കഭി കഭി, ഷാദി കി ലഡൂ, ആന്റണി കോന്‍ ഹെ എന്നീ ചിത്രങ്ങളാണ് രാജ് സംവിധാനം ചെയ്തത്.
Recommended Video
കോപ്പിറൈറ്ററായി കരിയര്‍ ആരംഭിച്ച രാജ് കൗശല്‍ മുകുള്‍ ആനന്ദ്, സുഭാഷ് ഗായ് എന്നിവരുടെയെല്ലാം അസിസ്റ്റന്റായിരുന്നു അദ്ദേഹം. സുഭാഷ് ഗായിയുടെ ത്രിമൂര്‍ത്തി എന്ന ചിത്രത്തിലും താരം അസിസ്റ്റ് ചെയ്തിരുന്നു. 1998ല്‍ സ്വന്തം പരസ്യ നിര്‍മാണ കമ്പനി തുടങ്ങിയതോടെ രാജ് കൂടുതല്‍ പ്രശസ്തനായി. 800ലധികം പരസ്യ ചിത്രങ്ങള്‍ രാജ് കൗശല്‍ സംവിധാനം ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications