നിക് ജോനാസ് പ്രിയങ്ക ചോപ്രയും വിവാഹ മോചിതരാകും, കെആര്‍കെയുടെ പ്രവചനം ഇങ്ങനെ
മുംബൈ: ലോകത്ത് എന്തിനെ കുറിച്ചും അഭിപ്രായമുള്ളയാളാണ് കെആര്‍കെ എന്ന കമാല്‍ ആര്‍ ഖാന്‍. ഇപ്പോല്‍ അദ്ദേഹത്തിന്റെ ഇപ്പോഴത്തെ പ്രവചനം കേട്ട് ബോളിവുഡ് ആകെ ഞെട്ടിയിരിക്കുകയാണ്. എന്തിനേറെ പറയുന്നു, അങ്ങ് ഹോളിവുഡ് വരെ ഞെട്ടിയിരിക്കുകയാണ്. സല്‍മാന്‍ ഖാനുമായുള്ള യുദ്ധം കഴിഞ്ഞ് ഇപ്പോള്‍ അദ്ദേഹത്തിന്റെ യുദ്ധം കരീന കപൂറിനോടും പ്രിയങ്ക ചോപ്രയോടും ഇവരുടെ രണ്ട് പേരുടെയും ഭര്‍ത്താക്കന്‍മാരോടുമാണ്. ഒരു വിവാഹ മോചനത്തെ കുറിച്ചാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. അറിയാം അദ്ദേഹത്തിന്റെ പുതിയ പ്രവചനത്തെ കുറിച്ച്....
'കലഹിച്ച്'; നിരഞ്ജന അനൂപിന്റെ ഇൻസ്റ്റഗ്രാം ചിത്രങ്ങൾ വൈറലാകുന്നു

പ്രിയങ്ക ചോപ്ര വിവാഹ മോചനം തേടുമെന്നാണ് കെആര്‍കെയുടെ പ്രവചനം. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ നിക് ജോനാസിനെ വിവാഹ മോചനം ചെയ്യുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയ ആകെ ഞെട്ടിയിരിക്കുകയാണ് ഈ പ്രവചനത്തില്‍. ഹോളിവുഡ് നടനും ഗായകനുമായ നിക് ജോനാസിനെയാണ് പ്രിയങ്ക ചോപ്ര വിവാഹം ചെയ്തത്. ഇരുവരുടെയും പ്രണയവും വിവാഹവും ആരാധകര്‍ക്കിടയില്‍ എപ്പോഴും ചര്‍ച്ചാവിഷയമാണ്. ്അതിനിടയിലാണ് കെആര്‍കെയുടെ വിവാദ പ്രവചനം.

നിമിഷ നേരം കൊണ്ടാണ് ഈ ട്വീറ്റ് വൈറലായത്. സ്വയം പ്രഖ്യാപിത സിനിമാ നിരൂപകനായിട്ടാണ് കെആര്‍കെ അറിയപ്പെടുന്നത്. ബോളിവുഡ് താരങ്ങള്‍ക്കെതിരെ നിരന്തരം അധിക്ഷേപങ്ങള്‍ ചൊരിയുന്നതും കെആര്‍കെയുടെ ഹോബിയാണ്. സ്വന്തം കാര്യം നോക്കിയാല്‍ മതിയെന്നാണ് കെആര്‍കെയോട് പ്രിയങ്കയുടെ ആരാധകര്‍ പറഞ്ഞു. മറ്റുള്ളവരുടെ സ്വകാര്യതയിലേക്കാണ് കെആര്‍കെ കടന്നുകയറുന്നതെന്നും, എന്തിനും പരിധിയുണ്ടെന്നും ആരാധകര്‍ പറയുന്നു.

രസകരമായ പല ട്രോളുകള്‍ ഇതിനോടകം ഈ ട്വീറ്റിന് പിന്നാലെ വന്നിട്ടുണ്ട്. ഇത് എന്ത് പ്രവചനമാണെന്നായിരുന്നു പലരുടെയും ചോദ്യം. അടുത്ത 30 വര്‍ഷത്തിനുള്ളില്‍ നിങ്ങള്‍ മരിക്കുമെന്നാണ് തന്റെ പ്രവചനമെന്ന് ഒരാള്‍ പരിഹസിച്ചു. ഒരു മുന്നറിയിപ്പുമില്ലാതെ ജെയിംസ് ബോണ്ട് കെആര്‍കെയെ തീര്‍ത്ത് കളയുമെന്നും, സമയം പുലര്‍ച്ചെ 2.10 ആയിരിക്കുമെന്നും മറ്റൊരാള്‍ പരിഹസിച്ചു. മറ്റൊരാളുടെ വ്യക്തിജീവിതത്തെ കുറിച്ച് പറയാന്‍ താങ്കള്‍ക്ക് ഒരു അധികാരവും ഇല്ലെന്നും പറഞ്ഞവരുണ്ട്.

നേരത്തെ സെയ്ഫിന്റെയും കരീനയുടെയും മക്കള്‍ സിനിമയില്‍ വിജയിക്കില്ലെന്ന് കെആര്‍കെ പറഞ്ഞിരുന്നു. ഇവരുടെ പേരുകള്‍ കൊണ്ടാണ് അത് സംഭവിക്കാന്‍ പോകുന്നതെന്നും കെആര്‍കെ പറഞ്ഞിരുന്നു. സെയ്ഫിന്റെ പേര് ഇത്ര വിജയകരമായെങ്കില്‍ ഇബ്രാഹിമിന്റെയും തൈമൂറിന്റെയും ഭാവി ജീവിതം വിജയകരമായിരിക്കുമെന്ന് ഒരു യൂസര്‍ ഇതിന് മറുപടി. നിങ്ങള്‍ കഠിനാധ്വാനം ചെയ്യുകയാണെങ്കില്‍ ഏത് വ്യക്തിക്കും ജീവിതത്തില്‍ നേട്ടങ്ങളുണ്ടാവുമെന്നും ഇതിന് മറുപടി ലഭിച്ചിരുന്നു.

നേരത്തെ സല്‍മാന്‍ ഖാന്‍ കെആര്‍കെയ്ക്കതിരെ മാനനഷ്ട കേസ് നല്‍കിയിരുന്നു. സല്‍മാന്‍ ഖാന്റെ പുതിയ ചിത്രം രാധെയ്‌ക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ കെആര്‍കെ നടത്തിയിരുന്നു. അതും വളരെ മോശം ഭാഷയിലായിരുന്നു വിമര്‍ശനം. ഇതേ തുടര്‍ന്നാണ് നിയമനടപടിയുമായി കെആര്‍കെ മുന്നോട്ട് പോയത്. തന്റെ നിരൂപണം കാരണം സല്‍മാന്‍ ഖാന് പ്രശ്‌നങ്ങളുണ്ടെന്ന് മനസ്സിലായി. അതുകൊണ്ട് ഇനി ഒരിക്കലും സല്‍മാന്റെ ചിത്രം നിരൂപണം ചെയ്യില്ലെന്നും കെആര്‍കെ പറഞ്ഞു.
കറുപ്പിലഴകായി ഷാലിൻ സോയ; ഇതെന്ത് മാറ്റമെന്ന് ആരാധകർ?












Click it and Unblock the Notifications