Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രിയങ്കയുടെ വാടക ഗര്‍ഭധാരണം വിവാദത്തില്‍, അമ്മമാര്‍ക്ക് എന്ത് വികാരമാണ് ഉണ്ടാവുകയെന്ന് തസ്ലീമ

ദില്ലി: പ്രിയങ്ക ചോപ്രയ്ക്കും ഹോളിവുഡ് താരം നിക് ജോനാസിനും കുട്ടി ജനിച്ചത് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലാകെ ചര്‍ച്ചയായിരുന്നു. പലരും ഞെട്ടലാണ് രേഖപ്പെടുത്തിയത്. വാടക ഗര്‍ഭധാരണത്തിലൂടെയായിരുന്നു പ്രിയങ്കയ്ക്കും നിക്കിനും കുഞ്ഞ് പിറന്നത്. ഇതോടെ വാടക ഗര്‍ഭധാരണം ശരിയാണോ എന്ന ചോദ്യമുയര്‍ന്നിരിക്കുകയാണ്.

എഴുത്തുകാരിയായ തസ്ലീമ നസ്രിന്‍ ഇതിനെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ്. ഈ കുഞ്ഞും അമ്മയും തമ്മില്‍ എന്ത് വൈകാരിക ബന്ധമാണ് ഉണ്ടാവുകയെന്ന് തസ്ലീമയുടെ ചോദ്യം. ഇത് സോഷ്യല്‍ മീഡിയയിലാകെ വലിയ വിവാദത്തിന് കാരണായിരിക്കുകയാണ്.

1

കഴിഞ്ഞ ദിവസമാണ് നിക്കും പ്രിയങ്കയും തങ്ങള്‍ വാടക ഗര്‍ഭധാരണത്തിലൂടെ ഒരു കുഞ്ഞിന്റെ മാതാപിതാക്കളായെന്ന് പറഞ്ഞത്. ഞങ്ങള്‍ ഈ സന്തോഷവാര്‍ത്ത നിങ്ങളുമായി പങ്കുവെക്കുകയാണ്. ഈ സമയം സ്വകാര്യത വേണമെന്നാണ് കരുതുന്നത്. എല്ലാവരോടും അക്കാര്യത്തില്‍ അഭ്യര്‍ത്ഥിക്കുന്നു. ഈ സയമത്ത് കുടുംബത്തിനൊപ്പം സമയം ചെലവിടാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. എല്ലാവരോടും നന്ദിയുണ്ടെന്നും ഇരുവരും സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. അതീയ ഷെട്ടി, വിക്കി കൗശല്‍, അര്‍ജുന്‍ കപൂര്‍ അടക്കമുള്ള താരങ്ങളും ഇതില്‍ പ്രിയങ്കയെ അഭിനന്ദിച്ചിരുന്നു.

2

ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിവാദം ഉയരാന്‍ കാരണം തസ്ലീമ നസ്രിന്റെ വിമര്‍ശനം. വാടക ഗര്‍ഭധാരണം സാധ്യമാകുന്നത് തന്നെ ദരിദ്രരായ സ്ത്രീകള്‍ ഉണ്ടാവുന്നത് കൊണ്ടാണ്. ധനികരായ ആളുകള്‍ സമൂഹത്തില്‍ ദാരിദ്ര്യം നിലനില്‍ക്കേണ്ടതുണ്ട്. അത് അവരുടെ താല്‍പര്യങ്ങള്‍ക്ക് വേണ്ടിയാണ്. നിങ്ങള്‍ക്ക് ഒരു കുട്ടിയെ വളര്‍ത്തണമെന്നുണ്ടെങ്കിലും, വീടോ നാടോ അറിയാത്ത ഒരു അനാഥനെയോ അനാഥയെയോ ദത്തെടുക്കൂ. നിങ്ങളുടെ പാരമ്പര്യം ഉള്ളവരായിരിക്കണം കുട്ടികള്‍. ഇത് വെറും സ്വാര്‍ത്ഥമായ അവനവനെ സ്‌നേഹിക്കുന്ന ഈഗോയാണെന്നും തസ്ലീമ നസ്‌റിന്‍ കുറിച്ചു.

3

ഇങ്ങനെ റെഡിമെയിഡായികുട്ടികളെ ലഭിക്കുമ്പോള്‍ എന്ത് വികാരമാണ് ഈ അമ്മമാര്‍ക്ക് ഉണ്ടാവുക. സാധാരണ രീതിയില്‍ ഗര്‍ഭം ധരിച്ച് കുട്ടികളെ പ്രസവിക്കുന്ന അമ്മമാര്‍ക്ക് കുട്ടികളോടുണ്ടാവുന്ന ഒരു അടുപ്പം എങ്ങനെയാണ് വാടക ഗര്‍ഭധാരണത്തിലൂടെ കുട്ടികളെ ലഭിച്ചവര്‍ക്കുണ്ടാവുകയെന്നും തസ്ലീമ ചോദിച്ചു. അതേസമയം ഇതിനെ എതിര്‍ത്തും അനുകൂലിച്ചു ട്വീറ്റുകള്‍ വരുന്നുണ്ട്. വിഷയത്തിന്റെ വൈകാരികതയെ നോക്കാതെയാണ് തസ്ലീമ പ്രതികരിച്ചതെന്ന് ചിലര്‍ വിമര്‍ശിച്ചു. ഒരു വ്യക്തിയുടെ വ്യക്തിപരമായുള്ള കാര്യങ്ങളെ ചോദ്യം ചെയ്യാന്‍ എന്ത് അധികാരമാണ് തസ്ലീമയ്ക്കുള്ളതെന്ന് ചോദിച്ചവരുമുണ്ട്.

4

റെഡിമെയ്ഡ് എന്ന പദം സ്ത്രീയെന്ന നിലയില്‍ ഒരിക്കലും തസ്ലീമ ഉപയോഗിക്കാന്‍ പാടില്ലായിരുന്നുവെന്ന് നേഹ എന്ന യൂസര്‍ കുറിച്ചു. വേദന സഹിച്ചാലേ അമ്മയാവൂ എന്ന് പറയുന്നത് എന്ത് കൊണ്ടാണ്. ഒരു പുരുഷന്‍ ഒരു വേദനയും സഹിക്കുന്നില്ല. എന്നാല്‍ ആ വ്യക്തിക്ക് സ്വന്തം മക്കളോട് സ്‌നേഹിമില്ലെന്ന് ആരും പറയില്ലെന്നും മറ്റൊരു യൂസര്‍ ചൂണ്ടിക്കാണിക്കുന്നു. വാടക ഗര്‍ഭധാരണത്തിലൂടെ കുട്ടികളുണ്ടാവുന്നതിനേക്കാള്‍ നല്ലത് മക്കള്‍ ഉണ്ടാവാത്തതാണ്. അമ്മയുടെ രക്തം സിരകളില്‍ ഒഴുകുന്നില്ലെങ്കില്‍ എങ്ങനെ അമ്മയുടെ വികാരം ഇവര്‍ക്ക് അറിയാനാവുകയെന്ന് രവി കെഎസ് എന്ന യൂസര്‍ ചോദിച്ചു.

5

നിങ്ങളോട് കുറച്ച് ബഹുമാനമുണ്ടായിരുന്നു. ഒരാളുടെ സ്വന്തം തീരുമാനത്തെ ബഹുമാനിക്കാന്‍ പഠിക്കൂ. അത് സാധാരണ രീതിയില്‍ പിറന്നതാണെങ്കില്‍ അല്ലെങ്കിലും ഒരേ അളവിലുള്ള സ്‌നേഹമാണ് ലഭിക്കേണ്ടത്. അത് നമ്മള്‍ നോക്കേണ്ട കാര്യമല്ലെന്നും ആദിത്യ സ്‌കന്ധന്‍ എന്ന യൂസര്‍ പറഞ്ഞു. അമ്മ എന്ന് പറയുന്നത് കുട്ടിയെ വളര്‍ത്തുന്നവരാണ്. അല്ലാതെ ജന്മം നല്‍കുന്നവള്‍ മാത്രമല്ല. നിങ്ങള്‍ വളരെ പ്രസക്തിയുള്ളവളാണെന്ന് തെളിയിക്കാനുള്ള ശ്രമത്തിലാണ്. നിങ്ങള്‍ക്ക് ഇതില്‍ എന്ത് കാര്യമെന്നും ഒരു യൂസര്‍ ചോദിച്ചു. നേരത്തെ പ്രിയങ്കയും നിക്കും വേര്‍പിരിയാന്‍ പോവുകയാണെന്ന അഭ്യൂഹങ്ങളും ഇതേ പോലെയുണ്ടായിരുന്നു. ജോനാസ് എന്ന പേര് ഇന്‍സ്റ്റഗ്രാമില്‍ നിന്ന് പ്രിയങ്ക മാറ്റിയതായിരുന്നു അഭ്യൂഹങ്ങള്‍ക്ക് കാരണം. എന്നാല്‍ ഇതിന് അധികം ആയുസ്സുണ്ടായിരുന്നു. പ്രിയങ്കയുടെ കുടുംബം തന്നെ ഇത് തള്ളി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+