കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൈന്യത്തെ പരിഹസിച്ച് ബോളിവുഡ് നടി; അവരാണ് നമ്മളെ നിലനിര്‍ത്തുന്നതെന്ന് അക്ഷയ് കുമാര്‍

Google Oneindia Malayalam News

മുംബൈ: ബോളിവുഡ് നടി റിച്ച ഛദ്ദയുടെ സൈനിക വിരുദ്ധ പരാമര്‍ശത്തില്‍ പ്രതികരിച്ച് നടന്‍ അക്ഷയ് കുമാര്‍. അവരുടെ വാക്കുകള്‍ തന്റെ വികാരത്തെ മുറിവേല്‍പ്പിച്ചതായി അക്ഷയ് പറഞ്ഞു. സൈന്യമുള്ളത് കൊണ്ടാണ് നമ്മള്‍ ഇന്ന് ഇങ്ങനെ നിലനില്‍ക്കുന്നതെന്ന് അക്ഷയ് കുമാര്‍ വ്യക്തമാക്കി. നേരത്തെ നോര്‍ത്തേണ്‍ കമാന്‍ഡ് ചീഫിന്റെ പരാമര്‍ശത്തിന് റിച്ച നല്‍കിയ മറുപടിയാണ് വിവാദമായത്.

കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടാല്‍ പാക്കധീന കശ്മീര്‍ അടക്കം പിടിച്ചെടുക്കുമെന്ന് കമാന്‍ഡ് ചീഫ് പറഞ്ഞിരുന്നു. പാകിസ്താന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചാല്‍ അവരൊരിക്കലും പ്രതീക്ഷിക്കാത്ത തരത്തില്‍ തിരിച്ചടിക്കുമെന്നും സൈനിക ചീഫ് പറഞ്ഞിരുന്നു.

1

കമാന്‍ഡ് ചീഫിന്റെ പരാമര്‍ശത്തിന്, ഗല്‍വാന്‍ ഹായ് പറയാന്‍ പറഞ്ഞുവെന്നായിരുന്നു റിച്ചയുടെ മറുപടി. രണ്ട് വര്‍ഷം മുമ്പ് ചൈനയുമായി നടന്ന ഏറ്റുമുട്ടലില്‍ ഇന്ത്യന്‍ സൈനികര്‍ക്ക് തിരിച്ചടിയേറ്റ സംഭവം പരാമര്‍ശിച്ച് കൊണ്ടായിരുന്നു ഈ മറുപടി.

കാനഡയില്‍ ഇന്ത്യക്കാരന് രണ്ടാം ബമ്പര്‍; മൂന്ന് വര്‍ഷത്തെ ഇടവേളയില്‍ കിട്ടിയത് 75 ലക്ഷം, വൈറല്‍കാനഡയില്‍ ഇന്ത്യക്കാരന് രണ്ടാം ബമ്പര്‍; മൂന്ന് വര്‍ഷത്തെ ഇടവേളയില്‍ കിട്ടിയത് 75 ലക്ഷം, വൈറല്‍

എന്നാല്‍ ഇത് വലിയ വിവാദമായി. സൈന്യത്തെ റിച്ച അധിക്ഷേപിച്ചു എന്ന തരത്തിലായി കാര്യങ്ങള്‍. നിരവധി പേരാണ് നടിയെ വിമര്‍ശിച്ചത്. 2020ല്‍ ഗാല്‍വാന്‍ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച സൈനികരുടെ ത്യാഗത്തെ ചെറുതാക്കി കാണിക്കാനാണ് നടി ശ്രമിച്ചതെന്ന് പലരും കുറ്റപ്പെടുത്തി.

ഇതിന് പിന്നാലെ മാപ്പുചോദിച്ച് നടി രംഗത്ത് വന്നിരുന്നു. സൈന്യത്തെ അധിക്ഷേപിക്കുകയോ പരിഹസിക്കുകയോ ആയിരുന്നില്ല എന്റെ ഉദ്ദേശം. എന്റെ മൂന്ന് അക്ഷരങ്ങള്‍ വിവാദത്തിലേക്ക് വലിച്ചിഴച്ചിരിക്കുകയാണ്. ഇതാരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ മാപ്പുചോദിക്കുന്നു. സൈന്യത്തിലെ എന്റെ സഹോദരങ്ങളെ ഏതെങ്കിലും തരത്തില്‍ ഇത് വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുകയാണ്.

Skin: ചര്‍മം ബോളിവുഡ് നടിമാരെ പോലെ തിളക്കമുള്ളതാക്കണോ? ഈ 6 കാര്യങ്ങള്‍ ദിവസവും മുടക്കരുത്

എന്റെ മുത്തച്ഛന്‍ കൂടി ഭാഗമായിരുന്നതാണ് സൈന്യത്തിലെന്നും, താന്‍ മനസ്സില്‍ പോലും സൈന്യത്തെ അധിക്ഷേപിക്കുന്ന കാര്യം ചിന്തിച്ചിട്ടില്ലെന്നും നടി പറഞ്ഞു. അതേസമയം ഈ ട്വീറ്റ് നടി ഡിലീറ്റ് ചെയ്തിട്ടുണ്ട്. മനപ്പൂര്‍വമല്ലാത്തൊരു പരാമര്‍ശമായിരുന്നു അതെന്നും റിച്ച ഛദ്ദ പറഞ്ഞു.

അതേസമയം മുന്‍ ലെഫ് ജനറല്‍ സഞ്ജയ് കുല്‍ക്കര്‍ണിയും റിച്ചക്കെതിരെ രംഗത്തെത്തി. ഗാല്‍വാന്‍ എന്താണെന്ന് നടിക്ക്അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. നടിയുടെ മാപ്പപേക്ഷ അംഗീകരിക്കാന്‍ തയ്യാറല്ലെന്ന് കുല്‍ക്കര്‍ണി പറഞ്ഞു. മനപ്പൂര്‍വം തന്നെയാണ് അവര്‍ ആ പരാമര്‍ശങ്ങള്‍ നടത്തിയത്.

2017ല്‍ 32 കോടി, അഞ്ചാം വാര്‍ഷികത്തില്‍ വീണ്ടും മിഷിഗണ്‍ യുവതിക്ക് 5 കോടിയുടെ ലോട്ടറി ബംപര്‍, വൈറല്‍2017ല്‍ 32 കോടി, അഞ്ചാം വാര്‍ഷികത്തില്‍ വീണ്ടും മിഷിഗണ്‍ യുവതിക്ക് 5 കോടിയുടെ ലോട്ടറി ബംപര്‍, വൈറല്‍

സൈനികരായിരുന്ന മുത്തച്ഛനില്‍ നിന്നും അമ്മാവനില്‍ നിന്നും അവര്‍ യാതൊന്നും പഠിച്ചിട്ടില്ല. കുടുംബത്തിന് പോലും നാണക്കേടുണ്ടാക്കിയിരിക്കുകയാണ് അവര്‍. തീര്‍ത്തും അപലപനീയമാണ് ഈ പരാമര്‍ശം. അവര്‍ക്കറിയാത്ത കാര്യങ്ങളെ കുറിച്ച് സംസാരിക്കരുത്. അത് സൈനികര്‍ക്ക് വിട്ടുകൊടുക്കണമെന്നും കുല്‍ക്കര്‍ണി പറഞ്ഞു.

English summary
actress richa chadha mocks military, akshay kumar says remarks hurt him
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X