രുപാലി ഗാംഗുലിയും ബിജെപിയിലേക്ക്; രാഷ്ട്രീയ പ്രവേശനം നരേന്ദ്ര മോദിയുടെ പ്രവർത്തനത്തിൽ ആകൃഷ്ടയായി
ലോക്സഭാ തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടയിൽ ദേശീയ രാഷ്ട്രിയം നിരവധി കൂടുമാറ്റലുകൾക്കാണ് സാക്ഷിയാകുന്നത്. സാമൂഹിക - സാംസ്കാരിക രംഗത്ത് നിന്നുള്ളവരുടെ രാഷ്ട്രിയ പ്രവേശനത്തിനും തിരഞ്ഞെടുപ്പുകാലം വഴിയൊരുക്കുന്നു. ഈ നിരയിലെ ഏറ്റവും ഒഠുവിലത്തെ പേരാണ് രുപാലി ഗാംഗുലി. ഹിന്ദി ടെലിവിഷൻ സീരിയലുകളിലെ സജീവ സാനിധ്യമായ രുപാലി 'അനുപമ', 'സാരഭായ് vs സാരഭായ്' തുടങ്ങിയ സീരിയലുകളിലെ കഥാപാത്രങ്ങളിലൂടെയാണ് ശ്രദ്ധേയയാകുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിന് മുന്നോടിയായാണ് രുപാലിയുടെ രാഷ്ട്രീയ പ്രവേശനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവർത്തനത്തിൽ ആകൃഷ്ടയായാണ് താരവും ബിജെപിയിലേക്ക് എത്തുന്നത്.
കൊൽക്കത്തയിലെ ബിജെപി ആസ്ഥാനത്ത് നടന്ന പരിപാടിയിലാണ് രുപാലി പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് രുപാലി അംഗത്വം സ്വീകരിച്ചത്. ബി ജെ പി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്ഡെ അടക്കമുള്ള നേതാക്കളും ചടങ്ങിൽ പങ്കെടുത്തിരുന്നു.

"വികസനത്തിന്റെ ഈ 'മഹായജ്ഞം' കാണുമ്പോൾ എനിക്കും ഇതിൽ പങ്കാളിയാകണം എന്ന് തോന്നി. എനിക്ക് നിങ്ങളുടെ അനുഗ്രഹവും പിന്തുണയും വേണം. അങ്ങനെ ഞാൻ ചെയ്യുന്നതെല്ലാം ശരിയും നന്മയുമാകുമെന്ന് എനിക്കുറപ്പാണ്." രുപാലി ഗാംഗുലി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി-ജിയുടെ പാത പിന്തുടരാനും എന്നെ ഏൽപ്പിച്ചിരിക്കുന്ന ഉത്തരവാദിത്വം പൗരന്മാരെ സേവിക്കാനും ഞാൻ ആഗ്രഹിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
രുപാലി ഗാംഗുലിയുടെ ബിജെപി പ്രവേശനം ആയുധമാക്കി പ്രതിപക്ഷ പാർട്ടികൾക്ക് നേരെ കടന്നാക്രമിക്കുകയാണ് ബിജെപി നേതാക്കൾ. താരത്തെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്ത ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്ഡെ സമാജ് വാദി പാർട്ടി നേതാവ് മരിയ അലാമിന്റെ 'വോട്ട് ജിഹാദ്' പ്രസ്താവനയെ രൂക്ഷമായി വിമർശിച്ചു. ഫാറൂഖാബാദ് ലോക്‌സഭാ സീറ്റിൽ നിന്നുള്ള ഇന്ത്യ മുന്നണി സ്ഥാനാർത്ഥിക്ക് വേണ്ടി വോട്ട് അഭ്യർത്ഥിക്കുന്നതിനിടയിൽ എംഎസ് ആലം 'വോട്ട് ജിഹാദിന്' ആഹ്വാനം ചെയ്തു, ന്യൂനപക്ഷ സമുദായത്തിന് ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കേണ്ടത് നിലവിലെ സാഹചര്യത്തിൽ ആവശ്യമാണെന്നും പറഞ്ഞിരുന്നു.
"നുണകൾ പ്രചരിപ്പിക്കുന്ന പ്രതിപക്ഷം ഇപ്പോൾ 'വോട്ട് ജിഹാദ്' കാമ്പെയ്ൻ ആരംഭിച്ചിരിക്കുകയാണ്. ഒരു വശത്ത് അവർ മുസ്ലീങ്ങൾക്ക് ഒബിസി സംവരണം നൽകുന്നു, മറുവശത്ത് അവർ തിരഞ്ഞെടുപ്പ് സമയത്ത് 'വോട്ട് ജിഹാദിനെക്കുറിച്ച് സംസാരിക്കുന്നു." വിനോദ് താവ്ഡെ കുറ്റപ്പെടുത്തി.












Click it and Unblock the Notifications