ന്യൂഡ് ഓഡിഷന്‍ നടത്താന്‍ ആവശ്യപ്പെട്ടു, രാജ് കുന്ദ്രയ്‌ക്കെതിരെ നടിയുടെ വെളിപ്പെടുത്തല്‍ വൈറലാവുന്നു
മുംബൈ: പോണ്‍ വീഡിയോ കേസില്‍ അറസ്റ്റിലായ നടി ശില്‍പാ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്രക്കെതിരെ ബോളിവുഡ് നടി മുമ്പ് നടത്തിയ വെളിപ്പെടുത്തലുകള്‍ വീണ്ടും ചര്‍ച്ചയാവുന്നു. നടി സാഗരിക ഷോണ സുമനാണ് രാജ് കുന്ദ്രക്കെതിരെ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയത്. തന്നോട് നഗ്നയായി ഓഡിഷനില്‍ പങ്കെടുക്കാന്‍ രാജ് കുന്ദ്ര ആവശ്യപ്പെട്ടുവെന്നാണ് സാഗരിക ഫെബ്രുവരിയില്‍ വെളിപ്പെടുത്തിയിരുന്നത്. കഴിഞ്ഞ ദിവസം രാജ് കുന്ദ്ര പോണ്‍ വീഡിയോ റാക്കറ്റുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലാവുന്നത്.

പാടത്ത പൈങ്കിളിയിലെ കുട്ടിത്താരം മനീഷ മഹേഷ്: ക്യൂട്ട് ചിത്രങ്ങള്‍
നേരത്തെ തന്നെ രാജ് കുന്ദ്രയുടെ പേര് കേസുമായി ബന്ധപ്പെട്ടുണ്ടായിരുന്നു. അന്ന് അദ്ദേഹത്തിനെ അറസ്റ്റ് ചെയ്യണമെന്നും സാഗരിക ഷോണ സുമന്‍ ആവശ്യപ്പെട്ടിരുന്നു. നിരവധി പേരുടെ ജീവിതം ഈ റാക്കറ്റ് കാരണം തകര്‍ന്നിട്ടുണ്ടെന്നും സാഗരിക കുറ്റപ്പെടുത്തി. എന്റെ ജീവിതത്തിലെ ഏറ്റവും മോശം കാര്യമായിരുന്നു അത്. രാജ് കുന്ദ്ര തന്നോട് ന്യൂഡ് ഓഡിഷന്‍ നടത്താന്‍ ആവശ്യപ്പെട്ടു. ഒരു വീഡിയോ കോളിലൂടെയായിരുന്നു ആവശ്യം. എന്നാല്‍ ഓഡിഷന്‍ നടത്താനാവില്ലെന്ന് ഞാന്‍ തീര്‍ത്ത് പറഞ്ഞു. ഉമേഷ് കാമത്തിനെ പോലുള്ള നിരവധി പേര്‍ ആ വീഡിയോ കോളിന്റെ ഭാഗമായിരുന്നുവെന്ന് സാഗരിക വെളിപ്പെടുത്തിയിരുന്നു.
ഉമേഷ് കാമത്ത് രാജ് കുന്ദ്രയുടെ അസിസ്റ്റന്റാണ്. ഒരാളുടെ മുഖം തിരിച്ചറിയാന്‍ സാധിക്കുന്നുണ്ടായിരുന്നില്ല. അത് രാജ് കുന്ദ്രയാണെന്ന് ഞാന്‍ കരുതുന്നു. കാരണം ഈ പോണ്‍ സൈറ്റുകളെല്ലാം നടത്തുന്നത് രാജ് കുന്ദ്രയാണെന്ന് ഉമേഷ് കാമത്ത് പറയുന്നുണ്ടായിരുന്നു. അതുകൊണ്ടാണ് ഞാന്‍ ചോദിച്ചത്. എന്തുകൊണ്ട് രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്യുന്നില്ലെന്നും സാഗരിക പറഞ്ഞു. മുംബൈയില്‍ പോണ്‍ വീഡിയോകള്‍ നിര്‍മിച്ചതിലുള്ള കേസ് രാജിനെതിരെ എടുത്തിരിക്കുന്നത്. ബോളിവുഡില്‍ അവസരം വാഗ്ദാനം ചെയ്ത് യുവതികളെ ഇത്തരം വീഡിയോകളുടെ ഭാഗമാക്കുന്ന റാക്കറ്റാണ് രാജ് കുന്ദ്ര നടത്തിയിരുന്നത്.
രാജ് കുന്ദ്രയും മറ്റ് നാല് പേരും തമ്മിലുള്ള ബന്ധത്തിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് മുംബൈ പോലീസ് തന്നെ ചില ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നു. ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പിലെ അംഗങ്ങളാണ് ഇവര്‍. പോണ്‍ വീഡിയോകളുടെ പേയ്‌മെന്റും നിര്‍മാണവും മാര്‍ക്കറ്റിംഗും ഒക്കെയാണ് ഇതില്‍ ചര്‍ച്ച ചെയ്തിരുന്നത്. കേസില്‍ മുഖ്യ കുറ്റവാളി രാജ് കുന്ദ്രയാണെന്ന് പോലീസ് പറയുന്നു. മുംബൈയിലെ നിരവധി നിര്‍മാണ കമ്പനികള്‍ ഇത്തരം യുവതികളെ ചൂഷണം ചെയ്യാന്‍ ശ്രമിക്കുന്നുണ്ടെന്നാണ് സൂചന. ബോളിവുഡില്‍ അവസരം തേടി വരുന്നവരെയാണ് ലക്ഷ്യമിടുന്നത്.
ക്യൂട്ടാണ് മുക്തയും മകളും, വൈറലായി താരത്തിന്റെ മകളുടെ പിറന്നാള്‍ ആഘോഷ ചിത്രങ്ങള്‍












Click it and Unblock the Notifications