ഷെര്‍ലിന്‍ ചോപ്രയുടെ വിവാദം തളര്‍ത്തിയില്ല, ശില്‍പ്പ ഷെട്ടിയുടെ സഹോദരി ബിഗ് ബോസ് ഒടിടിയില്‍
മുംബൈ: നടി ഷെര്‍ലിന്‍ ചോപ്രയുടെ നിര്‍ണായക വെളിപ്പെടുത്തല്‍ അടക്കം വിവാദമുണ്ടാക്കിയ സാഹചര്യത്തില്‍ ശില്‍പ്പ ഷെട്ടിയുടെ കുടുംബം പൊതുവേദികളില്‍ നിന്നെല്ലാം വിട്ടുനില്‍ക്കുകയാണ്. ശില്‍പ്പയ്ക്ക് പല അവസരങ്ങളും നഷ്ടമായിരുന്നു. നടിയുടെ സഹോദരി ഷമിത ഷെട്ടിയും പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഷമിത മിനി സ്ക്രീനിലേക്ക് തിരിച്ചെത്തുകയാണ്. ബിഗ് ബോസിലേക്കാണ് നടിയുടെ വരവ്. വിവാദങ്ങളൊന്നും ബാധിച്ചിട്ടില്ല എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.

നടി ഷെര്‍ലിന്‍ ചോപ്ര നടത്തിയ നിര്‍ണായക വെളിപ്പെടുത്തല്‍ കാരണം ശില്‍പ്പ ഷെട്ടിയും അവരുടെ കുടുംബം കുരുക്കിലായിരിക്കുകയാണ്. ഇതിനിടെയാണ് ഷമിത ബിഗ് ബോസിലെത്തുന്നത്. കരണ്‍ ജോഹറിന്റെ ബിഗ് ബോസ് ഒടിടിയിലാണ് താരം പങ്കെടുക്കുന്നത്. മത്സരാര്‍ത്ഥികളുടെ പേരുകള്‍ നേരത്തെ തന്നെ വ്യക്തമായിരുന്നു. എന്നാല്‍ ഷമിത പങ്കെടുക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. അത്രയേറെ വിവാദങ്ങള്‍ അവര്‍ക്കൊപ്പമുണ്ടായിരുന്നു. എന്നാല്‍ ഷരാര ഷരാര എന്ന പാട്ടിനൊപ്പം ചുവടുവെച്ചാണ് ഷമിത ബിഗ് ബോസ് ഷോയിലേക്ക് എത്തിയത്.

പഞ്ചാബി ഗായകന് മിലിന്ദ് ഗാബ, ബോളിവുഡ് ഗായിക നേഹ ബാസിന്, കുങ്കും ഭാഗ്യ സീരിയലിലെ നടന് സീഷാന്‍ ഖാന്, ബോജ്പുരി നടി അക്ഷര സിംഗ്, ദിവ്യ അഗര്‍വാള്‍, കൊറിയോഗ്രാഫര്‍ നിഷാന്ത് ഭട്ട്, കരണ്‍ നാഥ്, പ്രതീക് സെഹജ്പാല്‍, രാകേഷ് ബാപത്ത്, റിധിമ പണ്ഡിറ്റ് എന്നിവരാണ് ഷോയിലെ മറ്റ് മത്സരാര്‍ത്ഥികള്‍. ബിഗ് ബോസിലേക്കുള്ള ഓഫര്‍ നേരത്തെ വന്നതാണ്. അതിന് ശേഷമാണ് ബാക്കി വിവാദങ്ങളൊക്കെ ഉണ്ടായത്. എന്നാല്‍ വീടിനുള്ളില്‍ ഒതുങ്ങിയിരിക്കാന്‍ ഈ സമയത്ത് ഞാന്‍ ആഗ്രഹിക്കുന്നില്ല. തീരുമാനിച്ച് കഴിഞ്ഞാല്‍ അതില്‍ മാറ്റമില്ലെന്നും ഷമിത പറഞ്ഞു.

അതേസമയം നേരത്തെ തന്നെ കേസില്‍ ശില്‍പ്പ ഷെട്ടിയെ പിന്തുണച്ച് ഷമിത തന്നെ രംഗത്ത് വന്നിരുന്നു. ശില്‍പ്പ ഷെട്ടിയുടെയും കുടുംബത്തിന്റെയും സ്വകാര്യതയെ മാനിക്കണമെന്നും ഷമിത പറഞ്ഞിരുന്നു. അതേസമയം ശില്‍പ്പയുടെ പേരുകളും പോലീസ് സജീവമായി പരിശോധിക്കുന്നുണ്ട്. ഷെര്‍ലിന്‍ ചോപ്രയുടെ വെളിപ്പെടുത്തലാണ് ഇതിന് ശക്തിപകരുന്നത്. ശില്‍പ്പ ഷെട്ടി തന്റെ വീഡിയോകളും ചിത്രങ്ങളും കണ്ട് അഭിനന്ദനം അറിയിച്ചിരുന്നുവെന്ന് രാജ് കുന്ദ്ര തന്നോട് പറഞ്ഞുവെന്നാണ് ഷെര്‍ലിന്‍ ചോപ്ര വെളിപ്പെടുത്തിയത്.

ശില്‍പ്പ ഷെട്ടിക്ക് ഇപ്പോള്‍ അതൊന്നും ഓര്‍മയുണ്ടാവില്ലെന്നും അവര്‍ തിരക്കേറിയ താരമാണെന്നും ഷെര്‍ലിന്‍ ചോപ്ര പറഞ്ഞിരുന്നു. അതേസമയം നടി അറിഞ്ഞുകൊണ്ടാണോ മോഡലുകളെ രാജ് കുന്ദ്ര തിരഞ്ഞെടുത്തിരുന്നത് എന്നാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. തന്റെ ജീവിതത്തില്‍ പല ഉപദേശങ്ങളും തന്നത് രാജ് കുന്ദ്രയാണെന്ന് ഷെര്‍ലിന്‍ ചോപ്ര പറഞ്ഞിരുന്നു. എന്നാല്‍ രാജ് കുന്ദ്ര തന്നെ വഴിതെറ്റിച്ചെന്നും, പോണ് വീഡിയോയില്‍ അഭിനയിപ്പിക്കുന്നതില്‍ യാതൊരു തെറ്റുമില്ലെന്ന് തന്നെ പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നുവന്നും ഷെര്‍ലിന്‍ ചോപ്ര പറഞ്ഞിരുന്നു.
Recommended Video

നേരത്തെ തന്റെ വീട്ടിലെത്തി അനുവാദമില്ലാതെ രാജ് കുന്ദ്ര ശരീരത്തില്‍ സ്പര്‍ശിച്ചുവെന്നും ഷെര്‍ലിന്‍ ചോപ്ര പറഞ്ഞിരുന്നു. ശില്‍പ്പ ഷെട്ടിയുമായുള്ള ബന്ധത്തില്‍ വിള്ളലുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നതായി ഷെര്‍ലിന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതൊന്നും രാജ് കുന്ദ്രയോ ശില്‍പ്പ ഷെട്ടിയോ നിഷേധിച്ചിട്ടില്ല. നിലവില്‍ ടിവി ഷോകളില്‍ നിന്ന് വരെ ശില്‍പ്പ ഷെട്ടി വിട്ടുനില്‍ക്കുകയാണ്. നടി ജഡ്ജായ ഡാന്‍സ് റിയാലിറ്റി ഷോയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിലൂടെ രണ്ട് കോടി രൂപയുടെ നഷ്ടവും ഉണ്ടാകും. അതേസമയം ശില്‍പ്പ ഷെട്ടിക്ക് പകരക്കാരെ തല്ക്കാലം നിയമിച്ചിട്ടുമില്ല.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications