ശില്‍പ്പ ഷെട്ടിയും രാജ് കുന്ദ്രയും 75 കോടി നല്‍കണം, അധോലോകത്തെ ഉപയോഗിച്ച് ഭീഷണി, തിരിച്ചടിച്ച് നടി
മുംബൈ: നടി ശില്‍പ്പ ഷെട്ടിക്കും ഭര്‍ത്താവ് രാജ് കുന്ദ്രയ്ക്കും ശക്തമായ തിരിച്ചടി നല്‍കി നടിയും മോഡലുമായ ഷെര്‍ലിന്‍ ചോപ്ര. ഇരുവര്‍ക്കുമെതിരെ 75 കോടി ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരിക്കുകയാണ് നടി. നേരത്തെ ഷെര്‍ലിനെതിരെ രാജ് കുന്ദ്രയും ശില്‍പ്പയും ചേര്‍ന്ന് 50 കോടിയുടെ മാനനഷ്ടക്കേസ് നല്‍കിയിരുന്നു. ഇതിന് മറുപടിയായിട്ടാണ് ഷെര്‍ലിന്‍ ഇവര്‍ക്ക് നോട്ടീസയച്ചത്. തന്നെ മാനസികമായി പീഡിപ്പിച്ചെന്നും, അതിനുള്ള നഷ്ടപരിഹാരമായി 75 കോടി രൂപ നല്‍കണമെന്നുമാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. രാജ് കുന്ദ്രയ്ക്ക് അധോലോകവുമായി ബന്ധമുണ്ട്. അധോലോക നേതാക്കളെ ഉപയോഗിച്ച് തന്നെ ഭീഷണിപ്പെടുത്തിയതായും ഷെര്‍ലിന്‍ ആരോപിക്കുന്നു.

നേരത്തെ രാജ് കുന്ദ്രയുടെ അധോലോക ബന്ധം ആലോചിച്ച് ഒക്ടോബര്‍ 14ന് ഷെര്‍ലിന്‍ ജുഹു പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. രാജ് കുന്ദ്ര തന്നെ പോണ്‍ വീഡിയോ ലോകത്തേക്ക് കൊണ്ടുവന്നെന്നും, ചെയ്യുന്നത് തെറ്റല്ലെന്ന് വിശ്വസിപ്പിച്ചാണ് വീഡിയോകള്‍ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നും ഷെര്‍ലിന്‍ നേരത്തെ ആരോപിച്ചിരുന്നു. തന്റെ ചൂടന്‍ വീഡിയോകള്‍ ഉപയോഗിച്ച് രാജ് കുന്ദ്ര പണമുണ്ടാക്കിയെന്നും, താന്‍ അടക്കമുള്ള പെണ്‍കുട്ടികള്‍ക്ക് പണമൊന്നും ലഭിച്ചിട്ടില്ലെന്നും ഷെര്‍ലിന്‍ ചോപ്ര ആരോപിച്ചിരുന്നു. ശില്‍പ്പ ഷെട്ടി തന്റെ വീഡിയോകള്‍ കാണാറുണ്ടെന്നും, അവര്‍ക്ക് വലിയ ഇഷ്ടമാണെന്നും രാജ് കുന്ദ്ര തന്നോട് പറഞ്ഞിരുന്നുവെന്നും ഷെര്‍ലിന്‍ പറഞ്ഞിരുന്നു.
തുടര്‍ച്ചയായ ആരോപണങ്ങള്‍ വന്നതോടെയാണ് ശില്‍പ്പ ഷെട്ടി മാനനഷ്ടക്കേസ് നല്‍കാന്‍ തീരുമാനിച്ചത്. 50 കോടിയുടെ മാനനഷ്ടക്കേസായിരുന്നു ഇത്. എന്നാല്‍ നീതിയെ തടയാനുള്ള ആയുധമായി മാനനഷ്ടക്കേസ് ഉപയോഗിക്കുകയാണെന്ന് ഷെര്‍ലിന്‍ തുറന്നടിച്ചിരുന്നു. ഷെര്‍ലിന്‍ രാജ് കുന്ദ്രയ്ക്കും ശില്‍പ്പയ്ക്കുമെതിരെ ഉന്നയിച്ച ആരോപണങ്ങളെല്ലാം വാസ്തവത്തിന്റെ കണിക പോലും ഇല്ലാത്തതാണ്. യാതൊരു തെളിവും ഇല്ലാത്ത വ്യാജ ആരോപണങ്ങളാണ് ഇത്. ദുഷ്ടലാക്കോടെ പണം തട്ടിയെടുക്കാനായിട്ടാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ചതെന്നും ഇവര്‍ പറയുന്നു. ഒരാളുടെ വ്യക്തിപരമായ കാര്യങ്ങള്‍ തുറന്ന് പറയുന്നത് തടയാനാണ് ശില്‍പ്പ ഷെട്ടിയുടെ ശ്രമമെന്ന് ഷെര്‍ലിന്‍ ആരോപിച്ചു.
പുതിയ മേക്കോവറില്‍ വീണ്ടും ഞെട്ടിച്ച് ഗോപിക; പൊളി ലുക്കിലാണെന്ന് ആരാധകര്‍
അതേസമയം കേസില്‍ ശക്തമായ വാദം ഇതോടെ നടക്കുമെന്ന് ഉറപ്പായി. പോണ്‍ റാക്കറ്റിന്റെ ഇരയാണ് താനെന്നാണ് ഷെര്‍ലിന്‍ പറയുന്നത്. ബോംബെ ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യവും നടി നേടിയിരുന്നു. നവംബര്‍ 17ന് കോടതി ജാമ്യാപേക്ഷ പരിഗണിക്കും. രാജ് കുന്ദ്രയും ശില്‍പ്പ ഷെട്ടിയും അധോലോകത്തെ ഉപയോഗിച്ച് തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയാണ്. എന്നാല്‍ ഞാന്‍ ഇതിലൊന്നും ഭയപ്പെടില്ല. തന്റെ മൊഴി രേഖപ്പെടുത്താന്‍ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഷെര്‍ലിന്‍ പറഞ്ഞു. രാജ് കുന്ദ്രയുടെ കമ്പനിയിലെ പ്രധാന മോഡലും അഭിനേത്രിയുമായിരുന്നു ഷെര്‍ലിന്‍. ഇതില്‍ നടി അഭിനയിച്ചിരുന്നുവെന്ന് നേരത്തെ പോലീസ് പറഞ്ഞിരുന്നു.












Click it and Unblock the Notifications