'ക്രിത്രിമ കാൽ ഊരിമാറ്റുന്നത് വളരെയധികം വേദനയോടെ'; മോദി ജി...അഭ്യർത്ഥനയുമായി സുധാ ചന്ദ്രൻ ..വീഡിയോ
കൊച്ചി; അപ്രതീക്ഷിതമായി നേരിട്ട അപകടത്തെ തന്റെ ഇച്ഛാഷക്തി കൊണ്ട് മറികടന്ന താരമാണ് നടി സുധാ ചന്ദ്രൻ. വർഷങ്ങൾക്ക് മുൻപ് നടന്ന കാർ അപകടത്തിൽ സുധയ്ക്ക് കാൽ നഷ്ടമാവുകയായിരുന്നു. എന്നാൽ അവർ തളർന്നില്ല. കൃത്രിമ കാൽ വെച്ച് അവർ നൃത്ത ചെയ്യുകയും അഭിനയിക്കുകയും ചെയ്തു. നടിയുടെ ഈ ഇച്ഛാശക്തി മറ്റുള്ളവർക്ക് ഏറെ പ്രചോദനം നൽകുന്നതാണ്.
ഇപ്പോഴിതാ തന്റെ ഈ അവസ്ഥയിലും അനാവശ്യമായ ചില ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നുവെന്ന വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. വിമാനത്താവളങ്ങളിൽ പരിശോധനയ്ക്കിടെ എപ്പോഴും കൃത്രിമക്കാല്‍ ഊരിമാറ്റേണ്ടി വരുന്നതിനെതിരെയാണ് നടി രംഗത്തെത്തിയത്.

ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുമ്പോൾ ഓരോ തവണയും കൃത്രിമക്കാൽ ഊരിമാറ്റി വിമാനത്താവളങ്ങളിൽ പരിശോധനയ്ക്ക് വിധേയയാകേണ്ടി വരുന്നുണ്ടെന്ന് നടി പറയുന്നു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് നടിയുടെ വിമർശനം. ഇതൊരു വ്യക്തിപരമായ

പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുളോടുമുള്ള അപേക്ഷയാണ്. ഞാൻ സുധാ ചന്ദ്രൻ, നടിയും നർത്തകിയുമാണ്. ക്രിത്രിമ കാല് വെച്ച് നൃത്തം ചെയ്ത് ചരിത്രം സൃഷ്ടിക്കുകയും തന്റെ രാജ്യത്തിന് അഭിമനമാകുകയും ചെയ്ത വ്യക്തിയാണ്. ഓരോ തവണയും ഔദ്യോഗിക ആവശ്യങ്ങൾക്കായി എയർപോർട്ടിൽ പോകുമ്പോൾ അവിടെ സെക്യൂരിറ്റി ഉദ്യോഗസ്ഥർ പരിശോധനയ്ക്കായി തന്റെ ക്രിത്രിമ കാൽ അഴിപ്പിക്കുകയാണ്',നടി വീഡിയോയിൽ പറഞ്ഞു.

ഇത് എപ്പോഴും ചെയ്യുക സാധ്യമാണോ മോദിജി?ഇതാണോ സ്ത്രീകൾക്ക് ലഭിക്കേണ്ട മര്യാദ, മുതിർന്ന പൗരൻമാർക്ക് നൽകുന്ന പ്രത്യേക കാർഡ് പോലും ദയവ് ചെയ്ത് പരിശോധന ഒഴിവാക്കുന്നതിനായി പ്രത്യേക കാർഡ് തങ്ങൾക്കും അനുവദിക്കാൻ പ്രധാനമന്ത്രിയോട് അഭ്യർത്ഥിക്കുകയാണ്, നടി വീഡിയോയിൽ പറഞ്ഞു.

നിരവധി പേരാണ് സുധാ ചന്ദ്രന് പിന്തുണയുമായി രംഗത്തെത്തിയത്. പ്രമുഖർ അടക്കമുള്ളവർ താരത്തിന്റെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. രാജ്യം അംഗീകരിച്ചൊരു കലാകാരിയുടെ ആവശ്യങ്ങൾ എത്രയും പെട്ടെന്ന് പരിഹരിക്കണമെന്നാണ് പലരും അഭ്യർത്ഥിച്ചത്.
അനിഖ.... ഇത് എന്തൊരു മാറ്റം; ജൂനിയര്‍ നയന്‍താരയെന്ന് ആരാധകര്‍; കിടിലന്‍ ഫോട്ടോഷൂട്ട് വൈറല്‍












Click it and Unblock the Notifications