Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാദത്തിലും വീണില്ല.. തിരിച്ച് കയറി അദാനി എന്റര്‍പ്രൈസസ്; വരുമാനം 42% വര്‍ധിച്ചു!!

മുംബൈ: ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെയുണ്ടായ പ്രതിസന്ധിക്ക് പിന്നാലെ തിരിച്ചുവരവിന്റെ സൂചന നല്‍കി അദാനി ഗ്രൂപ്പ്. ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി എന്റര്‍പ്രൈസസിന്റെ ലാഭം മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ ഇരട്ടിയായി എന്നാണ് റിപ്പോര്‍ട്ട്. അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ കല്‍ക്കരി വ്യാപാരത്തിലെ ലാഭം ഇരട്ടിയിലധികം വര്‍ധിച്ചു എന്നാണ് റിപ്പോര്‍ട്ട്.

മാര്‍ച്ച് 31 ന് അവസാനിച്ച നാലാം പാദത്തില്‍ കമ്പനിയുടെ ഏകീകൃത ലാഭം മുന്‍ വര്‍ഷത്തെ 3.04 ബില്യണ്‍ രൂപയില്‍ നിന്ന് 7.22 ബില്യണ്‍ ഇന്ത്യന്‍ രൂപയായി (88.3 ദശലക്ഷം ഡോളര്‍) വര്‍ധിച്ചു. കല്‍ക്കരി വ്യാപാരം വരുമാനത്തില്‍ 42% വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇക്കാലയളവില്‍ വരുമാനം 26 ശതമാനം വര്‍ധിച്ച് 31,346.05 കോടി രൂപയില്‍ എത്തി. കമ്പനിയുടെ പ്രവര്‍ത്തന വരുമാനം ഇരട്ടിയിലധികം വര്‍ധിച്ച് 3957 കോടി രൂപയായി എന്നും അധികൃതര്‍ അറിയിച്ചു.

adani

വൈദ്യുതി നിലയങ്ങള്‍ ഇന്ധനം സംഭരിച്ചതോടെ ഈ വര്‍ഷം കല്‍ക്കരിയുടെ ആവശ്യം ഉയര്‍ന്നതാണ് വളര്‍ച്ചക്ക് കാരണം. വേനല്‍ച്ചൂടില്‍ വൈദ്യുതി ഉപഭോഗം വര്‍ധിക്കുമെന്ന പ്രതീക്ഷയില്‍ പവര്‍ പ്ലാന്റുകള്‍ ഇന്ധനം സംഭരിച്ചതോടെ ഈ വര്‍ഷം കല്‍ക്കരിയുടെ ആവശ്യം ഉയര്‍ന്നിരുന്നു. അതേസമയം ഗ്രീന്‍ എനര്‍ജി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ന്യൂ ഇന്‍ഡസ്ട്രീസ് ഇക്കോസിസ്റ്റം ബിസിനസിലെ ഇബിഐടിഡിഎ ഈ പാദത്തില്‍ 23 ശതമാനം ഉയര്‍ന്നതായും കമ്പനി വ്യക്തമാക്കി.

2023 സാമ്പത്തിക വര്‍ഷത്തിലെ കമ്പനിയുടെ സംയോജിത ലാഭം മൂന്ന് മടങ്ങ് ഉയര്‍ന്ന് 2,472.94 കോടി രൂപയില്‍ എത്തി. ഇക്കാലയളവില്‍ വരുമാനം 97 ശതമാനം വര്‍ധിച്ച് 1.37 ലക്ഷം കോടി രൂപയും ആയിചട്ടുണ്ട്. എല്ലാ ബിസിനസിനസ് രംഗത്തും മികച്ച പ്രകടനം കാഴ്ചവയ്ക്കാനായതോടെ അദാനി ഗ്രൂപ്പിന്റെ പ്രവര്‍ത്തന ലാഭവും ഇരട്ടി വളര്‍ച്ചയോടെ 10,025 കോടി രൂപയായി എന്നാണ് കമ്പനി പറയുന്നത്.

മാര്‍ച്ച് വരെയുള്ള കണക്ക് പ്രകാരം അദാനി എന്റര്‍പ്രൈസസിന്റെ മൊത്തം കടം 38,320 കോടി രൂപയാണ്. അദാനി ഗ്രൂപ്പിന്റെ മറ്റ് കമ്പനികളും മികച്ച പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. അദാനി എയര്‍പോര്‍ട്സ് ഹോള്‍ഡിംഗ്സ് മാര്‍ച്ച് പാദത്തില്‍ 2.14 കോടി യാത്രക്കാരെ കൈകാര്യം ചെയ്തതോടെ മുന്‍ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 74 ശതമാനത്തിന്റെ വര്‍ധനവുണ്ടാക്കി.

Vastu Tips: വീട്ടില്‍ വാഴയുണ്ടോ... എങ്കില്‍ സന്താനഭാഗ്യം കൈവരും, നടേണ്ടത് എവിടെയെന്നറിയാമോ?

1.8 ലക്ഷം ടണ്‍ കാര്‍ഗോയും ഇക്കാലയളവില്‍ കൈകാര്യം ചെയ്തു. 14 ശതമാനമാണ് കാര്‍ഗോയില്‍ വളര്‍ച്ച കൈവരിച്ചിരിക്കുന്നത്. എയര്‍പോര്‍ട്ട് ബിസിനസ് 38 ശതമാനം വളര്‍ച്ചയോടെ 1,657 കോടി രൂപ വരുമാനവും നേടിയിട്ടുണ്ട്. അദാനി ന്യൂ ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റ വരുമാനം മ 31 ശതമാനം വര്‍ധനയോടെ 908 കോടി രൂപയും പ്രവര്‍ത്തന ലാഭം 23 ശതമാനം വര്‍ധിച്ച് 89 കോടി രൂപയുമായിട്ടുണ്ട്.

മൈനിംഗ് ബിസിനസില്‍ നിന്നുള്ള വരുമാനം 18 ശതമാനം വളര്‍ച്ചയോടെ 803 കോടി രൂപയും പ്രവര്‍ത്തന ലാഭം എട്ട് ശതമാനം വര്‍ധനയോടെ 311 കോടി രൂപയുമാണ്. പുതിയ കണക്ക് പ്രകാരം ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്നുള്ള ഹ്രസ്വകാല തിരിച്ചടികള്‍ക്കിടയിലും ലാഭമുണ്ടാക്കാന്‍ അദാനി ഗ്രൂപ്പിന് സാധിച്ചു എന്നാണ് വ്യക്തമാക്കുന്നത്. അതിനിടെ ഗൗതം അദാനിയെ 5 വര്‍ഷത്തേക്ക് എക്സിക്യൂട്ടീവ് ചെയര്‍മാനായി വീണ്ടും നിയമിച്ചതായും അദാനി എന്റര്‍പ്രൈസസ് അറിയിച്ചു.

ഓഹരികളില്‍ കൃത്രിമത്വം കാണിച്ച് അദാനി ഗ്രൂപ്പ് തട്ടിപ്പ് നടത്തി എന്ന ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നത് ജനുവരിയിലാണ്. അതിന് പിന്നാലെ അദാനി ഗ്രൂപ്പിന്റെ ലിസ്റ്റുചെയ്ത 10 കമ്പനിയുടെ വിപണി മൂല്യം ഇടിഞ്ഞിരുന്നു. 19 ലക്ഷം കോടി രൂപയിലധികം വിപണിമൂല്യമുണ്ടായിരുന്ന കമ്പനി ഏഴ് ലക്ഷം കോടിയിലേക്കെത്തിയിരുന്നു. ലോക കോടീശ്വര പട്ടികയില്‍ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന അദാനി ആദ്യ പത്തില്‍ നിന്ന് പുറത്താകുകയും ചെയ്തിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+