Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രവർത്തനം തുടങ്ങി ഒന്നര വർഷം; പത്ത് ലക്ഷം സന്ദർശകരെ വരവേറ്റ് ലണ്ടനിലെ അദാനി ഗ്രീൻ എനർജി ഗാലറി

ന്യൂഡൽഹി: ലണ്ടൻ സയൻസ് മ്യൂസിയത്തിലെ അദാനി ഗ്രീൻ എനർജി ഗാലറിയുടെ സ്വീകാര്യത വർധിക്കുന്നു. 2024 മാർച്ചിൽ പ്രവർത്തനം ആരംഭിച്ചത് മുതൽ ഒരു ദശലക്ഷത്തിലധികം സന്ദർശകരെയാണ് ഗാലറി ഇതുവരെ വരവേറ്റത്. സുസ്ഥിര ഊർജ്ജ കണ്ടുപിടിത്തങ്ങളും ആകർഷകമായ പ്രദർശനങ്ങളുമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിന്റെ പ്രാധാന്യം ഊട്ടിയുറപ്പിക്കുന്ന ഈ ഗാലറിയിൽ യുകെയിൽ നിന്നും അന്താരാഷ്ട്ര തലത്തിൽ നിന്നുമുള്ള നിരവധി പദ്ധതികൾ പ്രദർശിപ്പിക്കുന്നുണ്ട്. ഊർജ്ജ മേഖലയിലെ മാറ്റങ്ങളും കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള ഡീകാർബണൈസേഷനും ഗാലറി പ്രധാനമായി ചർച്ച ചെയ്യുന്നു.

adanigreenenergygallery

കാലികവും ചരിത്രപരവുമായ വസ്‌തുക്കൾ, ഡിജിറ്റൽ പ്രദർശനങ്ങൾ, പ്രത്യേകം തയ്യാറാക്കിയ മാതൃകകൾ എന്നിവയെല്ലാം ഇവിടെ കാണികൾക്കായി ഒരുക്കിയിട്ടുണ്ട്. മനുഷ്യന്റെ ഭാവനയും കണ്ടുപിടിത്തങ്ങളും ഊർജ്ജ സംവിധാനങ്ങളെ എങ്ങനെ രൂപപ്പെടുത്തി എന്ന് ഈ പ്രദർശനങ്ങൾ നമ്മൾക്ക് മുന്നിൽ വ്യക്തമാക്കുന്നു.

ഓർക്ക്നിയിലെ ഹൈഡ്രജൻ ഊർജ്ജം മുതൽ ഇന്ത്യയിലെ ടെറാക്കോട്ട എയർ-കൂളിംഗ് ഫസാഡുകളും മൊറോക്കോയിലെ സോളാർ ഫാമുകളും ഉൾപ്പെടെ യുകെയിലെയും വിദേശത്തെയും സാങ്കേതികവിദ്യകളും പദ്ധതികളും ഗാലറിയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. കുടുംബമായി എത്തുന്നവർക്കും സ്‌കൂൾ ഗ്രൂപ്പുകൾക്കും ഒരുപോലെ പ്രിയപ്പെട്ടതാണ് ഈ ഗാലറി.

തുറന്ന് പ്രവർത്തനം ആരംഭിച്ചതിന് ശേഷം പതിനായിരത്തിലധികം വിദ്യാർത്ഥികൾ വിദ്യാഭ്യാസപരമായ സന്ദർശനങ്ങളുടെ ഭാഗമായി ഗാലറി സന്ദർശിച്ചിട്ടുണ്ട് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഊർജ്ജ സംബന്ധമായ വിഷയങ്ങളിൽ അവബോധം സൃഷ്‌ടിക്കുന്നതിനും പുതിയ ആശയങ്ങൾ പ്രചോദിപ്പിക്കുന്നതിനും ഗാലറി സഹായകമാകുന്നു.

അദാനി ഗ്രീൻ എനർജിയുടെ എക്സിക്യൂട്ടീവ് ഡയറക്‌ടർ സാഗർ അദാനി ഈ നേട്ടത്തിൽ അഭിമാനം രേഖപ്പെടുത്തി. 'ഒരു ദശലക്ഷം മനസ്സുകളെ പ്രചോദിപ്പിക്കുകയും സുസ്ഥിരതയെയും കണ്ടുപിടിത്തങ്ങളെയും കുറിച്ചുള്ള സംഭാഷണങ്ങൾക്ക് തിരികൊളുത്തുകയും ചെയ്‌ത 'എനർജി റെവല്യൂഷൻ: ദി അദാനി ഗ്രീൻ എനർജി ഗാലറി'ക്ക് ആശംസകൾ' അദ്ദേഹം പറഞ്ഞു.

'സുസ്ഥിരമായ ഭാവിയെന്നത് ധീരമായ കണ്ടുപിടിത്തങ്ങളിലും കൂട്ടായ പ്രവർത്തനങ്ങളിലും അധിഷ്‌ഠിതമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഈ നാഴികക്കല്ല് ഹരിതമയമായ ഒരു നാളേക്കായുള്ള കൂട്ടായ പ്രതിബദ്ധതയെയും അർത്ഥവത്തായ മാറ്റം കൊണ്ടുവരുന്നതിൽ വിദ്യാഭ്യാസത്തിനുള്ള ശക്തിയെയും പ്രതിഫലിപ്പിക്കുന്നു' സാഗർ അദാനി കൂട്ടിച്ചേർത്തു.

സയൻസ് മ്യൂസിയം ഗ്രൂപ്പിന്റെ ചീഫ് എക്‌സിക്യൂട്ടീവും ഡയറക്ടറുമായ സർ ഇയാൻ ബ്ലിച്ച്‌ഫോർഡ്, ഗാലറിയുടെ വിജയത്തിൽ സന്തോഷം പ്രകടിപ്പിച്ചു. 'ഒരു ദശലക്ഷം സന്ദർശകരെ ഈ മനോഹരമായ ഗാലറിയിലേക്ക് സ്വാഗതം ചെയ്യാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. സുസ്ഥിരമായ രീതിയിൽ ഊർജ്ജം ഉത്പാദിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഇത് ചർച്ചകൾക്ക് തുടക്കമിടുന്നു' അദ്ദേഹം വ്യക്തമാക്കി.

'ഈ ശ്രദ്ധേയമായ നാഴികക്കല്ല്, ഗാലറിയുടെ അവാർഡ് നേടിയ രൂപകൽപ്പനയ്ക്കും പ്രദർശനത്തിലുള്ള ശ്രദ്ധേയമായ വസ്‌തുക്കൾക്ക് പിന്നിലെ കഥകൾക്കും ഒരു സാക്ഷ്യമാണ്. ഗാലറി യാഥാർത്ഥ്യമാക്കിയ അദാനി ഗ്രീൻ എനർജിയുടെ ഉദാരമായ സഹായത്തിന് ഞാൻ നന്ദി പറയുന്നു' എന്നും സർ ഇയാൻ ബ്ലിച്ച്‌ഫോർഡ് കൂട്ടിച്ചേർത്തു.

ആർക്കിടെക്റ്റ് ആൻഡ് ഡിസൈൻ സ്‌റ്റുഡിയോ അൺനോൺ വർക്‌സാണ് 'എനർജി റെവല്യൂഷൻ: ദി അദാനി ഗ്രീൻ എനർജി ഗാലറി' രൂപകൽപ്പന ചെയ്‌തത്‌. സുസ്ഥിരമായ രൂപകൽപ്പനയുടെ പേരിൽ ആർക്കിടെക്റ്റ്സ് ജേർണലിൽ നിന്ന് അടുത്തിടെ 'റിട്രോഫിറ്റ് ആൻഡ് റീയൂസ് അവാർഡ്' ഉൾപ്പെടെ ഇതിന് ലഭിച്ചിരുന്നു.

അവാർഡ് നേടിയ ഈ രൂപകൽപ്പനയുടെ ഭാഗമായി, മ്യൂസിയത്തിന്റെ പഴയ സംഭരണശാലയിൽ നിന്ന് മാറ്റിയ 200-ൽ അധികം ഉപയോഗശൂന്യമായ ലോഹ ഷെൽഫുകൾ ഗാലറിയിലെ വസ്‌തുക്കൾ പ്രദർശിപ്പിക്കാൻ പുനരുപയോഗിച്ചു. എളുപ്പത്തിൽ പുനരുപയോഗിക്കാവുന്ന അലുമിനിയം പരമാവധി ഉപയോഗിക്കുകയും ഊർജ്ജക്ഷമതയുള്ള എൽഇഡി ലൈറ്റുകൾ ഗാലറിയിൽ സ്ഥാപിക്കുകയും ചെയ്‌തിട്ടുണ്ട്‌.

ഇവയെല്ലാം ഗാലറിയുടെ നിർമ്മാണത്തിൽ നിന്നും തുടർന്നുള്ള പ്രവർത്തനങ്ങളിൽ നിന്നുമുള്ള കാർബൺ ഉദ്വമനം കുറയ്ക്കാൻ സഹായിച്ചു. ഭാവനയിലൂടെ, ഈ നൂറ്റാണ്ടിലെ വെല്ലുവിളി ഗാലറി മൂന്ന് വിഭാഗങ്ങളിലൂടെയാണ് പരിശോധിക്കുന്നത്. 'ഫ്യൂച്ചർ പ്ലാനറ്റ്' എന്ന വിഭാഗത്തിൽ, കാലാവസ്ഥാ ശാസ്ത്രജ്ഞർ ഗണിതശാസ്ത്രവും കമ്പ്യൂട്ടർ അധിഷ്ഠിത മോഡലുകളും ഉപയോഗിച്ച് ഭൂമിയെ എങ്ങനെ മനസ്സിലാക്കുന്നു എന്ന് സന്ദർശകർക്ക് അറിയാൻ സാധിക്കും.

കടലിലും കരയിലും വായുവിലും ബഹിരാകാശത്തും കാലാവസ്ഥ നിരീക്ഷിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. ചാൾസ് ഡേവിഡ് കീലിംഗിന്റെ യഥാർത്ഥ രൂപകൽപ്പനയെ അടിസ്ഥാനമാക്കിയുള്ള കാർബൺ ഡൈ ഓക്സൈഡ് നിരീക്ഷണത്തിനുള്ള എയർ-സാമ്പിൾ ഫ്ലാസ്‌കും കടലിന്റെ ഉപരിതല താപനില കൃത്യമായി അളക്കുന്ന സാറ്റലൈറ്റ് അധിഷ്‌ഠിത ശാസ്ത്രീയ ഉപകരണവും ഇതിൽ ഉൾപ്പെടുന്നു.

'ഫ്യൂച്ചർ എനർജി' വിഭാഗത്തിൽ, കുറഞ്ഞ കാർബൺ പുറന്തള്ളുന്ന സാങ്കേതികവിദ്യകൾ എങ്ങനെയെല്ലാം ഊർജ്ജ വിതരണത്തെയും ഉപയോഗത്തെയും മാറ്റിമറിക്കുന്നു എന്ന് വിശദീകരിക്കുന്നു. ഫോസിൽ ഇന്ധനങ്ങളിൽ നിന്നുള്ള ഊർജ്ജ പരിവർത്തനത്തിന്റെ ചരിത്രപരമായ കാഴ്‌ചപ്പാടുകളും ഇവിടെ ഉൾപ്പെടുത്തിയിട്ടുണ്ട്.

1897-ൽ ലണ്ടനിലെ ജനങ്ങൾ ഉപയോഗിച്ച ആദ്യത്തെ ഇലക്ട്രിക് ടാക്‌സിയായ ബേർസി ടാക്‌സിയും 1882-ൽ ലണ്ടനിൽ സ്ഥാപിച്ച ലോകത്തിലെ ആദ്യത്തെ പൊതു വൈദ്യുതി ശൃംഖലയ്ക്കായി നിർമ്മിച്ച കേബിളുകളും ഇവിടെ സന്ദർശകർക്ക് നേരിട്ട് കാണാവുന്നതാണ്. ഈ ശൃംഖല നമ്മുടെ ജീവിതരീതിയെ തന്നെ മാറ്റിമറിച്ചതായി കണക്കാക്കുന്നത്.

കൂറ്റൻ സോളാർ ഫാമുകളിൽ സൂര്യപ്രകാശം കേന്ദ്രീകരിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്ന അഞ്ച് മീറ്റർ ഉയരമുള്ള പാരബോളിക് സോളാർ ട്രഫ് കണ്ണാടിയും ഓർക്ക്നിക്ക് സമീപം 2016-ൽ ആയിരം വീടുകൾക്ക് വൈദ്യുതി നൽകാൻ സഹായിച്ച ഏഴ് മീറ്റർ നീളമുള്ള പ്രോട്ടോടൈപ്പ് ടൈഡൽ ടർബൈൻ ബ്ലേഡും പ്രദർശനത്തിലുണ്ട്.

സീറോ എനർജി തെർമോ ന്യൂക്ലിയർ അസംബ്ലിയുടെ ഒരു വലിയ ക്വാഡ്രന്റ് ആദ്യമായി ഇവിടെ പ്രദർശിപ്പിക്കുന്നു. 1950-കളുടെ അവസാനത്തിൽ ബ്രിട്ടീഷ് ശാസ്ത്രജ്ഞർ നിർമ്മിച്ച ഈ ന്യൂക്ലിയർ ഫ്യൂഷൻ പരീക്ഷണം, ന്യൂക്ലിയർ ഫ്യൂഷൻ വഴി ധാരാളം ഊർജ്ജം ലഭ്യമാകുന്ന ഒരു ലോകത്തെ സങ്കൽപിച്ചു കൊണ്ട് നിർമ്മിച്ചതാണ്.

റോളസ് റോയ്‌സ് എസ്എംആർ നിർമ്മിച്ച ചെറിയ മോഡുലാർ ന്യൂക്ലിയർ റിയാക്‌ടറിന്റെ മാതൃകയും സന്ദർശകർക്ക് ഇവിടെ നേരിട്ട് കാണാനും അടുത്തറിയാനും സാധിക്കും. യുകെയുടെ ന്യൂക്ലിയർ മാലിന്യം സംഭരിക്കാൻ ഉപയോഗിക്കുന്ന യഥാർത്ഥ (എന്നാൽ റേഡിയോ ആക്‌ടീവ് അല്ലാത്ത) കാനിസ്‌റ്ററിന്റെ ഒരു ഭാഗവും ഇവിടെയുണ്ട്.

'ഓവർ ഫ്യൂച്ചർ' എന്ന വിഭാഗം പുതിയ ലോകത്തെക്കുറിച്ചാണ് ചർച്ച ചെയ്യുന്നത്. കുട്ടികളുടെ ഭാവനാത്മകമായ ആശയങ്ങളും അവയോടുള്ള വിദഗ്‌ധരുടെ പ്രതികരണങ്ങളും ഇവിടെ പ്രദർശിപ്പിക്കുന്നു. യുകെയുടെ കുറഞ്ഞ കാർബൺ യാത്രയിലെ പ്രകടനം കാണിക്കുന്ന ഒരു ഡീകാർബണൈസേഷൻ ട്രാക്കറും ഇവിടെയുണ്ട്. ഗാലറിയുടെ കേന്ദ്രഭാഗത്ത്, ശാസ്ത്രത്തെയും കലയെയും ഒരുമിപ്പിച്ച് 'ഓൺലി ബ്രത്ത്' എന്ന ഒരു ചലനാത്മക ശിൽപം സ്ഥാപിച്ചിട്ടുണ്ട്. ഈ ശിൽപം വിടരുമ്പോൾ അഞ്ച് മീറ്റർ വ്യാസം വരെ എത്തുന്നു.

ടോറസ് ടോറസ് സ്‌റ്റുഡിയോസിലെ ആർട്ടിസ്‌റ്റുകളായ അലക്‌സാണ്ട്ര കാറും കോളിൻ റെന്നിയും ചേർന്നാണ് ഈ ശിൽപം നിർമ്മിച്ചത്. പുനരുപയോഗിച്ച കണ്ണാടികൾ, പുനരുപയോഗിക്കാവുന്ന സ്‌റ്റെയിൻലെസ് സ്‌റ്റീൽ, കാറ്റിൽ വീണ മരം എന്നിവ ഉപയോഗിച്ചാണ് ഇത് പൂർണമായും നിർമ്മിച്ചിരിക്കുന്നത് എന്നതാണ് പ്രധാന പ്രത്യേകത.

സാങ്കേതിക മാറ്റങ്ങൾക്ക് പ്രചോദനമാകാനുള്ള പ്രകൃതിയുടെ ശക്തിയെയാണ് ഇവിടുത്തെ പ്രദർശനങ്ങൾ എല്ലാം തന്നെ സൂചിപ്പിക്കുന്നത്. ലോകത്തിലെ പ്രമുഖ പുനരുപയോഗ ഊർജ്ജ കമ്പനികളിലൊന്നായ അദാനി ഗ്രീൻ എനർജിയുടെ പിന്തുണയോടെയാണ് 'എനർജി റെവല്യൂഷൻ: ദി അദാനി ഗ്രീൻ എനർജി ഗാലറി' പ്രവർത്തിച്ചു വരുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+