കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍ഡിടിവിയുടെ 29 ശതമാനം ഓഹരികള്‍ സ്വന്തമാക്കി അദാനി മീഡിയ ഗ്രൂപ്പ്

Google Oneindia Malayalam News

ദില്ലി: വിഖ്യാത ദേശീയ ചാനലായ എന്‍ഡിടിവിയുടെ 29.18 ശതമാനം ഓഹരികള്‍ സ്വന്തമാക്കി അദാനി മീഡിയ ഗ്രൂപ്പ്. നേരിട്ടുള്ള വാങ്ങലാണിത്. ഇതിന് പുറമേ 26 ശതമാനം ഓഹരി കൂടി വാങ്ങാനുള്ള ഓഫര്‍ കമ്പനി നല്‍കുന്നുണ്ട്. അദാനി എന്റര്‍പ്രൈസിന്റെ പരിപോഷക ഗ്രൂപ്പാണിത്.

1

അതേസമയം ഗ്രൂപ്പിന്റെ ഏറ്റെടുക്കല്‍ സംബന്ധിച്ച് ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. അദാനി എന്റര്‍പ്രൈസി ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള എഎംജി മീഡിയ നെറ്റ് വര്‍ക്ക് ലിമിറ്റഡിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള വിശ്വപ്രധാന്‍ കൊമേഴ്‌സ്യല്‍ പ്രൈവറ്റ് ലിമിറ്റഡ്(വിസിപിഎല്‍) വഴിയാണ് അദാനി ഓഹരികള്‍ വാങ്ങിയത്.

എന്‍ഡിടിവിയില്‍ 29.18 ശതമാനം ഓഹരിയുള്ള പ്രൊമോട്ടര്‍ സ്ഥാപനം കൂടിയായ ആര്‍ആര്‍പിആര്‍ ഹോള്‍ഡിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ 99.5 ശതമാനം ഇക്വിറ്റി ഷെയറുകളും സ്വന്തമാക്കിയതായി വിസിപിഎല്‍ പറയുന്നു.

സെവന്‍സിനടി, പൂരത്തിനടി, കല്യാണത്തിനടി, ഇത് ഗില്ലിന്റെ അടി, പരമ്പര ഇങ്ങെടുത്ത് ഇന്ത്യ, ചിത്രങ്ങള്‍ കാണാം

അതേസമയം സെബിയുടെ ചട്ടങ്ങള്‍ പ്രകാരം എന്‍ഡിടിവിയുടെ 26 ശതമാനം വരെ ഓഹരികള്‍ സ്വന്തമാക്കാനുള്ള ഓപ്പണ്‍ ഓഫര്‍ വെക്കാന്‍ ഇതുവഴി അദാനി ഗ്രൂപ്പിന് സാധിക്കും. ഈ കമ്പനി നേരത്തെ 250 കോടി വായ്പയായി എന്‍ഡിടിവിക്ക് നല്‍കിയിരുന്നു. അത് ഓഹരിയായി മാറ്റാന്‍ കമ്പനിക്ക് സാധിക്കും.

ഭൂമിയെ സൂര്യന്‍ വിഴുങ്ങും? കാണാന്‍ മനുഷ്യരുണ്ടാവില്ല; ബുധനും ശുക്രനും സുരക്ഷിതരല്ല!!ഭൂമിയെ സൂര്യന്‍ വിഴുങ്ങും? കാണാന്‍ മനുഷ്യരുണ്ടാവില്ല; ബുധനും ശുക്രനും സുരക്ഷിതരല്ല!!

അതേസമയം എന്‍ഡിടിവിയുടെ സ്ഥാപക വ്യക്തികളെ അറിയിക്കാതെയാണ് ഈ നീക്കമെന്ന് ചാനല്‍ അറിയിച്ചിട്ടുണ്ട്. എന്‍ഡിടിവി ഇക്കാര്യങ്ങള്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലും അറിയിച്ചിട്ടുണ്ട്. രാധിക റോയ്, പ്രണോയ് റോയ് എന്നിവരാണ് കമ്പനിയുടെ സ്ഥാപക വ്യക്തികള്‍. ഇവര്‍ മാധ്യമപ്രവര്‍ത്തകരുമാണ്.

ഇന്ന് മാത്രമാണ് ഈ വിവരം അറിഞ്ഞതെന്ന് കമ്പനി വ്യക്തമാക്കി. നേരത്തെ തന്നെ ഓഹരികള്‍ വില്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കമ്പനി അറിയിച്ചതാണ്. 374 രൂപയാണ് എന്‍ഡിടിവിയുടെ ഓഹരരി വില. അദാനി ഏറ്റെടുക്കുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് നേരത്തെ ഓഹരി വിപണിയില്‍ വന്‍ നേട്ടം കമ്പനിക്കുണ്ടായിരുന്നു.

എനിക്കൊരു ജോലി തരൂ, ഇലക്ട്രിക് ജീപ്പുമായി യുവാവിന്റെ സന്ദേശം, ആനന്ദ് മഹീന്ദ്രയുടെ മറുപടി വൈറല്‍എനിക്കൊരു ജോലി തരൂ, ഇലക്ട്രിക് ജീപ്പുമായി യുവാവിന്റെ സന്ദേശം, ആനന്ദ് മഹീന്ദ്രയുടെ മറുപടി വൈറല്‍

English summary
adani media group buys 29 percent share of ndtv
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X