'ഞെട്ടിക്കുന്നത്'; എന്‍ഡിടിവിയില്‍ അദാനി ഓഹരികള്‍ കൈക്കലാക്കിയത് ഗൂഢരീതിയിലെന്ന് തോമസ് ഐസക്
തിരുവനന്തപുരം: എൻഡിടിവിയുടെ 29.18 ശതമാനം ഓഹരികൾ അദാനി ഗ്രൂപ്പ് സ്വന്തമാക്കിയത് ഇന്ത്യയെ ഞെട്ടിക്കുന്നതാണെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്.ഇനിയം 26 ശതമാനം കൂടി ഓഹരികൾ വാങ്ങാം എന്ന വാഗ്ദാനം കൂടി അദാനി ഗ്രൂപ്പ് മുന്നോട്ടുവച്ചിരിക്കയാണ്. ജനാധിപത്യത്തെ നോക്കുകുത്തിയാക്കുകയും പ്രച്ഛന്ന ഫാസിസത്തിലേയ്ക്കു നീങ്ങുകയും രാജ്യത്തിന്റെ മതനിരപേക്ഷപാരമ്പര്യം തകർക്കുകയും നാടിനെ വർഗ്ഗീയഭ്രാന്തിലേയ്ക്കു നയിക്കുകയും ചെയ്യുന്ന മോദി സർക്കാരിനെതിരെ ധീരമായി നിലകൊള്ളുന്ന ഒരു ചാനലിനെയാണ് മോദി സർക്കാരുമായി ദുരൂഹമാംവിധം പങ്കുപറ്റുന്ന കോർപ്പറേറ്റ് രാക്ഷസൻ അദാനി കൈയടക്കുന്നതെന്നും തോമസ് ഐസക് ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം.

എൻ ഡി ടി വിയുടെ 29.18 ശതമാനം ഓഹരികൾ അദാനി ഗ്രൂപ്പ് സ്വന്തമാക്കിയത് ഇന്ത്യയെ ഞെട്ടിക്കണം. മാധ്യമരംഗത്തും പിടിമുറുക്കാൻ ഈ ബിസിനസ് കുത്തക ഇറങ്ങിയിരിക്കുന്നു എന്നത് നിസ്സാരമല്ല.എൻ ഡി ടി വിയുടെ ഓഹരികൾ വാങ്ങിയത് അദാനി ഗ്രൂപ്പ് തന്നെയാണ് വെളിപ്പെടുത്തിയത്. ഇനിയം 26 ശതമാനം കൂടി ഓഹരികൾ വാങ്ങാം എന്ന വാഗ്ദാനം കൂടി അദാനി ഗ്രൂപ്പ് മുന്നോട്ടുവച്ചിരിക്കയാണ്. ഇതുകൂടി പൂർത്തിയായാൽ എൻ ഡി ടി വിയിൽ അദാനിയുടെ ഓഹരി പങ്കാളിത്തം 55 ശതമാനമാകും.

ഈ ഓഹരി കൈക്കലാക്കിയതു ഗൂഡരീതിയിലാണ്. 2009-10-ൽ എൻഡിടിവി വിശ്വപ്രധാന കൊമേർഷ്യൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിൽ നിന്ന് വായ്പ എടുത്തിരുന്നു. വായ്പ തിരിച്ചടച്ചില്ലെങ്കിൽ ആവശ്യപ്പെട്ടാൽ ആ തുക ഓഹരിയാക്കി കൊടുക്കാമെന്നായിരുന്നു കരാർ. എന്നാൽ എൻഡിടിവിയുടെ മേൽ കേന്ദ്ര സർക്കാർ വലിയ പിഴ ഈടാക്കിക്കൊണ്ട് പ്രതിസന്ധിയിലാക്കി. വായ്പാ തിരിച്ചടവ് മുടങ്ങി. അദാനി ചെയ്തത് ഈ കമ്പനിയ തന്നെ വിലയ്ക്ക് എടുക്കുകയായിരുന്നു. കമ്പനിയുടെ ഉടമസ്ഥരെന്ന നിലയിൽ വായ്പയ്ക്കു തുല്യമായ ഓഹരികൾ ആവശ്യപ്പെട്ട കത്ത് എഴുതിയിരിക്കുകയാണ്. അങ്ങനെയാണ് അദാനി 29 ശതമാനം ഓഹരി കൈക്കലാക്കിയെന്ന് അവകാശപ്പെടുന്നത്.

രാജ്യത്തെ ആദ്യത്തെ ഇംഗ്ലീഷ് സ്വകാര്യവാർത്താചാനലാണ് എൻഡിടിവി. അനുദിനം ജീർണ്ണിക്കുന്ന ദൃശ്യമാധ്യമമേഖലയിലെ വേറിട്ട സാന്നിധ്യമായിരുന്നു ഊ സ്ഥാപനത്തിന്റേത്. ദേശീയമാധ്യമങ്ങളൊക്കെ സംഘപരിവാറിനാൽ വിലയ്ക്കെടുക്കപ്പെടുകയോ ഭീതിയിലായി നിശ്ശബ്ദമാവുകയോ ചെയ്യുന്ന ഒരു കാലത്താണ് എൻഡിടിവി ചെറുത്തുനില്ക്കുന്നത്. ജനാധിപത്യത്തെ നോക്കുകുത്തിയാക്കുകയും പ്രച്ഛന്ന ഫാസിസത്തിലേയ്ക്കു നീങ്ങുകയും രാജ്യത്തിന്റെ മതനിരപേക്ഷപാരമ്പര്യം തകർക്കുകയും നാടിനെ വർഗ്ഗീയഭ്രാന്തിലേയ്ക്കു നയിക്കുകയും ചെയ്യുന്ന മോദി സർക്കാരിനെതിരെ ധീരമായി നിലകൊള്ളുന്ന ഒരു ചാനലിനെയാണ് മോദി സർക്കാരുമായി ദുരൂഹമാംവിധം പങ്കുപറ്റുന്ന കോർപ്പറേറ്റ് രാക്ഷസൻ അദാനി കൈയടക്കുന്നത്.

ഓഹരി ഉടമകളിൽ നിന്ന് 294 രൂപ നിരക്കിൽ 1,67,62,530 ഓഹരികളാണ് വാങ്ങുകയെന്നാണ് കമ്പനിയുടെ വെളിപ്പെടുത്തൽ. അദാനി എന്റർപ്രൈസസിന്റെ അനുബന്ധസ്ഥാപനമായ എഎംജി മീഡിയ നെറ്റ്‍വർക്ക് ലിമിറ്റഡാണ് ഓഹരികൾ വാങ്ങുന്നത്. 26 ശതമാനം ഓഹരി കൂടി സ്വന്തമാക്കാൻ ഓഹരി ഒന്നിന് 294 രൂപയെന്ന നിരക്കിൽ 493 കോടി രൂപയാണ് അദാനിയുടെ വാഗ്ദാനം.എന്നാൽ, നേരിട്ട് അദാനിക്ക് ഓഹരി വിൽക്കുകയോ അതിനുള്ള ചർച്ചകൾ നടത്തുകയോ ചെയ്തിട്ടില്ലെന്നാണ് എൻഡിടിവി അറിയിക്കുന്നത്. പ്രധാന ഓഹരിയുടമകളായ രാധികാ റോയിയോ പ്രൊണൊയ് റോയിയോ ഉടമസ്ഥാവകാശം വിൽക്കാനുള്ള ചർച്ചകൾ നടത്തിയിട്ടില്ലെന്നും അവർ വ്യക്തമാക്കുന്നു. ഇത് കാര്യങ്ങൾ കൂടുതൽ വഷളാക്കുകയാണ്. എൻഡിടിവിയുടെ സ്ഥാപകരെ ഇരുട്ടിൽനിർത്തിക്കൊണ്ട് മറയ്ക്കു പിന്നിലൂടെ സ്ഥാപനം കൈയടക്കാനുള്ള നടപടികൾ നടന്നു എന്നാണ് ഇതിനർത്ഥം. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങൾ കുതിരക്കച്ചവടത്തിലൂടെ രായ്ക്കുരാമാനം കൈയടക്കുന്ന സംഘപരിവാറിന്റെ രാഷ്ട്രീയക്കരുനീക്കങ്ങളെ ഓർമ്മിപ്പിക്കുന്നു അദാനി ഗ്രൂപ്പിന്റെ ഈ നീക്കം.
'ഇത് ദിൽഷയോടുള്ള റോബിന്റെ പ്രതികാരം തന്നെ'; പാട്ട് കേട്ട് ഞെട്ടി ആരാധകർ, വല്ലാത്ത മറുപടിയെന്ന്
Recommended Video
-
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ












Click it and Unblock the Notifications