നോര്‍ക്ക റൂട്ട്സ് വൈസ് ചെയര്മാന് അഡ്വ സികെ മേനോന് അന്തരിച്ചു, അനുശോചിച്ച് മുഖ്യമന്ത്രി
ചെന്നൈ: പ്രമുഖ പ്രവാസി വ്യവസായി അഡ്വ സികെ മേനോന് അന്തരിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ നോര്‍ക്ക റൂട്ടസ് വൈസ് ചെയര്‍മാനായ അദ്ദേഹത്തിന്റെ അന്ത്യം ചെന്നൈ അപ്പോളോ ആശുപത്രിയില്‍ വെച്ചായിരുന്നു. ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബഹ്സാദ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയര്‍മാനുമാണ്. രാജ്യം അദ്ദേഹത്തെ പദ്മശ്രീ നല്കി ആദരിച്ചിട്ടുണ്ട്. പ്രവാസി ഭാരതീയ സമ്മാന്‍ പോലുള്ള പ്രമുഖ പുരസ്കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

മൃതദേഹം തൃശൂരിലെത്തിച്ച ശേഷമാണ് സംസ്കരിക്കുക. സികെ മേനോന്റെ വേര്‍പാടില്‍ മുഖ്യമന്ത്രി പിണറായി വിജയന് അനുശോചിച്ചു. ദോഹ ഇന്റര്‍ഫെയ്ത് ഡയലോഗ് നേടുന്ന ആദ്യ ഏഷ്യക്കാരന് എന്ന നേട്ടവും മേനോന് സ്വന്തമാക്കിയിരുന്നു. ന്യൂമോണിയയെ തുടര്‍ന്നായിരുന്നു മേനോന്റെ അന്ത്യമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. അദ്ദേഹത്തിന് 72 വയസ്സായിരുന്നു.
സികെ മേനോന് ഒരു വര്‍ഷത്തോളം അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. നാളെ വൈകീട്ട് ആറിന് ഔദ്യോഗിക ബഹുമതിയോടെ അദ്ദേഹം മൃതദേഹം പാറമേക്കാവ് ശാന്തിഘട്ടില്‍ സംസ്കരിക്കുമെന്നാണ് സൂചന. 1975ല്‍ ഖത്തറില്‍ ജോലി ലഭിച്ചതോടെയാണ് സികെ മേനോന് പ്രവാസികള്‍ക്കിടയില്‍ അറിയപ്പെടാന്‍ തുടങ്ങിയത്.
പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ട്രേഡിംഗ്, സ്റ്റീല്‍ വ്യവസായം എന്നിവ ഉള്‍പ്പെട്ട ബഹ്സാദ് ഗ്രൂപ്പായിട്ടാണ് പിന്നീട് മേനോന്റെ സാമ്രാജ്യം വളരുകയായിരുന്നു. 2007ലാണ് അദ്ദേഹത്തിന് പദ്മശ്രീയും 2006ല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാരതീയ പ്രവാസി പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചു. നോര്‍ക്കയുടെ വൈസ് ചെയര്‍മാനായി പത്ത് വര്‍ഷത്തോളം അദ്ദേഹം ഈ പദവി വഹിച്ചുവരികയായിരുന്നു.
-
പ്രചാരണ ചൂടേറി; തൃശൂരിൽ മോദിയുടെ മെഗാ റോഡ് ഷോ, മലപ്പുറം ഇളക്കിമറിക്കാൻ പിണറായി! -
ഉരുൾപ്പോരും ഉശിരൻ പോരുമായി വയനാട് -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
പോസ്റ്റൽ വോട്ടിങ്ങിൽ മാറ്റം, ചെയ്യേണ്ടത് ഇങ്ങനെ -
100 വയസ്സ് കഴിഞ്ഞ 1,555 വോട്ടര്‍മാര്‍; വീട്ടിലിരുന്നും വോട്ട് ചെയ്യാം -
ആർക്കും തെരഞ്ഞെടുപ്പ് നിരീക്ഷകനാകാം, 100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പാക്കി ‘സി-വിജിൽ’ -
സ്വർണം കൂട്ടത്തോടെ വിറ്റ് റഷ്യ; 25 വർഷത്തിനിടെ ആദ്യം..വില ഇനി കുത്തനെ ഇടിയും? -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍












Click it and Unblock the Notifications