പ്രണബിന്റെ സന്ദര്‍ശനത്തെ പുകഴ്ത്തി അദ്വാനി... ദേശീയത ഉയര്‍ത്തിപ്പിടിച്ചു... അസഹിഷ്ണുതയെ ഇല്ലാതാക്കും
പ്രണബിന്റെ സന്ദര്‍ശനത്തെ പുകഴ്ത്തി അദ്വാനി
ദില്ലി: മുന്‍ രാഷ്ട്രപതിയും കോണ്‍ഗ്രസ് നേതാവുമായ പ്രണബ് മുഖര്‍ജിയുടെ ആര്‍എസ്എസ് ആസ്ഥാനത്തെ സന്ദര്‍ശനത്തില്‍ വിവാദം കത്തിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ സന്ദര്‍ശനത്തെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് ബിജെപിയുടെ മുതിര്‍ന്ന നേതാവ് എല്‍കെ അദ്വാനി. സത്യസന്ധമായ ആദര്‍ശവും ദേശീയതയെയും ഉയര്‍ത്തിപ്പിടിക്കുന്നതാണ് സന്ദര്‍ശനമെന്ന് അദ്വാനി പറഞ്ഞു. രാജ്യചരിത്രത്തിലെ മനോഹരമായ മുഹൂര്‍ത്തങ്ങളിലൊന്നാണ് പ്രണബിന്റെ സന്ദര്‍ശനമെന്നും അദ്ദേഹം പുകഴ്ത്തി. അതേസമയം ബിജെപി നേതൃത്വത്തെ പോലും അമ്പരിപ്പിച്ച് കൊണ്ടുള്ളതാണ് അദ്വാനിയുടെ പരാമര്‍ശം.

ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവതിന് പ്രണബിനെ പരിപാടിയിലേക്ക് ക്ഷണിക്കാന്‍ തോന്നിയത് അഭിനന്ദനാര്‍ഹമാണ്. വിവാദമുണ്ടാക്കാവുന്ന പരിപാടിയായിട്ടും അദ്ദേഹം ക്ഷണം ഏറ്റെടുത്തത് മതേതര മനസിന്റെ മൂല്യമാണെന്നും അദ്വാനി വ്യക്തമാക്കി. ഇരുവരും വിരുദ്ധ ആശയങ്ങളില്‍ വിശ്വസിക്കുന്നവരാണ്. എന്നിട്ടും ഇങ്ങനെയൊരു വേദി പങ്കിടല്‍ പ്രണബിന്റെ നല്ല മനസിനെ സൂചിപ്പിക്കുന്നതാണ്. ഇന്ന് രാജ്യത്ത് നിലനില്‍ക്കുന്ന അസഹിഷ്ണുത ഇല്ലാതാക്കാന്‍ ഈ സന്ദര്‍ശനം സഹായിക്കുമെന്ന് അദ്വാനി ഉറപ്പ് നല്‍കി. വൃത്യസ്ത ആശങ്ങളിലുള്ളവരാണ് എപ്പോഴും ഇത്തരം പൊതു പരിപാടിയില്‍ പങ്കെടുക്കേണ്ടതെന്നും അദ്വാനി സൂചിപ്പിച്ചു.
അതേസമയം ആര്‍എസ്എസിന്റെ ക്ഷണം സ്വീകരിച്ച പ്രണബിന്റെ പാര്‍ട്ടിയില്‍ നിന്ന് കടുത്ത വിമര്‍ശനം ഉയരുന്നുണ്ട്. സോണിയ ഗാന്ധിക്ക് വരെ കടുത്ത അതൃപ്തിയുണ്ടെന്നാണ് സൂചന. എന്നാല്‍ ചില മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ അദ്ദേഹത്തിന്റെ പ്രസംഗത്തെ പ്രകീര്‍ത്തിച്ചിട്ടുണ്ട്. പ്രസംഗത്തില്‍ രാജ്യത്ത് നിലനില്‍ക്കുന്ന അസഹിഷ്ണുതയെയും കപട ദേശീയതയെയും അദ്ദേഹം വിമര്‍ശിച്ചിരുന്നു. ദേശീയത എന്ന് പറയുന്നത് മതമോ വംശമോ നോക്കിയുള്ളതല്ലെന്നും പ്രണബ് പറഞ്ഞിരുന്നു. ഇത് ആര്‍എസ്എസിനും ബിജെപിക്കുമുള്ള മറുപടി കൂടിയാണെന്നാണ് കോണ്‍ഗ്രസ് പറയുന്നത്.












Click it and Unblock the Notifications