കനയ്യക്ക് പിന്നാലെ ദീപിക സിങും കോണ്‍ഗ്രസിലേക്ക്; പ്രവര്‍ത്തകര്‍ ആവേശത്തില്‍, ക്ഷണിച്ച് അഭിഭാഷക
ന്യൂഡല്‍ഹി: സിപിഐ നേതാവ് കനയ്യ കുമാറും ദളിത് നേതാവ് ജിഗ്നേഷ് മേവാനിയും കോണ്‍ഗ്രസുമായി സഹകരിക്കാന്‍ തീരുമാനിച്ചത് അടുത്തിടെ വലിയ വാര്‍ത്തയായിരുന്നു. ഗുജറാത്തിലും ബിഹാറിലും കോണ്‍ഗ്രസിന് പുതിയ ചില പദ്ധതികളുണ്ടെന്നും ഇതിന്റെ ഭാഗമായിട്ടാണ് ഇരുവരും കോണ്‍ഗ്രസിലെത്തിയത് എന്നുമായിരുന്നു വാര്‍ത്തകള്‍. കനയ്യക്ക് സുപ്രധാന പദവി കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നായിരുന്നു വിവരം.
രാഹുല്‍ ഗാന്ധി പ്രത്യേക താല്പര്യമെടുത്താണ് കനയ്യയെ കോണ്‍ഗ്രസിലെത്തിച്ചത്. പാര്‍ട്ടിക്ക് യുവ മുഖം നല്‍കാനുള്ള രാഹുലിന്റെ പദ്ധതിയാണിതെന്നും വിലയിരുത്തിയിരുന്നു. ഇതിനിടെയാണ് പുതിയ വാര്‍ത്ത. കത്വ സംഭവത്തിലൂടെ ദേശീയ തലത്തില്‍ ചര്‍ച്ചയായ അഭിഭാഷക ദീപിക സിങ് രജാവത്ത് കോണ്‍ഗ്രസില്‍ ചേരാന്‍ തീരുമാനിച്ചു. അവര്‍ തന്നെയാണ് ഇക്കാര്യം പരസ്യപ്പെടുത്തിയത്. വിശദാംശങ്ങള്‍ ഇങ്ങനെ...

കത്വയിലെ ക്ഷേത്രത്തില്‍ വച്ച് പത്ത് വയസുകാരി ക്രൂരമായി പീഡിപ്പിക്കപ്പെട്ട സംഭവം കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വലിയ ചര്‍ച്ചയാകുകയും പ്രതിഷേധത്തിന് വഴിതുറക്കുകയും ചെയ്തിരുന്നു. കേസില്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന് വേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷകരില്‍ പ്രമുഖയായിരുന്നു ദീപികി സിങ് രജാവത്ത്. ജമ്മു കശ്മീരിലെ അറിയപ്പെട്ട മനുഷ്യാവകാശ പ്രവര്‍ത്തക കൂടിയാണിവര്‍.

താന്‍ കോണ്‍ഗ്രസില്‍ ചേരാന്‍ തീരുമാനിച്ചു എന്ന് ദീപിക സിങ് രജാവത്ത് പരസ്യപ്പെടുത്തി. ഞായറാഴ്ച രാവിലെ 11 മണിക്ക് കോണ്‍ഗ്രസില്‍ ചേരും. ജമ്മുവിലെ ഫോര്‍ച്യൂണ്‍ ഇന്റര്‍നാഷണലില്‍ പ്രത്യേക ചടങ്ങ് പദ്ധതിയിട്ടുണ്ട്. ചടങ്ങിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നു എന്നും അഡ്വ. ദീപിക സിങ് രജാവത്ത് പുറത്തിറക്കിയ ക്ഷണക്കത്തില്‍ പറയുന്നു.

കത്വ പീഡന കേസില്‍ ഇരയുടെ കുടുംബത്തിന് വേണ്ടി ദീപിക കോടതിയില്‍ ഹാജരായത് വലിയ വാര്‍ത്തയായിരുന്നു. പണം വാങ്ങാതെയാണ് ദീപിക ഹാജരാകുന്നത് എന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ കത്വ കുടുംബത്തിന് മുസ്ലിം യൂത്ത് ലീഗ് ഫണ്ട് പിരിക്കുകയും ദീപിക ഫീസ് പിന്നീട് വാങ്ങി എന്ന വാര്‍ത്തകളും പ്രചരിച്ചത് പല വിധ പ്രചാരണങ്ങള്ക്കിടയാക്കി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ പ്രചാരണത്തിന് എത്തിയിരുന്നു ദീപിക സിങ് രജാവത്ത്.

യൂത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചത് താനൂര്‍ നിയോജക മണ്ഡലത്തിലാണ്. ഇവിടെയാണ് ദീപിക സിങ് രജാവത്ത് പ്രചാരണത്തിന് എത്തിയത്. മണ്ഡലത്തില്‍ നടന്ന വാഹന റാലിയില്‍ അവര്‍ പങ്കെടുത്തിരുന്നു. കത്വ ഫണ്ട് വിവാദം കൊടുമ്പിരി കൊള്ളവെ ഫിറോസിനൊപ്പം ദീപികയും പ്രചാരണത്തിന് എത്തിയത് രാഷ്ട്രീയ ശത്രുക്കള്‍ക്ക് ഫിറോസ് നല്കിയ മറുപടിയായും വ്യാഖ്യാനിക്കപ്പെട്ടിരുന്നു.

രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയില്‍ താന്‍ അംഗത്വം എടുക്കുന്നു എന്നാണ് ദീപിക സിങ് രജാവത്ത് അറിയിച്ചിട്ടുള്ളത്. കശ്മീര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അവര്‍ കശ്മീരിലെ കോണ്‍ഗ്രസിന്റെ പ്രധാന മുഖമായി മാറാനുള്ള സാധ്യത ഏറെയാണ്. അടുത്തിടെ രണ്ടുതവണ രാഹുല്‍ ഗാന്ധി കശ്മീര്‍ സന്ദര്‍ശിച്ചത് ചില രാഷ്ട്രീലക്ഷ്യങ്ങളോടെയാണെന്നാണ് വ്യക്തമാകുന്നത്.

കശ്മീരില്‍ കോണ്‍ഗ്രസിന്റെ പ്രതാപം നഷ്ടപ്പെടുന്നു എന്ന ആക്ഷേപം നേരത്തെ ഉയര്‍ന്നിരുന്നു. പാര്‍ട്ടിയെ നയിക്കാന്‍ ശക്തനായ നേതൃത്വമില്ലാത്തതാണ് ഇതിന് കാരണമായി പറയപ്പെട്ടിരുന്നത്. കശ്മീരില്‍ നിന്നുള്ള ഗുലാം നബി ആസാദ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ ജി23 ചേരിയില്‍ നില്‍ക്കുമ്പോഴാണ് ദീപിക കോണ്ഗ്രലിതെത്തുന്നത് എന്നതും എടുത്തുപറയേണ്ടതാണ്.
പുഴയുടെ സൗന്ദര്യം കൂട്ടി കുമ്പളങ്ങിയിലെ സിമി; തൂവെള്ളയില്‍ തിളങ്ങി പുതിയ ഫോട്ടോ ഷൂട്ട്

ഓരോ സംസ്ഥാനത്തും പൊതുരംഗത്ത് സജീവമായവരെ പാര്‍ട്ടിയുമായി അടുപ്പിക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നത്. ബിഹാറില്‍ കനയ്യ കുമാര്‍ വന്നതും ഗുജറാത്തില്‍ ജിഗ്നേഷ് മേവാനിയും ഹാര്‍ദിക് പട്ടേലും കോണ്‍ഗ്രസിലെത്തിയതും ഈ അജണ്ടയുടെ ഭാഗമാണ്. ഇപ്പോള്‍ കശ്മീരില്‍ ദീപിക കോണ്‍ഗ്രസിലെത്തുന്നതും പാര്‍ട്ടിക്ക് ഉണര്‍വേകുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് നേതൃത്വം.
-
രാഹുൽ ഗാന്ധിയടക്കം പ്രചരണം നടത്തി ഫണ്ടുപിരിച്ചിട്ട് 5.38 കോടിയേ കിട്ടിയുള്ളൂ?;ചോദ്യങ്ങളുമായി തോമസ് ഐസക് -
ബംഗാൾ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കിയത് 91 ലക്ഷം പേരെ! മമതയ്ക്ക് തിരിച്ചടിയോ? -
സ്വ‘തന്ത്ര’ നേട്ടങ്ങളിൽ കണ്ണുംനട്ട്- ഇടത് വിമതരിൽ യുഡിഎഫിന് പ്രതീക്ഷ, 12ൽ എത്രയെന്ന് നോക്കി എൽഡിഎഫ് -
വ്യാഴാഴ്ച പൊതുഅവധി; ഈ സ്ഥാപനങ്ങൾക്ക് ബുധനാഴ്ചയും വെള്ളിയാഴ്ചയും അവധി -
സ്വർണ വില താഴേക്കല്ല; 1.60 ലക്ഷത്തിലേക്കാണ്, പവൻ വിലയിൽ 35 ശതമാനം വർധനവ്..വിദഗ്ധർ പറയുന്നു -
സൗദി അറേബ്യ, ഒമാന്‍ ഉള്‍പ്പെടെ 8 രാജ്യങ്ങള്‍ റെഡി, ഇന്ത്യയ്ക്ക് ആശ്വാസം, കൂടുതല്‍ ക്രൂഡ് വരും -
പുതിയ വീടും കാറും സ്വന്തമാക്കും.. അതും ഏപ്രിലില്‍ തന്നെ! ഇതാണോ നിങ്ങളുടെ രാശി? -
സ്വർണം വില പിടിവിട്ട് കുതിക്കില്ല;1 ലക്ഷത്തിന് താഴേക്ക് തന്നെ..ഈ ഒരു കാര്യം നടന്നാൽ..മേരി ജോർജ് പറയുന്നു -
അരൂർ-തുറവൂർ എലവേറ്റഡ് ഹൈവേ തുറക്കുന്നതും കാത്ത് യാത്രക്കാർ; എന്ന് തീരും ഈ ദുരിതം, ഏപ്രിലിൽ തുറക്കില്ലേ? -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു; ആശങ്കയില്‍ സ്വര്‍ണ വിപണി, ഇന്നത്തെ പവന്-ഗ്രാം വില അറിയാം -
ദിലീപ് അഖിൽ മാരാർക്ക് 7 കോടി രൂപ കൊടുത്തു? അഖിലിൻ്റെ മറുപടി ഇങ്ങനെ -
രാഷ്ട്രീയക്കാര്‍ക്കെതിരെ ആരോപണങ്ങൾ, അപ്രതീക്ഷിത ധനലാഭം ഉണ്ടാകും, വാഹനയാത്ര ശ്രദ്ധിക്കണം, നാൾഫലം












Click it and Unblock the Notifications