Get Updates
Get notified of breaking news, exclusive insights, and must-see stories!

സിദ്ദുവിന് രാഷ്ട്രീയ വിജയം, എപിഎസ് ഡിയോളിന്റെ രാജി അംഗീകരിച്ചു, വെല്ലുവിളികള്‍ ധാരാളം

ദില്ലി: പഞ്ചാബില്‍ അഡ്വക്കേറ്റ് ജനറല്‍ സ്ഥാനത്ത് നിന്ന് എപിഎസ് ഡിയോളിനെ മാറ്റി. നേരത്തെ അദ്ദേഹം രാജി നല്‍കിയിരുന്നെങ്കിലും സ്വീകരിച്ചിരുന്നില്ല. ഇപ്പോള്‍ മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ചന്നി രാജി സ്വീകരിച്ചിരിക്കുകയാണ്. സംസ്ഥാന അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദുവിന്റെ സമ്മര്‍ദത്തെ തുടര്‍ന്നാണ് ഡിയോള്‍ രാജിവെച്ചത്. സിദ്ദുവും ചന്നിയും ഒരുമിച്ചാണ് വാര്‍ത്താസമ്മേളനം വിളിച്ചത്. ഇതില്‍ രാജി അംഗീകരിക്കുകയായിരുന്നു. സിദ്ദു ഉന്നയിച്ച പല ആവശ്യങ്ങളും ചന്നി അംഗീകരിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 27നായിരുന്നു ഡിയോളിനെ എജിയായി നിയമിച്ചത്. ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്റെ രാജിയെ തുടര്‍ന്ന് അതുല്‍ നന്ദ സ്ഥാനമൊഴിഞ്ഞിതന് പിന്നാലെയായിരുന്നു നിയമനം.

1

സിദ്ദു മാത്രമല്ല നിരവധി കോണ്‍ഗ്രസ് നേതാക്കളും ഈ തീരുമാനത്തെ എതിര്‍ത്തിരുന്നു. എന്നാല്‍ പിന്‍മാറാന്‍ മുഖ്യമന്ത്രി തയ്യാറല്ലായിരുന്നു. അതേസമയം 36000 തൊഴിലാളികളെ സ്ഥിരപ്പെടുത്താന്‍ പഞ്ചാബ് സര്‍ക്കാര്‍ തീരുമാനിച്ചു. ഒപ്പം ദിവസ വേതനം 415.59 രൂപയായും ഉയര്‍ത്തി. പുതിയ നിരക്ക് നവംബര്‍ പത്തിന് നിലവില്‍ വരും. മാര്‍ച്ച് 31 വരെയാണ് ഇതിന്റെ കാലാവധി. വ്യവസായ മേഖലയ്ക്ക് അടക്കം ഇളവുകള്‍ ചന്ന ിപ്രഖ്യാപിച്ചിട്ടുണ്ട്. ചണ്ഡീഗഡില്‍ സിദ്ദുവും മുഖ്യമന്ത്രിയും തമ്മില്‍ ചര്‍ച്ച നടന്നിരുന്നു. ഹൈക്കമാന്‍ഡ് നിര്‍ദേശപ്രകാരമായിരുന്നു ഈ കൂടിക്കാഴ്ച്ച. ഇരുവരും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കണമെന്നും രാഹുല്‍ ഗാന്ധി നിര്‍ദേശിച്ചിരുന്നു.

അതേസമയം ചന്നി എജിയെ മാറ്റുന്നതിന് എതിരായിരുന്നു. അദ്ദേഹത്തെ മാറ്റുന്നത് തന്നെ ദുര്‍ബലനാക്കുമെന്നായിരുന്നു ഹൈക്കമാന്‍ഡിനെ ചന്നി അറിയിച്ചത്. പ്രധാനമന്ത്രിയായിരിക്കെ മന്‍മോഹന്‍ സിംഗിന്റെ പല നടപടികളും ഹൈക്കമാന്‍ഡ് നിര്‍ദേശത്തെ തുടര്‍ന്ന് മാറ്റിയിരുന്നു. ഇത് ദുര്‍ബലനായ പ്രധാനമന്ത്രിയെന്ന പേരാണ് മന്‍മോഹന് നല്‍കിയത്. അധികം വൈകാതെ തന്നെ ബിജെപിയുടെ കരുത്തിന് വഴിമരുന്നിട്ടത് ഹൈക്കമാന്‍ഡ് എടുത്ത തീരുമാനമാണ്. കോണ്‍ഗ്രസിന് പിന്നീടൊരിക്കലും ഭരണത്തില്‍ കയറാനും സാധിച്ചിട്ടില്ല. അങ്ങനൊരു അവസ്ഥ ചന്നിക്കുണ്ടായാല്‍ പഞ്ചാബില്‍ ഭരണം പിടിക്കുക ഇനി അസാധ്യമായി വരും.

പക്ഷേ സിദ്ദു ഉന്നയിച്ച കാര്യങ്ങള്‍ അതിശക്തമായിരുന്നു. അത് അവഗണിക്കുക അസാധ്യവുമായിരുന്നു. പോലീസ് വെടിവെപ്പ് കേസ് രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് പ്രചാരണമാക്കിയതാണ്. ഇരകള്‍ക്ക് നീതി വാങ്ങി കൊടുക്കുമെന്നും രാഹുല്‍ പറഞ്ഞിരുന്നു. ഡിയോള്‍ തുടര്‍ന്നാല്‍ ഇതിന് വിരുദ്ധമായ കാര്യമാവും കോണ്‍ഗ്രസ് ചെയ്യുന്നത്. കേസിലെ രണ്ട് പോലീസുകാര്‍ക്ക് വേണ്ടി നിയമസഹായം നല്‍കിയത് ഡിയോളാണ്. ഗാന്ധി കുടുംബത്തെ തന്നെ ദുര്‍ബലമാക്കുന്ന കാര്യമാണ് അദ്ദേഹം തുടരുന്നത്. എജി മാറുന്നത് വരെ താന്‍ സംസ്ഥാന സമിതിയില്‍ തന്നെ കയറില്ലെന്നായിരുന്നു സിദ്ദുവിന്റെ നിലപാട്. എന്നാല്‍ തീരുമാനം എടുക്കുന്നത് ചന്നിയാണെന്ന നിലയിലേക്ക് കോണ്‍ഗ്രസ് കാര്യത്തെ മാറ്റയിത് അദ്ദേഹത്തിന് ഗുണം ചെയ്യും. സിദ്ദുവിന് ഇത് രാഷ്ട്രീയ വിജയമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+