ബധിരയായ പന്ത്രണ്ടുകാരിയെ ക്രൂരമായി പീഡിപ്പിച്ചു... പ്രതികളെ കോടതിയിലിട്ട് അഭിഭാഷകര്‍ തല്ലിച്ചതച്ചു
ചെന്നൈ: ബധിരയായ പെണ്‍കുട്ടിയെ 22 പേര്‍ ചേര്‍ന്ന് പീഡിപ്പിച്ച സംഭവത്തില്‍ വിവാദം കത്തുന്നു. കുറ്റം ആരോപിക്കപ്പെട്ടവരെ അഭിഭാഷകര്‍ കോടതിയില്‍ വച്ച് തല്ലിച്ചതച്ചു. 17 പേരെയാണ് കേസുമായി ബന്ധപ്പെട്ടത്. ഇവര്‍ക്കാണ് മര്‍ദനമേറ്റത്. ക്രൂരമായ പീഡനത്തിന് ഈ പെണ്‍കുട്ടി വിധേയായത്. കോടതി വളപ്പില്‍ അമ്പതിലധികം വരുന്ന അഭിഭാഷകരാണ് ഇവരെ മര്‍ദിച്ചത്. മയക്കുമരുന്ന് കുത്തിവച്ചും ശീതളപാനീയത്തില്‍ ഇത് കലര്‍ത്തി നല്‍കിയിട്ടുമാണ് പീഡിപ്പിച്ചത്. ഇത് വീഡിയോയില്‍ പകര്‍ത്തിയ പ്രതികള്‍ ഇത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് മാസങ്ങളോളം പീഡിപ്പിച്ചത്. ദില്ലിയില്‍ വിദ്യാര്‍ത്ഥിനിയായ സഹോദരി നാട്ടിലെത്തിയപ്പോഴാണ് പെണ്‍കുട്ടി ഇക്കാര്യം തുറന്ന് പറഞ്ഞത്.

ഇവര്‍ താമസിക്കുന്ന ഫ്‌ളാറ്റിലെ ലിഫ്റ്റ് ഓപ്പറേറ്റര്‍ രവികുമാര്‍ ആണി പെണ്‍കുട്ടിയെ ആദ്യമായി പീഡിപ്പിച്ചത്. പിന്നീട് മദ്യപിച്ച് പുറത്ത് നിന്നെത്തിയ രണ്ടു പേര്‍ കൂടി പീഡിപ്പിച്ചു. ഇതിനിടെ വീഡിയോ എടുത്ത ശേഷമാണ് മറ്റ് പ്രതികള്‍ പീഡിപ്പിച്ചത്. സ്‌കൂള്‍ വാനില്‍ വന്നിറങ്ങുന്ന കുട്ടിയെ പലയിടങ്ങളില്‍ വച്ചായിരുന്നു പീഡിപ്പിച്ചിരുന്നത്. ഇവിടെയുള്ള പല ഫ്‌ളാറ്റുകളും ഒഴിഞ്ഞ് കിടക്കുന്നതിനാല്‍ ആരും ഇക്കാര്യം അറിഞ്ഞിരുന്നില്ല. അതേസമയം പ്രതികള്‍ക്കെതിരെ പോക്‌സോ ചുമത്തിയിട്ടുണ്ട് പോലീസ്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ഇവര്‍ക്ക് അഭിഭാഷകരില്‍ നിന്ന് മര്‍ദനമേറ്റത്. പ്രതികളുടെ നിലവിളികളും ഇവിടെ നിന്ന് കേള്‍ക്കാമായിരുന്നു.
മഹിളാ കോടതിയില്‍ റിമാന്‍ഡ് നടപടികള്‍ പൂര്‍ത്തിയാക്കി ഇറങ്ങവേയായിരുന്നു ആക്രമണം. പോലീസിന്റെ സംരക്ഷണ ഉണ്ടായിരുന്നെങ്കിലും അഭിഭാഷകര്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. ഇതിനിടെ പോലീസ് കമ്മീഷണറും അഭിഭാഷകരുടെ സംഘടനയും പ്രതികളെ വിട്ടയക്കണമെന്ന് ആവശ്യപ്പെടുന്നുണ്ടായിരുന്നു. ഇവരെ സുരക്ഷിതമായി ജയിലിലേക്ക് കൊണ്ടുപോകാന്‍ അനുവദിക്കണമെന്ന് മുതിര്‍ന്ന അഭിഭാഷകരും ആവശ്യപ്പെട്ടു. പ്രതികള്‍ക്കായി അഭിഭാഷകര്‍ ആരും ഹാജരാവില്ലെന്നും മദ്രാസ് ഹൈക്കോടതി അഡ്വക്കേറ്റ്‌സ് അസോസിയേഷന്‍ വ്യക്തമാക്കി. അതേസമയം നിയമസഹായം നല്‍കുന്നവരെ ഈ വിഷയത്തില്‍ എതിര്‍ക്കുമെന്നും അസോസിയേഷന്‍ പറഞ്ഞു.












Click it and Unblock the Notifications