യുപി പോലിസ് സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം അസംബന്ധം: പോപ്പുലർ ഫ്രണ്ട്
ദില്ലി: മാധ്യമപ്രവർത്തകനായ സിദ്ധീഖ് കാപ്പൻ സമർപ്പിച്ച ജാമ്യാപേക്ഷയെ എതിർത്ത് യുപി പോലിസ് സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലെ അവകാശവാദങ്ങൾ അസംബന്ധമാണെന്നും അവ തള്ളിക്കളയുന്നതായി പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ജനറൽ സെക്രട്ടറി അനീസ് അഹമ്മദ്. ഉത്തർപ്രദേശ് പോലിസിന്റെ അവകാശവാദങ്ങൾ അസംബന്ധവും കോടതിയെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു. "ഉത്തർപ്രദേശ് പോലിസ് എന്താണെന്ന് അവർ തന്നെ തുറന്നുകാട്ടുന്നു. ഹത്രാസ് കൂട്ടബലാത്സംഗത്തിനും കൊലപാതകത്തിനും എതിരെയുള്ള ജനരോഷം വഴിതിരിച്ചുവിടാൻ യുപി എസ്ടിഎഫ് നിരപരാധികളായ വിദ്യാർഥികളെയും മാധ്യമപ്രവർത്തകനായ സിദ്ധീഖ് കാപ്പനെയും ബലിയാടുകളാക്കി ഉപയോഗിച്ചത് എങ്ങനെയെന്ന് ലോകം മുഴുവൻ ഇപ്പോൾ തിരിച്ചറിയുകയാണ്." അനീസ് അഹമ്മദ് പറഞ്ഞു.
നിയമപരമായും ജനാധിപത്യപരമായും പ്രവർത്തിക്കുന്ന സംഘടനയായ പോപുലർ ഫ്രണ്ടുമായി സഹകരിക്കുന്നത് കുറ്റമല്ല. നിരപരാധികൾക്ക് നീതി ലഭിക്കാതിരിക്കാനുള്ള ഗൂഢശ്രമത്തിൻ്റെ ഭാഗമായി യുപി പോലിസ് പോപുലർ ഫ്രണ്ടിനെ തീവ്രവാദ ബന്ധമുള്ള സംഘടനയായി ചിത്രീകരിക്കുകയാണ്. ഈ കേസ് അടിസ്ഥാനരഹിതവും തങ്ങളുടെ അവകാശവാദങ്ങൾക്ക് തെളിവ് നൽകുന്നതിൽ യുപി പോലിസ് എത്രമാത്രം നിരാശരാണെന്നും ഇതിൽ നിന്നും വ്യക്തമാണ്.

കെട്ടിച്ചമച്ച ഈ കേസിൽ നിരപരാധികളായവർ ഇതിനകം രണ്ട് വർഷം ജയിൽവാസം പൂർത്തിയാക്കിയത് യുപി പോലിസിന്റെ കഥയിൽ ഒരു കണിക പോലും സത്യമുള്ളത് കൊണ്ടല്ല, മറിച്ച് അവർക്കെതിരെ ക്രൂരമായ കുറ്റങ്ങൾ ചുമത്തിയ കാരണത്താലാണ്. യുപി പോലിസിന്റെ നുണകൾ സുപ്രീം കോടതിക്ക് ബോധ്യപ്പെടുമെന്നും സിദ്ധീഖ് കാപ്പനെയും മറ്റ് നിരപരാധികളെയും ഹത്രാസ് കേസിൽ കള്ളക്കേസിൽ കുടുക്കി അന്യായമായി തടവിലാക്കിയത് അവസാനിപ്പിക്കുമെന്ന് പോപുലർ ഫ്രണ്ട് പ്രതീക്ഷിക്കുന്നതായും അനീസ് അഹമ്മദ് കൂട്ടിച്ചേർത്തു.
സിദ്ദിഖ് കാപ്പന് പോപ്പുലര്‍ ഫ്രണ്ടുമായും അതിന്റെ വിദ്യാര്‍ഥി വിഭാഗമായ കാമ്പസ് ഫ്രണ്ടുമായും ബന്ധമുണ്ടെന്നായിരുന്നു സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കിയത്. ഈ സംഘടനകള്‍ക്ക് തുര്‍ക്കിയിലെ ഐഎച്ച്എച്ച് എന്ന സംഘടനയുമായി ബന്ധമുണ്ട്. ഐഎച്ച്എച്ചിന് അല്‍ഖാഇദുയുമായി ബന്ധമുണ്ടെന്നും യുപി സര്‍ക്കാര്‍ സമര്‍പ്പിച്ച മറുപടി സത്യവാങ്മൂലത്തില്‍ യുപി സർക്കാർ അവകാശപ്പെട്ടിരുന്നു.












Click it and Unblock the Notifications