Get Updates
Get notified of breaking news, exclusive insights, and must-see stories!

അഫ്ഗാന്റെ മണ്ണ് തീവ്രവാദ കേന്ദ്രമാകരുത്; എട്ട് രാജ്യങ്ങളുടെ 'ന്യൂഡല്‍ഹി ഡിക്ലറേഷന്‍'

ന്യൂഡല്‍ഹി: അഫ്ഗാന്റെ മണ്ണ് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരിക്കലും ഉപയോഗിക്കരുതെന്ന് എട്ട് രാജ്യങ്ങളുടെ ജോയന്റ് ഡിക്ലറേഷന്‍. ന്യൂഡല്‍ഹിയില്‍ ഇന്ത്യ മുന്‍കൈയ്യെടുത്ത് വിളിച്ചുചേര്‍ത്ത എട്ട് രാജ്യങ്ങള്‍ പങ്കെടുത്ത യോഗമാണ് ഈ ആവശ്യം മുന്നോട്ട് വച്ചത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലാണ് ചര്‍ച്ചകള്‍ക്ക് ആതിഥ്യം വഹിച്ചത്. ഇറാന്‍, റഷ്യ, കസാഖിസ്താന്‍, കിര്‍ഗിസ്താന്‍, താജിക്കിസ്താന്‍, തുര്‍ക്കുമെനിസ്താന്‍, ഉസ്‌ബെക്കിസ്താന്‍ എന്നീ രാജ്യങ്ങള്‍ പങ്കാളികളായി. ചൈനയെയും പാകിസ്താനെയും ക്ഷണിച്ചിരുന്നു എങ്കിലും അവര്‍ പങ്കെടുത്തില്ല. അഫ്ഗാനിലെ സാഹചര്യത്തില്‍ യോഗം ആശങ്ക പ്രകടിപ്പിച്ചു. അഫ്ഗാനില്‍ എല്ലാ വിഭാഗത്തിനും പങ്കാളിത്തമുള്ള സര്‍ക്കാരാണ് വേണ്ടതെന്നും യോഗം വിലയിരുത്തി.

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് യാതൊരു വിധത്തിലുള്ള സഹായവും അഫ്ഗാന്റെ മണ്ണില്‍ നിന്ന് ലഭിക്കരുതെന്ന് ആവശ്യപ്പെട്ട നേതാക്കള്‍, കുന്തുസ്, കാണ്ഡഹാര്‍, കാബൂള്‍ എന്നിവിടങ്ങളില്‍ അടുത്തിടെയുണ്ടായ ആക്രമണങ്ങളെ അപലപിച്ചു. അഫ്ഗാന്റെ ആഭ്യന്തര വിഷയങ്ങളില്‍ പുറത്തുനിന്നുള്ള ശക്തികള്‍ ഇടപെടാതിരിക്കുന്നതിനെ പിന്തുണയ്ക്കാനും യോഗം തീരുമാനിച്ചു. പാകിസ്താന്റെയോ ചൈനയുടെയോ പേര് പരാമര്‍ശിക്കാതെയാണ് യോഗത്തിന് ശേഷം ഇറക്കിയ സംയുക്ത പ്രഖ്യാപനത്തില്‍ ഈ ഭാഗം പറയുന്നത്. താലിബാന് പിന്തുണ നല്‍കുന്ന രാജ്യങ്ങളാണ് പാകിസ്താനും ചൈനയും.

x

അഫ്ഗാനിലെ സംഭവങ്ങള്‍ ഞങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്ന് യോഗത്തില്‍ ആദ്യം സംസാരിച്ച ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പറഞ്ഞു. അഫ്ഗാനിലെ ജനങ്ങള്‍ക്കും സമീപ രാജ്യങ്ങള്‍ക്കും വേണ്ടിയാണ് ഈ നിരീക്ഷണം. വിശദമായ ചര്‍ച്ചകള്‍ നടത്തേണ്ട സമയമാണിത്. മേഖലയിലെ രാജ്യങ്ങള്‍ സഹകരിച്ച് മുന്നോട്ട് പോകണമെന്നും ഡോവല്‍ ആവശ്യപ്പെട്ടു.

മുത്തം നല്‍കി കൂടെ കൂട്ടി!! ചന്ദ്ര ലക്ഷ്മണ്‍ ഇനി ടോഷിന്റെ 'സ്വന്തം സുജാത'... വിവാഹ ചിത്രങ്ങള്‍

താലിബാന്‍ അധികാരമേറ്റ ശേഷമുള്ള അഫ്ഗാന്‍ ജനതയുടെ അവസ്ഥയില്‍ യോഗം ആശങ്ക പ്രകടിപ്പിച്ചു. അഫ്ഗാന്‍ ജനതയ്ക്ക് അടിയന്തര സഹായം എത്തിക്കേണ്ടതുണ്ടെന്നും യോഗം വിലയിരുത്തി. തീവ്രവാദം, വിഘടനവാദം, മയക്കുമരുന്ന് കടത്ത് എന്നീ കാര്യങ്ങള്‍ക്കെതിരെ പ്രത്യേക സഹകരണം ആവശ്യമാണെന്നും യോഗം അഭിപ്രായപ്പെട്ടു. അഫ്ഗാനിന്റെ ഇന്നത്തെ സാഹചര്യത്തില്‍ ഐക്യരാഷ്ട്രസഭയ്ക്ക് ആ രാജ്യത്ത് കൂടുതല്‍ ചെയ്യാനുണ്ടെന്നും യോഗം വിലയിരുത്തി. കുട്ടികളുടെയും സ്ത്രീകളുടെയും ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങള്‍ സംരിക്ഷിക്കപ്പെടണം. എല്ലാ വിഭാഗത്തിനും തുല്യ പങ്കാളിത്തമുള്ള സര്‍ക്കാരാണ് അഫ്ഗാന് വേണ്ടത്. സ്ത്രീകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും സര്‍ക്കാരില്‍ പങ്കാളിത്തം വേണമെന്ന് ആവശ്യപ്പെട്ട യോഗം തുടര്‍ ചര്‍ച്ചകള്‍ അടുത്ത വര്‍ഷം നടത്താനും തീരുമാനിച്ചു.

കഴിഞ്ഞ ആഗസ്റ്റ് 15നാണ് താലിബാന്‍ അഫ്ഗാന്റെ ഭരണം വീണ്ടും പിടിച്ചത്. നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം അവര്‍ ഇടക്കാല സര്‍ക്കാര്‍ രൂപീകരിച്ചു. സാമ്പത്തികമായി കടുത്ത പ്രതിസന്ധി നേരിടുന്നതിനാല്‍ താലിബാന്‍ വലിയ വെല്ലുവിളി നേരിടുകയാണ്. ചൈനയുടെയും പാകിസ്താന്റെയും സഹായം താലിബാന്‍ ഉറപ്പാക്കിയിട്ടുണ്ട്. റഷ്യയും ഇറാനും അവരുമായി അകല്‍ച്ചയിലുമല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+