Get Updates
Get notified of breaking news, exclusive insights, and must-see stories!

21 വര്‍ഷങ്ങള്‍ ശേഷം രാംശങ്കര്‍ താടി വടിച്ചു, ആഗ്രഹം നടത്തിക്കൊടുത്ത മുഖ്യമന്ത്രിക്ക് നന്ദിയും

റായ്പുര്‍: നീണ്ട 21 വർഷങ്ങൾക്ക് ശേഷം ആ മനുഷ്യൻ തന്റെ താടി വടിച്ചിരിക്കുകയാണ്. എന്തുകൊണ്ടാണ് രാംശങ്കര്‍ ഗുപ്ത എന്ന ആക്ടിവിസ്റ്റ് തന്റെ താടി 21 വർഷം വടിക്കാതിരുന്നത് എന്നതിന്റെ കാരണം അറിയാമോ. മാനേന്ദ്രഗഡ് ചിര്‍മിരി ഭരത്പുര്‍, ചത്തീസ്ഗഡിലെ 32ാം ജില്ലയായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച് ഉദ്ഘാടനവും നടത്തിയതിന് പിന്നാലെയാണ് ഇദ്ദേഹം നീണ്ടുവളർന്ന തന്റെ താടി വടിച്ചത്.

പുതിയ ജില്ലക്കായി പോരാടിയവരിലെ ജീവിച്ചിരിക്കുന്ന ഏകവ്യക്തി ആണ് ഇദ്ദേഹം. പുതിയ ജില്ല പ്രാബല്യത്തില്‍ വന്നാല്‍ മാത്രമേ താന്‍ താടി വടിക്കുകയുള്ളൂവെന്ന് രാംശങ്കര്‍ ഗുപ്ത ശപഥം ചെയ്തതിരുന്നു. 2001ല്‍ ആയിരുന്നു അ​ദ്ദേഹം താടി വടിച്ചത്.

1

"മനേന്ദ്രഗഡ്-ചിർമിരി-ഭരത്പൂർ ജില്ലയാകുന്നത് വരെ താടി വടിക്കില്ല എന്ന പ്രമേയം അദ്ദേഹം കളക്ടർക്ക് നൽകുകയും ചെയ്തിരുന്നു
ജില്ലയുടെ പ്രഖ്യാപനം കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിൽ നടന്നിരുന്നു. പക്ഷേ ഉദ്ഘാടനം കഴിഞ്ഞ് മാത്രമേ താടി വടിക്കുകയുള്ളൂവെന്ന തീരുമാനത്തില്‍ രാംശങ്കര്‍ ഗുപ്ത ഉറച്ച് നിന്നു. വെള്ളിയാഴ്ച ജില്ലയുടെ ഔദ്യോഗിക ഉദ്ഘാടനത്തിന് പിന്നാലെ തന്റെ നീണ്ട താടി അദ്ദേഹം വടിച്ചു.

2

40 വര്‍ഷമായി ഈ പോരാട്ടം ആരംഭിച്ചിട്ട്. ഒരുപക്ഷേ ജില്ല യാഥാര്‍ഥ്യമായില്ലായിരുന്നെങ്കില്‍ ഒരിക്കലും താടി വടിക്കില്ലായിരുന്നു. യഥാര്‍ഥത്തില്‍ ഈ പോരാട്ടം നടത്തിയവരാരും ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. ഇപ്പോൾ അവരുടെ ആത്മാവിന് ശാന്തി ലഭിക്കും, ഗുപ്ത പറഞ്ഞു. നീണ്ടകാലത്തെ ആവശ്യം നടത്തിക്കൊടുത്ത സര്‍ക്കാരിനും മുഖ്യമന്ത്രി ഭൂപേഷ് ബാഗലിനും നന്ദിയറിയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

3

"ഇതിന് മുഖ്യമന്ത്രി ഭൂപേഷ് ബാ​ഗലിനോട് ഞാൻ നന്ദി പറയുന്നു. ഛത്തീസ്ഗഢിൽ മാത്രമല്ല രാജ്യത്തിന് തന്നെ ഒരു മാതൃകാ ജില്ലയായി മനേന്ദ്രഗഡ് മാറുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു," അദ്ദേഹം പറഞ്ഞു.

ഇവിടെ എന്തും പെര്‍ഫെക്ടാ...മുല്ലപ്പൂ ചൂടി ദാവണയില്‍ ലക്ഷ്മി നക്ഷത്ര; സാരിയിലെക്കാള്‍ സുന്ദരി എന്ന് ആരാധകര്‍

4

വെള്ളിയാഴ്ച ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ ഛത്തീസ്ഗഢിലെ 32-മത് ജില്ലയായ മനേന്ദ്രഗഡ്-ചിർമിരി-ഭരത്പൂർ ഉദ്ഘാടനം ചെയ്തു. ജില്ലാ ആസ്ഥാനം മനേന്ദ്രഗഡിലും ചിർമിരിയിലെ 100 കിടക്കകളുള്ള ആശുപത്രി ജില്ലാ ആശുപത്രിയായി ഉയർത്തും. പുതിയ ജില്ലയിൽ 200 കോടിയിലധികം രൂപയുടെ വികസന പദ്ധതികൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.

അഴകും ആരോ​ഗ്യവും തിളക്കവുമുള്ള മുടി വേണോ... രാത്രി നേരങ്ങളില്‍ ഇക്കാര്യങ്ങള്‍ ചെയ്തുനോക്കൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+