വോഡഫോണ്‍ ഐഡിയ മൊബൈല്‍ നിരക്ക് വര്‍ധിപ്പിക്കുന്നു, എയര്‍ടെല്ലിന് പിന്നാലെ...തൊട്ടാല്‍ പൊള്ളും
ദില്ലി: എയര്‍ടെല്ലിന് പിന്നാലെ പ്രീപെയിഡ് കണക്ഷനുകളുടെ മൊബൈല്‍ താരിഫ് നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ ഒരുങ്ങി വോഡഫോണ്‍ ഐഡിയ. വന്‍ നിരക്കുകള്‍ ഇപ്പോള്‍ തന്നെ പല മൊബൈല്‍ കണക്ഷനുകളും ഈടാക്കുന്നുണ്ട്. അതിനിടയിലാണ് സാധാരണക്കാരെ ദുരിതത്തിലാക്കുന്ന ഈ പ്രഖ്യാപനം. ടെലികോം മേഖല നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാന്‍ ഈ നിരക്ക് വര്‍ധന സഹായിക്കുമെന്നാണ് വിഐയുടെ വാദം. നവംബര്‍ 25 മുതല്‍ പുതുക്കിയ നിരക്കുകള്‍ നിലവില്‍ വരും. അതേസമയം എയര്‍ടെല്‍ പ്രീപെയിഡ് ഉപയോക്താക്കള്‍ക്കുള്ള നിരക്ക് വര്‍ധിപ്പിച്ചത് നിലവില്‍ വരിക ഈ മാസം 26നാണ്. രണ്ട് കമ്പനികളും നിരക്ക് വര്‍ധിപ്പിച്ചത് വലിയ പ്രതിസന്ധി ഉപയോക്താക്കള്‍ക്കുണ്ടാക്കും.

അതേസമയം എയര്‍ടെല്ലിന്റെ പുതിയ പ്രീപെയിഡ് പ്ലാനിനേക്കാള്‍ നിരക്ക് കുറവാണ് വിഐയുടെ നിരക്ക് വര്‍ധനവ്. എന്നാല്‍ ചില പ്ലാനുകള്‍ക്ക് നിരക്ക് സമാനമാണ്. നേരത്തെ ഏറ്റവും കുറഞ്ഞത് 79 രൂപയുടെ പ്ലാനായിരുന്നു. ഇതിന്റെ പുതിയ വില കേട്ടാല്‍ ഞെട്ടിപ്പോകും. 99 രൂപയാണ് ഈ പ്ലാനിന് ഇനി നല്‍കേണ്ടി വരിക. ലിമിറ്റഡ് ലോക്കല്‍, എസ്ടിഡി കോളുകള്‍ 28 ദിവസത്തേക്ക് ഈ പ്ലാനിലൂടെ ലഭ്യമാകും. ഒപ്പം 200 എംബി മൊബൈല്‍ ഡാറ്റയുമുണ്ടാവും. ഏറ്റവും ഉയര്‍ന്ന റീച്ചാര്‍ജ് പ്ലാന്‍ 2399 രൂപയുടേതായിരുന്നു. എന്നാല്‍ ഇതിന്റെ വര്‍ധനവും താങ്ങാവുന്നതില്‍ അപ്പുറമായിരുന്നു. പുതുക്കിയ നിരക്ക് പ്രകാരം 2899 രൂപയാണ് ഈ പ്ലാനിലൂടെ നല്‍കേണ്ടി വരിക.
വാര്‍ഷിക പ്ലാനിന്റെ കാര്യത്തില്‍ എയര്‍ടെല്ലിനേക്കാള്‍ നൂറ് രൂപയാണ് വോഡഫോണ്‍ ഐഡിയയില്‍ കുറവ്. ഈ പ്ലാനിലൂടെ അണ്‍ലിമിറ്റഡ് ലോക്കല്‍, എസ്ടിഡി, റോമിംഗ് കോളുകള്‍ എന്നിവയ്ക്ക് പുറമേ ഒന്നര ജിബി മൊബൈല്‍ ഡാറ്റയും ദിവസേന നൂറ് എസ്എംഎസ്സും ലഭിക്കും. ഇത്രയും സംഗതികള്‍ ലഭിക്കണമെങ്കില്‍ വന്‍തുക തന്നെ നല്‍കേണ്ടി വരും. നിങ്ങള്‍ക്ക് റീച്ചാര്‍ജ് ചെയ്യാന്‍ പ്ലാനുണ്ടെങ്കില്‍ നവംബര്‍ 25ന് മുമ്പ് റീച്ചാര്‍ജ് ചെയ്യുക. എങ്കില്‍ 500 രൂപ ലാഭിക്കാം. ഡാറ്റ ടോപ് അപ്പുകളും വന്‍ തോതിലാണ് നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്. 67 രൂപ വരെയാണ് വര്‍ധിച്ചിരിക്കുന്നത്. ഏറ്റവും കുറഞ്ഞ നിരക്കായ 48 രൂപയുടെ റീച്ചാര്‍ജിന് ഇനി 58 രൂപ നല്‍കേണ്ടി വരും.
351 രൂപയുടെ പ്ലാനിന് ഇനി മുതല്‍ 418 രൂപ നല്‍കേണ്ടി വരും. കേന്ദ്ര സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ എന്ന വിഷനെ യാഥാര്‍ത്ഥ്യമാക്കാന്‍ മുന്‍നിരയില്‍ വിഐയുണ്ടാകുമെന്ന് കമ്പനി പറയുന്നു. ഇന്ത്യയുടെ അതിവേഗ മൊബൈല്‍ നെറ്റ്‌വര്‍ക്ക് തങ്ങളുടേതാണെന്ന് കമ്പനി അവകാശപ്പെടുന്നു. ടെലികോം കമ്പനികളുടെ മേലുള്ള സാമ്പത്തിക ബാധ്യതയുടെ കെട്ടഴിക്കാനായി എയര്‍ടെല്ലാണ് നിരക്ക് ആദ്യം വര്‍ധിപ്പിച്ചത്. അതേസമയം ഇതിന്റെ നേട്ടം ടെലികോം ഇന്‍ഡസ്ട്രിക്ക് ലഭിക്കുമോ എന്ന് വ്യക്തമല്ല. സാധാരണക്കാര്‍ക്ക് ഇത് വന്‍ ബാധ്യതയാവുമെന്ന് ഉറപ്പാണ്. എയര്‍ടെല്ലിന്റെ പാത പിന്തുടര്‍ന്നാണ് വോഡഫോണ്‍ ഐഡിയയും നിരക്ക് വര്‍ധിപ്പിച്ചത്. റിലയന്‍സിന്റെ ജിയോയും സമാനമായ രീതിയില്‍ നിരക്ക് വര്‍ധിപ്പിച്ചേക്കും. നിലവില്‍ ജിയോ മാത്രമാണ് നിരക്ക് വര്‍ധിപ്പിക്കാത്തതായുള്ളത്.












Click it and Unblock the Notifications