വിവാഹ വേദിയില്‍ തട്ടുപ്പൊളിപ്പന്‍ ഡാന്‍സുമായി പ്രഗ്യാ സിംഗ്, വീഡിയോ വൈറല്‍, ചോദ്യവുമായി കോണ്‍ഗ്രസ്
ഭോപ്പാല്‍: ബാസ്‌കറ്റ് ബോള്‍ കോര്‍ട്ടിലെ പ്രഗ്യാ സിംഗിന്റെ പ്രകടനം കണ്ട് അമ്പരന്ന് നില്‍ക്കുകയാണ് കോണ്‍ഗ്രസ്. ഇപ്പോഴിതാ അതിലും വലിയൊരു വീഡിയോ അവരുടേതായി പുറത്തുവന്നിരിക്കുകയാണ്. വിവാഹ വേദിയില്‍ അവര്‍ മതിമറന്ന് ഡാന്‍സ് ചെയ്യുന്ന വീഡിയോയാണ് എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്. കോടതിയില്‍ നിന്ന് തനിക്ക് അസുഖമാണെന്ന് പറഞ്ഞ് ജാമ്യം നേടി പ്രഗ്യാ സിംഗാണ് ഈ ഡാന്‍സ് ചെയ്യുന്നതെന്ന് വിശ്വസിക്കുക പോലും എളുപ്പമല്ല എന്നാണ് വിമര്‍ശകര്‍ ഉന്നയിക്കുന്നത്. അതിവേഗമാണ് ഈ വീഡിയോ വൈറലായിരിക്കുന്നത്.

പ്രഗ്യയുടെ നേതൃത്വത്തിലാണ് വിവാഹം നടന്നത്. പ്രഗ്യയുടെ ഭോപ്പാലിലെ വസതിയില്‍ വെച്ചാണ് വിവാഹം നടന്നത്. ദരിദ്ര കുടുംബത്തിലെ പെണ്‍കുട്ടികളെ വിവാഹത്തിനായി പ്രഗ്യ സഹായിച്ചിരുന്നു. ഈ ചടങ്ങിലാണ് പ്രഗ്യ ആസ്വദിച്ച് നൃത്തം ചെയ്യുന്ന വീഡിയോ പുറത്തുവന്നിരിക്കുന്നത്. ബാക്കിയുള്ളവരോട് തനിക്കൊപ്പം വന്ന് നൃത്തം ചെയ്യാനായി പ്രഗ്യ ക്ഷണിക്കുന്നുമുണ്ട്. വളരെ സന്തോഷത്തോടെയാണ് ഈ വിവാഹം നടന്നതെന്നും, ഞങ്ങള്‍ അനുഗ്രഹീതരാണെന്നും പെണ്‍കുട്ടികള്‍ പറഞ്ഞു.
പെണ്‍കുട്ടികളുടെ പിതാവ് കൂലിപ്പണിക്കാരനാണ്. വിവാഹത്തിനുള്ള സാഹചര്യം ഇവര്‍ക്കില്ലായിരുന്നു. പണം കൈവശമില്ലാത്തത് കൊണ്ട് മക്കളെ വിവാഹം ചെയ്ത് അയക്കാന്‍ പോലും സാധിക്കുമായിരുന്നില്ലെന്ന് പെണ്‍കുട്ടികളും പിതാവ് പറഞ്ഞു. വിവാഹം നടത്താന്‍ സാധിച്ചതിന് പ്രഗ്യാ സിംഗിനോട് കടപ്പെട്ടിരിക്കുന്നത്. അവരുടെ ദീര്‍ഘായുസ്സിനായി ദൈവത്തിനോട് പ്രാര്‍ത്ഥിക്കും. എനിക്ക് പുനര്‍ജന്മം ലഭിച്ചത് പോലെയാണ് മക്കളുടെ വിവാഹം കഴിഞ്ഞപ്പോള്‍ തോന്നിയതെന്നും ഇയാള്‍ പറഞ്ഞു.
അതേസമയം കോണ്‍ഗ്രസ് ഈ വീഡിയോ വന്നതിന് പിന്നാലെ പ്രഗ്യയെ പരിഹസിച്ചു. ഭോപ്പാല്‍ എംപി പ്രഗ്യാ സിംഗ് താക്കൂര്‍ എപ്പോഴൊക്കെ നാം കാണുമ്പോഴും, അവര്‍ ബാസ്‌കറ്റ് ബോള്‍ കളിക്കുകയോ, അതല്ലെങ്കില്‍ സന്തോഷത്തോടെ നൃത്തം ചെയ്യുകയോ ആയിരിക്കും. അത് കാണുമ്പോള്‍ നമുക്കും സന്തോഷം തോന്നുമെന്ന് മധ്യപ്രദേശ് കോണ്‍ഗ്രസ് വക്താവ് നരേന്ദ്ര സലുജ പറഞ്ഞു. നേരത്തെ പ്രഗ്യ ബാസ്‌കറ്റ് ബോള്‍ കോര്‍ട്ടില്‍ കളിക്കുന്നതിന്റെ വീഡിയോയും സലൂജ നേരത്തെ പുറത്തുവിട്ടിരുന്നു. 2008ലെ മാലേഗാവ് സ്‌ഫോടനക്കേസിലാണ് പ്രഗ്യാ താക്കൂര്‍ ശിക്ഷിക്കപ്പെട്ടത്.
ഹോട്ട് ഇൻ ഫിറ്റ്; വർക്ക്ഔട്ട് ചിത്രങ്ങളുമായി ദീപിക ദാസ്












Click it and Unblock the Notifications