പ്രവാചകനെതിരായ ഫേസ്ബുക്ക് പോസ്റ്റ് പണികൊടുത്തു: സംഘര്‍ഷം ശക്തം!!ബംഗാളില്‍ കേന്ദ്രസേനയെത്തി
സമാധാനം പുനഃസ്ഥാപിക്കാന്‍ 400 ഓളം ബിഎസ്എഫ് ജവാന്മാരെ കേന്ദ്രസര്‍ക്കാര്‍ ബംഗാളിലേയ്ക്കയച്ചു
കല്‍ക്കത്ത: ഫേസ്ബുക്ക് പോസ്റ്റിന്‍റെ പേരിള്‍ പശ്ചിമ ബംഗാളില്‍ സാമുദായിക സംഘര്‍ഷം. ബംഗാളികള്‍ ക്രമസാമാധാന നില താളം തെറ്റിയതോടെ 400 ഓളം ബിഎസ്എഫ് ജവാന്മാരെയാണ് കേന്ദ്രസര്‍ക്കാര്‍ ബംഗാളിലേയ്ക്കയച്ചത്. ചൊവ്വാഴ്ചയായിരുന്നു സംഭവം. കൊല്‍ക്കത്തയ്ക്ക് സമീപത്തുള്ള സാമുദായിക സംഘര്‍ഷം അവസാനിപ്പിക്കാന്‍ കേന്ദ്ര സേനയെ അയയ്ക്കാനുള്ള സര്‍ക്കാര്‍ അഭ്യര്‍ത്ഥന മാനിച്ചാണ് സേനയെ അയച്ചിട്ടുള്ളത്.
17 കാരനായ വിദ്യാര്‍ചത്ഥി പ്രവാചകന്‍ മുഹമ്മദ് നബിയെ സംബന്ധിച്ച് ഫേസ്ബുക്കിലിട്ട പോസ്റ്റാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെടുന്നതിന് ഇടയാക്കിയിട്ടുള്ളത്. നോര്‍ത്ത് 24 പര്‍ഗാനാ ജില്ലകളിലാണ് സാമുദായിക സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. കൊല്‍ക്കത്തയില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയുള്ള ബദൂരിയ നഗരത്തിലും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്. രണ്ട് സസമുദായങ്ങള്‍ തമ്മില്‍ തിങ്കളാഴ്ച രാത്രിയോടെ ഉടലെടുത്ത സംഘര്‍ഷമാണ് സമാധാന അന്തരീക്ഷം തകര്‍ത്തത്. തുടര്‍ന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട 17 കാരനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
സംഭവത്തോടെ അക്രമാസക്തരായ ജനങ്ങള്‍ റോഡ് ഉപരോധിക്കുകയും കടകളും മറ്റും തല്ലിത്തകര്‍ക്കുകയും ചെയ്തിരുന്നു.

പശ്ചിമബംഗാളിലെ സമാധാന സ്ഥിതിയെ ചോദ്യം രംഗത്തെത്തിയ ഗവര്‍ണര്‍ കേശാരി നാഥ് ത്രിപാഠിയെ വിമര്‍ശിച്ച മമതാ ബാനര്‍ജി ഗവര്‍ണര്‍ തന്നോട് സംസാരിക്കുന്നത് ബിജെപി ബ്ലോക്ക് നേതാവ് സംസാരിക്കുന്നതുപോലെയാണെന്നും തന്നെ ഭീഷണിപ്പെടുത്തിയെന്നും ചൂണ്ടിക്കാണിച്ചിരുന്നു. തന്നെ തിരഞ്ഞെടുത്തത് ഗവര്‍ണറല്ല ജനങ്ങളാണെന്നും ഗവര്‍ണറുടെ സ്വഭാവം അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും മമതാബാനര്‍ജി പറയുന്നു. എന്നാല്‍ മുഖ്യമന്ത്രിയെ അപമാനിച്ച് സംസാരിച്ചിട്ടില്ലെന്നും ഭീഷണിപ്പെടുത്തിയില്ലെന്നുമാണ് മമതാ ബാനര്‍ജിയുടെ ആരോപണങ്ങളോട് മമതാ ബാനര്‍ജി പ്രതികരിച്ചത്.












Click it and Unblock the Notifications