കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണക്ക് പരീക്ഷയ്ക്ക് മാർക്ക് കുറച്ചു, അധ്യാപകനെ മരത്തില്‍ കെട്ടിയിട്ട് തല്ലി വിദ്യാർഥികൾ

Google Oneindia Malayalam News

ദുംക:പരീക്ഷയില്‍ കുറഞ്ഞ മാര്‍ക്ക് നല്‍കിയതിന് അധ്യാപകനെയും സ്കൂള്‍ സ്റ്റാഫിനെയും മരത്തില്‍ കെട്ടിയിട്ട് തല്ലി വിദ്യാര്‍ത്ഥികള്‍. ജാര്‍ഖണ്ഡിലെ ദുംക ജില്ലയിലാണ് സംഭവം. ഷെഡ്യൂള്‍ഡ് ട്രൈബ് റെസിഡന്‍ഷ്യല്‍ സ്കൂളിലെ വിദ്യാര്‍ത്ഥികളാണ് അധ്യാപകനെ മരത്തില്‍ കെട്ടിയിട്ട് അടിച്ചത്.

പ്രാക്ടിക്കല്‍ പരീക്ഷയ്ക്ക് മാര്‍ക്ക് കുറച്ചതിനാണ് വിദ്യാര്‍ഥികള്‍ മര്‍ദ്ദിച്ചതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗോപീകന്ധര്‍ പോലീസ് സ്റ്റേഷന് കീഴിലുള്ള സര്‍ക്കാര്‍ സ്കൂളില്‍ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. സുമന്‍ കുമാര്‍ എന്ന അധ്യാപകനും സോനൊറാം ചൗരേ എന്ന സ്റ്റാഫിനുമാണ് മര്‍ദ്ദനമേറ്റത്. പ്രാക്ടിക്കൽ പരീക്ഷയ്ക്കിടെ മാർക്കിന്റെ പേരിൽ ഒരു കൂട്ടം വിദ്യാർഥികള്‍ ഇരുവരെയും മര്‍ദ്ദിക്കുകയായിരുന്നു.

teacher

photos courtesy- twitter/BIO Saga

സംഭവത്തിനിടെ വിദ്യാർഥികള്‍ കസേരയും തകർത്തുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവമറിഞ്ഞയുടന്‍ ഗോപീകന്ധര്‍ ബ്ലോക്ക് ഡെവലപ്മെന്‍റ് ഓഫീസര്‍ അനന്ത് ഝായും ഗോപീകന്ധര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് നിത്യാനന്ദ് ഭോക്തയും സ്കൂളിലേക്കെത്തി.അതേസമയം, അധ്യാപകന്‍ ബോധപൂർവം മോശം മാർക്ക് നൽകിയെന്നും 11 വിദ്യാർഥികള്‍ ഒമ്പതാം ക്ലാസ് ബോർഡ് പരീക്ഷയിൽ തോൽക്കാന്‍ ഇത് ഇടയാക്കിയെന്നുമാണ് വിദ്യാര്‍ഥികളുടെ ആരോപണം.

'നിങ്ങളെ എനിക്ക് മനസിലാവുന്നില്ല മിസ്റ്റർ', ചക്രവാത ചുഴിയോട് ട്രോളൻമാർ, സോഷ്യൽ മീഡിയയിൽ മഴ ട്രോൾ പൂരം'നിങ്ങളെ എനിക്ക് മനസിലാവുന്നില്ല മിസ്റ്റർ', ചക്രവാത ചുഴിയോട് ട്രോളൻമാർ, സോഷ്യൽ മീഡിയയിൽ മഴ ട്രോൾ പൂരം

ആകെ 36 വിദ്യാർഥികൾ പരീക്ഷയെഴുതി, അതിൽ 11 പേരാണ് പരാജയപ്പെട്ടത്. തങ്ങളുടെ പ്രാക്ടിക്കൽ പേപ്പർ കാണണമെന്ന് വിദ്യാർഥി ആവശ്യപ്പെട്ടപ്പോൾ പ്രിൻസിപ്പൽ അത് നിരസിച്ചു.തുടർന്ന് അവർ ക്ലർക്കിനെ സമീപിച്ചു. അവരും അവരുടെ അപേക്ഷ പരിശോധിക്കാൻ വിസമ്മതിച്ചുവെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. നേരത്തെ ജാതീയത ആരോപിച്ച് കൃത്യസമയത്ത് ഭക്ഷണം നിഷേധിച്ചതിനെത്തുടർന്ന് സ്‌കൂളിലെ പ്രിൻസിപ്പൽ കുമാർ സുമനെ നീക്കിയത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. എസ്സി/എസ്ടി നിയമത്തിലെ വകുപ്പുകൾ പ്രകാരം സുമനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു.

അതേസമയം ജാര്‍ഖണ്ഡിൽ നടന്ന മറ്റൊരു സംഭവത്തിൽ ഗോത്രവർ​ഗക്കാരിയായ വീട്ടു ജോലിക്കാരിയെ ക്രൂരമായ മർദനത്തിന് ഇരയാക്കിയ സംഭവത്തിൽ ജാർഖണ്ഡിലെ വനിതാ ബിജെപി നേതാവ് അറസ്റ്റിലായി. മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ മഹേശ്വർ പാത്രയുടെ ഭാര്യയും ബിജെപി വനിതാ വിഭാഗം ദേശീയ പ്രവർത്തക സമിതി അംഗവുമായ സീമ പാത്രയാണ് അറസ്റ്റിലായത്. നേരത്തെ ഇവരെ ബിജെപിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.

താൻ നേരിട്ട ക്രൂരതകളെക്കുറിച്ച് സുനിത പറയുന്നതിന്റെ വിഡിയോ പുറത്തുവന്നതിനു പിന്നാലെയാണ് സംഭവം ചർച്ചയായത്. തന്നെ കഴിഞ്ഞ 8 വർഷമായി പീഡിപ്പിച്ചുവെന്നും ചൂടുള്ള വസ്തുക്കളുപയോഗിച്ച് ശരീരത്തിൽ പൊള്ളലേൽപ്പിച്ചുവെന്നും 29കാരിയായ സുനിത ആരോപിച്ചിരുന്നു

സ്റ്റൈലിഷ് ലുക്കും ക്യൂട്ട് പോസും... പുത്തൻ ചിത്രങ്ങളിലും തിളങ്ങി ദേവിക സഞ്ജയ്

English summary
After failing in the examination, the students beat up the teachers by tying them to the tree dumka district jharkhand
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X