ഫേസ്ബുക്കിനെ കെട്ടുകെട്ടിക്കും, ഓര്‍ക്കൂട്ട് വീണ്ടും ഇന്ത്യയിലേക്ക്!! 'ഹലോ' പറയാന്‍ റെഡിയായിക്കോ!!
ഓര്‍ക്കൂട്ട് സ്ഥാപകന്റെ പുതിയ ആപ്ലിക്കേഷന്‍ ഹലോ ഇന്ത്യയിലേക്ക്
ദില്ലി: കേംബ്രിഡ്ജ് അനലിറ്റിക്ക തന്ന എട്ടിന്റെ പണിയില്‍ ഫേസ്ബുക്ക് നാണക്കേടില്‍ നില്‍ക്കെ പഴയ ശത്രു അവസരം മുതലെടുക്കുന്നു. വേറൊന്നുമല്ല സംഗതി. നമ്മളൊക്കെ മറന്നുപോയ ഓര്‍ക്കൂട്ട് പുതിയ സോഷ്യല്‍ മീഡിയയുമായി വീണ്ടും ഇന്ത്യയിലേക്ക് വരുന്നൂ എന്നാണ് പുതിയ വാര്‍ത്ത. ഉപയോക്താക്കളുടെ എണ്ണത്തില്‍ ഫേസ്ബുക്കിന് വന്‍ തിരിച്ചടിയേറ്റതോടെ ഹലോ എന്ന സോഷ്യല്‍ മീഡിയയാണ് ഇന്ത്യയിലേക്കെത്തുന്നത്. ഓര്‍ക്കൂട്ടിന്റെ സ്ഥാപകനായ ഓര്‍ക്കൂട്ട് ബുയോകോട്ടനാണ് പുതിയ മൊബൈല്‍ ആപ്ലിക്കേഷനുമായി ഇന്ത്യ പിടിക്കാന്‍ എത്തുന്നത്.

പലരും വിവരങ്ങളുടെ ചോരുന്നതിന്റെ അടിസ്ഥാനത്തില്‍ ഫേസ്ബുക്ക് അക്കൗണ്ട് ഡീ ആക്ടീവേറ്റ് ചെയ്യുന്നത് ഹലോ മുതലെടുക്കുമെന്നാണ് സൂചന. ഓര്‍ക്കൂട്ട് ബുയോകോട്ടന്‍ ആപ്ലിക്കേഷന്റെ പ്രചാരണത്തിനായി ഇന്ത്യയിലെത്തുമെന്നാണ് സാധ്യത. ഇന്ത്യയിലെ സമൂഹമാധ്യമ ഉപയോക്താക്കള്‍ ഹലോയ്ക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍. തങ്ങളുടെ മാര്‍ക്കറ്റ് തകര്‍ത്ത ഫേസ്ബുക്കിന് പണി കൊടുക്കാന്‍ ഇതിലും നല്ലൊരു അവസരം ഇനിയില്ലെന്ന് ബുയോകോട്ടന്‍ കരുതുന്നു. നേരത്തെ സമൂഹമാധ്യമങ്ങളുടെ കരുത്തും സാധ്യതകളും ലോകത്തിന് മുന്നില്‍ ആദ്യമായി അവതരിപ്പിച്ചത് ഓര്‍ക്കൂട്ടായിരുന്നു. 2004ല്‍ തുടങ്ങിയ ഓര്‍ക്കൂട്ട് വളറെ പെട്ടെന്ന് ട്രെന്‍ഡിങ് ആവുകയും ചെയ്തു.

ഇന്ത്യയില്‍ ഫേസ്ബുക്കിനുള്ള 25 മില്യണ്‍ ഉപയോക്താക്കളെ കൂടി ലക്ഷ്യമിട്ടാണ് ഹലോ പുറത്തിറക്കിയിരിക്കുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇന്ത്യയില്‍ ട്രയല്‍ റണ്‍ നടത്തിക്കൊണ്ടിരിക്കുന്നുണ്ട് ഹലോ. നിലവില്‍ ബ്രസീലില്‍ ഇത് ലോഞ്ച് ചെയ്തിട്ടുണ്ട്. ഒരു മില്യണ്‍ പേര് ഇതുവരെ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. ഗൂഗില്‍ പ്ലേസ്റ്റോറിലും ആപ്പില്‍ സ്റ്റോറിലും ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുമെന്ന് കമ്പനി വ്യക്തമാക്കി. നേരത്തെ യൂസര്‍മാര്‍ ഇല്ലാത്തതിനാല്‍ 2014 സെപ്റ്റംബര്‍ 30ന് ഗൂഗിള്‍ ഓര്‍ക്കൂട്ട് അടച്ച്പൂട്ടിയിരുന്നു. ഇതേ തുടര്‍ന്നാണ് പുതിയ ആപ്ലിക്കേഷനുമായി ഓര്‍ക്കൂട്ട് ബുയോകോട്ടന്‍ രംഗത്തെത്തിയിരികുന്നത്. അതേസമയം ഫേസ്ബുക്കിനേക്കാള്‍ സുരക്ഷ ഉപയോക്താക്കള്‍ക്ക് കമ്പനി ഉറപ്പുനല്‍കുന്നുവെന്നും ബുയോകോട്ടന്‍ പറഞ്ഞു.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications