കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇനി മേലാല്‍ നിതീഷിനെ കൂട്ടരുത്.. നമുക്ക് മോദിയുണ്ടല്ലോ..?; ബീഹാറില്‍ കളമൊരുക്കി ബിജെപി, തന്ത്രം ഇങ്ങനെ

Google Oneindia Malayalam News

പാട്‌ന: ബീഹാറില്‍ ജെ ഡി യു, എന്‍ ഡി എ വിട്ടതോടെ പാര്‍ട്ടി പ്രവര്‍ത്തനം കൂടുതല്‍ ശക്തപ്പെടുത്താന്‍ ബി ജെ പി. മുതിര്‍ന്ന നേതാക്കളെല്ലാം ബീഹാറില്‍ ദിവസങ്ങളോളം ക്യാംപ് ചെയ്ത് താഴെത്തട്ടിലെ പ്രവര്‍ത്തകരുമായി സംവദിക്കുന്നുണ്ട്. പാര്‍ട്ടിക്ക് സംസ്ഥാനത്ത് കാര്യമായ വേരോട്ടമുണ്ടെന്നും നിതീഷ് കുമാറുമായി ഇനി ഒരു ഇടപാടും ആവശ്യം വരില്ല എന്നുമാണ് അണികളുടെ പൊതുവികാരം.

നിതീഷ് കുമാറിനൊപ്പം ഇനി പോകരുത്. അദ്ദേഹത്തിന്റെ വോട്ട് അടിത്തറ നമുക്ക് ഉണ്ടാക്കാന്‍ ശ്രമിക്കാം. നരേന്ദ്ര മോദി ഇഫക്ട് നമ്മളെ സഹായിക്കും. ബിഹാറില്‍ ഇനി ബി ജെ പി ഭരണം ഉണ്ടാകും, എന്നാണ് മുതിര്‍ന്ന ബി ജെ പി നേതാക്കള്‍ അടുത്തിടെ സംസ്ഥാനത്തുടനീളമുള്ള പല ജില്ലകളിലും നടത്തിയ പര്യടനങ്ങളില്‍ അണികളില്‍ നിന്ന് ലഭിച്ച പ്രതികരണം.

ഇത് എന്റെ മുഖത്ത് നോക്കി പറയാന്‍ ധൈര്യമുണ്ടോ? അശ്ലീല കമന്റിന് മാളവികയുടെ കലക്കന്‍ മറുപടിഇത് എന്റെ മുഖത്ത് നോക്കി പറയാന്‍ ധൈര്യമുണ്ടോ? അശ്ലീല കമന്റിന് മാളവികയുടെ കലക്കന്‍ മറുപടി

1

നിതീഷ് കുമാര്‍ ബി ജെ പിയുമായി പിരിഞ്ഞ് എന്‍ ഡി എ വിട്ട് ആര്‍ ജെ ഡിയുമായും മറ്റ് സഖ്യകക്ഷികളുമായും ചേര്‍ന്ന് മഹാഗത്ബന്ധന്‍ സര്‍ക്കാര്‍ രൂപീകരിച്ചതിന് പിന്നാലെ ബി ജെ പി പാര്‍ട്ടി പ്രവര്‍ത്തകരെയും ജില്ലാ തലത്തിലുള്ള ആര്‍ എസ് എസ് അംഗങ്ങളെയും അണിനിരത്തി ശക്തിപ്രകടനത്തിന് ഒരുങ്ങുകയാണ്.

2

പല മുതിര്‍ന്ന പാര്‍ട്ടി നേതാക്കളും രണ്ടും മൂന്നും ജില്ലകളില്‍ പര്യടനം നടത്തുന്നുണ്ട്. സെപ്തംബര്‍ 23-24 തീയതികളില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സീമാഞ്ചല്‍ മേഖലയിലെ പൂര്‍ണിയ, കിഷന്‍ഗഞ്ച് ജില്ലകള്‍ സന്ദര്‍ശിക്കുന്നതോടെ ഇത് പൂര്‍ണമാകും. രാജ്യസഭാ എംപിയും മുന്‍ ഉപമുഖ്യമന്ത്രിയുമായ സുശീല്‍ കുമാര്‍ മോദി, പട്ന സാഹിബ് എംപിയും മുന്‍ കേന്ദ്രമന്ത്രിയുമായ രവിശങ്കര്‍ പ്രസാദ് തുടങ്ങിയവരാണ് നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

3

മുന്‍ കേന്ദ്രമന്ത്രി രാധാ മോഹന്‍ സിംഗ്, ജിയാര്‍പൂര്‍ എംപിയും കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുമായ നിത്യാനന്ദ് റായ്, കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്, മുന്‍ സംസ്ഥാന മന്ത്രി മംഗള്‍ പാണ്ഡെ തുടങ്ങിയ നേതാക്കള്‍ ബിഹാര്‍ ബി ജെ പിയുടെ കോര്‍ കമ്മിറ്റി അംഗങ്ങളാണ്. അണികളോട് നേരിട്ട് സംവദിച്ചാണ് നേതാക്കളുടെ ഇടപെടല്‍.

വ്യവസായിയെ ഹണി ട്രാപ്പില്‍ കുടുക്കി കവര്‍ച്ച; വൈറല്‍ ഇന്‍സ്റ്റഗ്രാം ദമ്പതികളടക്കം ആറ് പേര്‍ പിടിയില്‍വ്യവസായിയെ ഹണി ട്രാപ്പില്‍ കുടുക്കി കവര്‍ച്ച; വൈറല്‍ ഇന്‍സ്റ്റഗ്രാം ദമ്പതികളടക്കം ആറ് പേര്‍ പിടിയില്‍

4

ബിഹാറില്‍ 38 ജില്ലകളേ ഉള്ളൂവെങ്കിലും സംസ്ഥാനത്തുടനീളം 45 സംഘടനാ യൂണിറ്റുകള്‍ ബി ജെ പി ഉണ്ടാക്കിയിട്ടുണ്ട്. തങ്ങളുടെ പ്രവര്‍ത്തകര്‍ പൊതുവെ വളരെ സന്തുഷ്ടരാണ്. നിതീഷ് കുമാറിനെ എന്‍ ഡി എയിലേക്ക് വീണ്ടും പ്രവേശിക്കാന്‍ പാര്‍ട്ടി അനുവദിക്കാത്തതിലും അവര്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.

5

നരേന്ദ്ര മോദിയുടെ നേതൃത്വം കങ്ങളുടെ തുറുപ്പുചീട്ടായി തുടരുമെന്ന് അവര്‍ പറയുന്നു, സുശീല്‍ കുമാര്‍ മോദി പറഞ്ഞു. നിതീഷ് കുമാറിന്റെ വോട്ട് ബേസ് പതുക്കെ നമ്മിലേക്ക് മാറുന്ന മേഖലകള്‍ അവര്‍ തിരിച്ചറിയുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം മഹാഗത്ബന്ധന്‍ സര്‍ക്കാര്‍ എത്രകാലം തുടരുമെന്ന് ജനങ്ങള്‍ക്ക് ഉറപ്പില്ല എന്ന് രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

ഐവ.. നീറ്റ് ആന്റ് സ്വീറ്റ്... വീണ്ടും ഞെട്ടിച്ച് അദിതി രവി, വൈറല്‍ ചിത്രങ്ങള്‍

English summary
After JDU left the NDA, here is how BJP trying to strengthen party activities in bihar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X