ദി കേരള സ്റ്റോറിക്ക് നികുതി ഒഴിവാക്കി യുപിയും; യോഗിയും മന്ത്രിമാരും സിനിമ കാണാനെത്തും
ലഖ്‌നൗ: സുദീപ്‌തോ സെന്‍ സംവിധാനം ചെയ്ത ദി കേരള സ്‌റ്റോറി എന്ന സിനിമയുടെ നികുതി ഒഴിവാക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആണ് ഇക്കാര്യം അറിയിച്ചത്. യോഗി ആദിത്യനാഥും അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ മുഴുവന്‍ മന്ത്രിമാരും ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനം കാണാന്‍ എത്തിയേക്കും എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്.
നേരത്തെ മധ്യപ്രദേശ് സര്‍ക്കാര്‍ ദി കേരള സ്റ്റോറി നികുതി രഹിതമായി പ്രഖ്യാപിക്കും എന്ന് അറിയിച്ചിരുന്നു. അതേസമയം ബിജെപി ഭരിക്കുന്ന ഉത്തരാഖണ്ഡ് സര്‍ക്കാരും ചിത്രത്തിന് നികുതി ഇളവ് പ്രഖ്യാപിച്ചേക്കും എന്നാണ് റിപ്പോര്‍ട്ട്. മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തുമെന്ന് പ്രതീക്ഷിക്കുന്നു എന്നാണ് വൃത്തങ്ങള്‍ പറയുന്നത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണിക്ക് ഡെറാഡൂണിലെ പിവിആര്‍ ഹാളില്‍ മുഖ്യമന്ത്രി സിനിമ കണ്ടേക്കും എന്നും റിപ്പോര്‍ട്ടുണ്ട്.

മന്ത്രി ഗണേഷ് ജോഷിയും അദ്ദേഹത്തോടൊപ്പം സിനിമ കാണാന്‍ ഉണ്ടാകും എന്നാണ് വിവരം. കേരളത്തില്‍ നിന്ന് മതപരിവര്‍ത്തനം ചെയ്യപ്പെട്ട് ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പായ ഐഎസില്‍ എത്തിച്ചേര്‍ന്ന പെണ്‍കുട്ടികളുടെ കഥയാണ് ദി കേരള സ്‌റ്റോറി പറയുന്നത്. നേരത്തെ 32000 പെണ്‍കുട്ടികളുടെ കഥ എന്ന വിശേഷണത്തോടെയായിരുന്നു ചിത്രം എത്തിയിരുന്നത്. എന്നാല്‍ പിന്നീട് ഇത് വിവാദമായതോടെ മൂന്ന് പെണ്‍കുട്ടികളുടെ കഥ എന്നാക്കി മാറ്റി.
നടി ആദാ ശര്‍മ്മയാണ് ദി കേരള സ്റ്റോറിയില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ദി കേരള സ്റ്റോറിയുടെ ട്രെയിലര്‍ പുറത്തുവന്നതിന് പിന്നാലെ വന്‍ വിവാദം ഉയര്‍ന്നിരുന്നു. ചിത്രത്തിന് പിന്നില്‍ സംഘപരിവാര്‍ പ്രൊപഗാണ്ടയാണ് എന്ന് ആരോപിച്ച് സിപിഎം, കോണ്‍ഗ്രസ്, മുസ്ലീം ലീഗ് തുടങ്ങിയ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. അതേസമയം ചിത്രത്തിന്റെ പ്രദര്‍ശനം തടയണം എന്ന ആവശ്യം കേരള ഹൈക്കോടതി തള്ളിയിരുന്നു.
Vastu Tips: സമ്പത്തെല്ലാം ചോര്‍ന്ന് പോകുന്നോ..? ചെമ്പരത്തിയിലുണ്ട് പരിഹാരം
മേയ് അഞ്ചിനാണ് ചിത്രം റിലീസ് ചെയ്തത്. കേരളത്തില്‍ പ്രതീക്ഷിച്ച അഭിപ്രായം നേടാന്‍ സിനിമക്കായിട്ടില്ല. അതേസമയം തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളിലെ സര്‍ക്കാരുകള്‍ ചിത്രത്തിന്റെ പ്രദര്‍ശനം തടഞ്ഞിട്ടുണ്ട്. ചിത്രത്തിന്റെ പ്രദര്‍ശനം സംസ്ഥാനത്ത് അനുവദിക്കില്ല എന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും വ്യക്തമാക്കിയിട്ടുണ്ട്.
കശ്മീര്‍ ഫയല്‍സിന് സമാനമായി ബംഗാളില്‍ കേരള സ്റ്റോറിക്ക് ബിജെപി പണം നല്‍കുന്നുവെന്ന് മമത ബാനര്‍ജി ആരോപിച്ചതിന് തൊട്ടുപിന്നാലെയാണ് ചിത്രത്തിന് നിരോധനം ഏര്‍പ്പെടുത്തിയത്. എന്നാല്‍ കര്‍ണാടക തിരഞ്ഞെടുപ്പില്‍ അടക്കം ദി കേരള സ്‌റ്റോറി പ്രചരാണയുധമാക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി വരെ കേരള സ്റ്റോറിയെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു.












Click it and Unblock the Notifications