മിഗ് 21 തകരല്‍ തുടര്‍ക്കഥ, ബാക്കിയുള്ളത് നാലെണ്ണം മാത്രം; മിഗ് 21 ' ഉപേക്ഷിക്കാന്‍' വ്യോമസേന
ന്യൂദല്‍ഹി: റഷ്യന്‍ യുദ്ധവിമാനമായ മിഗ് -21 തുടര്‍ച്ചയായി തകര്‍ന്ന് വീഴുന്നതോടെ സുപ്രധാന തീരുമാനവുമായി വ്യോമസേന. സേനയുടെ കൈവശം ആകെയുള്ള നാല് മിഗ് 21 വിമാനങ്ങളും ഒഴിവാക്കാനാണ് തീരുമാനം. എന്നാല്‍ ഇത് ഒറ്റയടിക്ക് നടപ്പാക്കില്ല.
അവശേഷിക്കുന്ന നാല് മിഗ്-21 യുദ്ധവിമാനത്തില്‍ ഒന്ന് ഈ സെപ്റ്റംബറോടെ വിരമിക്കും. ബാക്കി മൂന്നെണ്ണം അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഘട്ടം ഘട്ടമായി ഉപേക്ഷിക്കുമെന്നാണ് വ്യോമസേനാ വൃത്തങ്ങള്‍ അറിയിക്കുന്നത്.

രാജസ്ഥാനിലെ ബാര്‍മറില്‍ മിഗ്-21 ടൈപ്പ് 69 ട്രെയിനര്‍ വിമാനം തകര്‍ന്ന് പൈലറ്റുമാരായ ഫ്‌ലൈറ്റ് ലെഫ്റ്റനന്റ് എ ബാലും വിംഗ് കമാന്‍ഡര്‍ റാണയും മരിച്ചതിനെ തുടര്‍ന്നാണ് തീരുമാനം. ശ്രീനഗര്‍ എയര്‍ ബേസില്‍ നിന്നുള്ള 51 സ്‌ക്വാഡ്രണ്‍ സെപ്തംബര്‍ 30 ന് നമ്പര്‍ പ്ലേറ്റ് ചെയ്യുന്നു.
ഇതിന് ശേഷം, മൂന്ന് സ്‌ക്വാഡ്രണ്‍ വിമാനങ്ങള്‍ മാത്രമേ സര്‍വീസില്‍ വിടുകയുള്ളൂ. 2025-ഓടെ ഘട്ടം ഘട്ടമായി പ്രവര്‍ത്തനം അവസാനിപ്പിക്കും, വ്യോമസേനാ വൃത്തങ്ങള്‍ പറഞ്ഞു. കഴിഞ്ഞ 20 മാസത്തിനിടെ 6 മിഗ് 21 വിമാനങ്ങള്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പൈലറ്റുമാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.
മിഗ്-21 വിമാനങ്ങള്‍ വളരെക്കാലം മുമ്പ് വിരമിക്കുമെന്ന് കരുതിയിരുന്നെങ്കിലും എല്‍ സി എ തേജസ് വിമാനങ്ങളുടെ ഇന്‍ഡക്ഷന്‍ വൈകുന്നത് ഈ വിമാനങ്ങള്‍ പറക്കുന്നത് തുടരാന്‍ ഐഎഎഫിനെ നിര്‍ബന്ധിതരാക്കി.
കണ്ണെടുക്കാന്‍ തോന്നില്ല.. അതാണ് ചിരിയും ലുക്കും..; ഷംന കാസിമിന്റെ തകര്‍പ്പന്‍ ഫോട്ടോകൾ
അതേസമയം മിഗ്-21 വിമാനങ്ങള്‍ക്ക് പകരം പുതിയ യുദ്ധവിമാനങ്ങള്‍ സ്ഥാപിക്കും എന്നും അധികൃതര്‍ പറയുന്നു. ഒരുകാലത്ത് വ്യോമസേനയുടെ നട്ടെല്ലായിരുന്നു മിഗ്-21. സോവിയറ്റ് കാലഘട്ടത്തിലെ സിംഗിള്‍ എഞ്ചിന്‍ മള്‍ട്ടിറോള്‍ ഫൈറ്റര്‍/ഗ്രൗണ്ട് അറ്റാക്ക് യുദ്ധവിമാനമാണ് മിഗ് 21.
2019-ല്‍ പാകിസ്താന്‍ പോര്‍വിമാനങ്ങളെ തുരത്തുന്നതിനിടെ പാകിസ്താന്റെ എഫ് 16 വിമാനം അഭിനന്ദന്‍ വര്‍ധമന്‍ വെടിവെച്ചിട്ടത് മിഗ്-21 വിമാനത്തില്‍ നിന്നായിരുന്നു. എന്നാല്‍ ഇതിനു പിന്നാലെ അഭിനന്ദന്‍ പറത്തിയിരുന്ന മിഗ് 21 വിമാനം പാക് സൈന്യം വെടിവെച്ചിടുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം പരിശീലന പറക്കലിനിടെ രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയില്‍ രാത്രി ഒമ്പതുമണിയോടെയാണ് മിഗ് 21 തകര്‍ന്ന് വീണത്. ഉതര്‍ലായ് എയര്‍ ബേസില്‍ നിന്ന് വൈകീട്ടായിരുന്നു വിമാനം പറന്ന് ഉയര്‍ന്നത്. സംഭവത്തില്‍ അടിയന്തര അന്വേഷണത്തിന് വ്യോമസേന ഉത്തരവിട്ടിട്ടുണ്ട്.












Click it and Unblock the Notifications