നിറം മാറാനൊരുങ്ങി സ്പ്രൈറ്റ്; 60 വര്‍ഷത്തിന് ശേഷം പച്ച കുപ്പിക്ക് വിട...
കുപ്പിയുടെ നിറം മാറ്റുത്തിനൊരുങ്ങി ശീതളപാനീയമായ സ്പ്രൈറ്റ്. 60 വർഷങ്ങൾക്കുശേഷമാണ് സപ്രൈറ്റ് പച്ച കുപ്പി നിര്‍ത്തുന്നത്. പച്ച നിറം ഉപേക്ഷിച്ച് പരിസ്ഥിതി സൗഹാർദമായ ട്രാൻസ്പരന്റ് കുപ്പിയിൽ ആണ് സ്‌പ്രൈറ്റ് ഇനി മുതൽ വിപണിയിലെത്തുക. നിറത്തിനൊപ്പം ലോഗോയിലും വിത്യാസമുണ്ടാകും. നാളെ മുതൽ വിപണിയിലെത്തുന്ന പുതിയ സ്റ്റോക്കുകളിലാണ് മാറ്റം.
കാർബണേറ്റഡ് ശീതളപാനിയമായ സ്പ്രൈറ്റ് നിലവിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന പച്ച കുപ്പി പോളിയെത്തിലീൻ ടെറഫ്താലേറ്റ് (പിഇടി) ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. ഉപയോഗ ശേഷം ഈ കുപ്പികൾ വസ്ത്രങ്ങൾ കാർപ്പെറ്റുകൾ തുടങ്ങിയ ഒറ്റത്തവണ ഉപയോഗ വസ്തുക്കളായാണ് മാറ്റുന്നത്. എന്നാൽ ട്രാൻസ്പരന്റ് കുപ്പികൾ റീസൈക്കിൾ ചെയ്തു പുതിയ കുപ്പികളായി തന്നെ ഉപയോഗിക്കാം.

ഇതാണ് പുതിയ മാറ്റത്തിന് കാരണമെന്ന് സ്പ്രൈറ്റ് ബ്രാൻഡ് ഉടമകളായ കൊക്കോ കോള കമ്പനി വ്യക്തമാക്കി.അതേസമയം, ലോഗോയും നിറവും മാറുമെങ്കിലും കാനിലെയും പാക്കേജിംഗ് ഗ്രാഫിക്സിലെയും പച്ച നിറം തുടർന്നും ഉപയോഗിക്കും. 1961 ൽ അമേരിക്കയിൽ പുറത്തിറങ്ങിയത് മുതൽ സ്പ്രൈറ്റ് പച്ച നിറത്തിൽ പാക്കേജുചെയ്താണ് വിൽക്കുന്നത്. ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ശീതള പാനീയങ്ങളിലൊന്നാണ് സ്പ്രൈറ്റ് എന്ന് കമ്പനി അഭിപ്രായപ്പെടുന്നു.
ഇതുകൂടാതെ കുപ്പിവെള്ള ബ്രാൻഡായ 'ദസനി'യുടെ കുപ്പികളും പൂർണമായി പുനരുപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിലേക്ക് മാറുമെന്നും കൊക്കോകോള കമ്പനി അറിയിച്ചു.
അടിപൊളി ഗെറ്റപ്പില്‍ ഞെട്ടിച്ച് അന്ന ബെന്‍; എജ്ജാതി ലുക്കെന്ന് സോഷ്യല്‍ മീഡിയ












Click it and Unblock the Notifications