Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രിയങ്കയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ രാഹുല്‍ യുപിയിലേക്ക്; പോലീസ് തടഞ്ഞേക്കും

ന്യൂഡല്‍ഹി: എഐസിസി സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ രാഹുല്‍ ഗാന്ധിയും ഉത്തര്‍ പ്രദേശിലേക്ക്. പ്രിയങ്കയെ അറസ്റ്റ് ചെയ്ത് തടവിലാക്കിയിരിക്കുകയാണ് ഉത്തര്‍ പ്രദേശ് പോലീസ്. കേന്ദ്രമന്ത്രിയുടെ മകന്റെ കാറിടിച്ച് കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം അലയടിക്കുകയാണ്. ഇവിടേക്ക് പുറപ്പെട്ട പ്രിയങ്കയെ പോലീസ് സീതാപൂരില്‍ വച്ച് കസ്റ്റഡിയിലെടുക്കുകയും 30 മണിക്കൂറിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

ഇതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധി ലഖീംപുരിലേക്ക് ബുധനാഴ്ച എത്തുമെന്ന് കോണ്‍ഗ്രസ് അറിയിച്ചിരിക്കുന്നത്. കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങളെ രാഹുല്‍ സന്ദര്‍ശിക്കുമെന്നാണ് കോണ്‍ഗ്രസ് സംഘടനാ ചുമതലയുള്ള സെക്രട്ടറി കെസി വേണുഗോപാല്‍ അറിയിച്ചത്. അതേസമയം, രാഹുല്‍ ഗാന്ധിയെയും പോലീസ് തടയുമെന്നാണ് സൂചന.

r

ലഖീംപൂരിലേക്ക് ഒരു പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെയും ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ പ്രവേശിപ്പിക്കുന്നില്ല. യുപിയിലെത്തുന്ന കോണ്‍ഗ്രസ് നേതാക്കളെ ലഖ്‌നൗ വിമാനത്താവളത്തില്‍ വച്ച് തന്നെ തടയണം എന്നാണ് പോലീസിന് നല്‍കിയ നിര്‍ദേശമത്രെ. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെ വിമാനത്താവളത്തില്‍ പോലീസ് തടയുകയും ചെയ്തു. തുടര്‍ന്ന് അദ്ദേഹം അവിടെ തന്നെ ഇരുന്ന് പ്രതിഷേധിക്കുകയായിരുന്നു.

ഇപ്പോള്‍ രാഹുല്‍ ഗാന്ധി ലഖീംപൂരിലേക്ക് വരുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രഖ്യാപനം. ബുധനാഴ്ചയാണ് അദ്ദേഹം എത്തുക. കാര്യങ്ങള്‍ കൂടുതല്‍ സംഘര്‍ഷത്തിലേക്ക് നീങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാഹുല്‍ ഗാന്ധിയെ യുപി പോലീസ് തടയാനാണ് സാധ്യത. യുപിയിലും രാജ്യത്തിന്റെ പല ഭാഗങ്ങളിലും പ്രിയങ്ക ഗാന്ധിയുടെ അറസ്റ്റിനെതിരെ പ്രതിഷേധം നടക്കുമ്പോഴാണ് രാഹുല്‍ ഗാന്ധി കൂടി യുപിയിലേക്ക് പുറപ്പെടാന്‍ ഒരുങ്ങുന്നത്.

ഉത്തര്‍ പ്രദേശ് സന്ദര്‍ശിക്കുന്നതിന് രാഹുല്‍ ഗാന്ധി, യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ അനുമതി തേടിയിരിക്കുകയാണ്. രാഹുലിനൊപ്പം മറ്റു നാല് കോണ്‍ഗ്രസ് നേതാക്കളുമുണ്ടാകും. സന്ദര്‍ശിക്കാന്‍ ഉദ്ദേശിക്കുന്ന കോണ്‍ഗ്രസ് നേതാക്കളുടെ പേര് വിവരങ്ങള്‍ ഉള്‍പ്പെടുന്ന കത്ത് യുപി സര്‍ക്കാരിന് സമര്‍പ്പിച്ചു. കെസി വേണുഗോപാലും രാഹുല്‍ ഗാന്ധിക്കൊപ്പമുണ്ടാകുമെന്നാണ് വിവരം. അതേസമയം, സന്ദര്‍ശനത്തിന് അനുമതി നിഷേധിച്ചാല്‍ രാഹുല്‍ എന്ത് ചെയ്യുമെന്ന ചോദ്യം ബാക്കിയാണ്.

സൗന്ദര്യത്തിന് ഒട്ടും കുറവില്ല; അന്നും ഇന്നും... നടി ഖുശ്ബുവിന്റെ അപൂര്‍വ ചിത്രങ്ങള്‍ കാണാം

ഞായറാഴ്ച വൈകീട്ടാണ് ലഖീംപൂരില്‍ കര്‍ഷകരുടെ പ്രതിഷേധത്തിന് ഇടയിലേക്ക് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് ശര്‍മയുടെ മകന്റെ കാര്‍ ഓടിച്ചുകയറ്റിയത്. നാല് കര്‍ഷകര്‍ ഉള്‍പ്പെടെ എട്ട് പേര്‍ കൊല്ലപ്പെട്ടു. ഉത്തര്‍ പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയ്‌ക്കെതിരെ പ്രതിഷേധിക്കുകയായിരുന്നു കര്‍ഷകര്‍. അതിനിടെയാണ് സംഭവം. കൊല്ലപ്പെട്ട കര്‍ഷകരുടെ ബന്ധുക്കളെ കാണാന്‍ പുറപ്പെട്ട പ്രിയങ്ക ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്തു. പ്രിയങ്കയെ കാണാനെത്തിയ ഛത്തീസ്ഗഡ് മുഖ്യമന്ത്രിയെയും തടഞ്ഞു. പ്രിയങ്കയെ മോചിപ്പിച്ചില്ലെങ്കില്‍ ലഖീംപൂരിലേക്ക് മാര്‍ച്ച് നടത്തുമെന്ന് പഞ്ചാബ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടെയാണ് രാഹുല്‍ ഗാന്ധി എത്തുമെന്ന വിവരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+