യുപിയില്‍ കളിമാറുന്നു; പ്രിയങ്കയുടെ ആവശ്യം ഏറ്റെടുത്ത് വരുണ്‍ ഗാന്ധി... ബിജെപി കേന്ദ്രങ്ങളില്‍ ഞെട്ടല്‍
ലഖ്നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദ്യങ്ങളുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ലഖീംപൂരില്‍ കര്‍ഷകര്‍ക്ക് നേരെയുണ്ടായ ആക്രമണം ഉത്തര്‍ പ്രദേശില്‍ വന്‍ രാഷ്ട്രീയ അടിയൊഴുക്കുകള്‍ക്ക് കാരണമാകുമെന്നാണ് വിലയിരുത്തല്‍. സംഭവം പരമാവധി പ്രചരിപ്പിക്കാന്‍ കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും ശ്രമിക്കുന്നുണ്ട്. ഇത് പ്രതിരോധിക്കാനുള്ള നീക്കവുമായി ബിജെപിയും രംഗത്തുണ്ട്.
പ്രിയങ്ക കഴിഞ്ഞ 30 മണിക്കൂറിലധികമായി കസ്റ്റഡിയിലാണ്. കര്‍ഷകരെ വാഹനിമിടിച്ച് കൊലപ്പെടുത്തിയവര്‍ക്കെതിരെ ഇതുവരെ നടപടിയെടുത്തിട്ടുമില്ല. മോദിയുടെ ലഖ്നൗ സന്ദര്‍ശന വേളയില്‍ പുതിയ വീഡിയോ പുറത്തുവിട്ടാണ് പ്രിയങ്കയുടെ ചോദ്യങ്ങള്‍. ഇതിനിടെ ബിജെപി എംപി വരുണ്‍ ഗാന്ധിയും പ്രതികളുടെ അറസ്റ്റ് ആവശ്യപ്പെട്ട് രംഗത്തുവന്നു. വിശദാംശങ്ങള്‍ ഇങ്ങനെ...

നരേന്ദ്ര മോദി സര്, കഴിഞ്ഞ 28 മണിക്കൂറായി എഫ്ഐആര്‍ പോലും രജിസ്റ്റര്‍ ചെയ്യാതെ എന്നെ തടവിലാക്കിയിരിക്കുകയാണ്. കര്‍ഷകരെ വാഹനമിടിച്ച് കൊന്നവരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുമില്ല. എന്തുകൊണ്ടാണ് ഇങ്ങനെ- എന്നാണ് പ്രിയങ്ക ഗാന്ധിയുടെ ചോദ്യം. കര്‍ഷകര്‍ക്കിടയിലേക്ക് വാഹനം ഇടിച്ചുകയറ്റുന്ന വീഡിയോയും പ്രിയങ്ക ട്വീറ്റ് ചെയ്തു.

ഉത്തര്‍ പ്രദേശിലെ സംഘര്‍ഷം സംബന്ധിച്ച് നരേന്ദ്ര മോദി ഇതുവരെ പ്രതികരിച്ചിട്ടില്ല. കേന്ദ്ര മന്ത്രിയെ ഇതുവരെ പുറത്താക്കിയില്ലേ എന്ന് ചോദിച്ച് മറ്റൊരു വീഡിയോയും പ്രിയങ്ക പുറത്തുവിട്ടു. ലഖീംപുരില്‍ സംഘര്‍ഷമുണ്ടായ പ്രദേശം സന്ദര്‍ശിക്കാന്‍ ഒരുപാര്ട്ടിക്കാരെയും ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ അനുവദിക്കുന്നില്ല. കോണ്‍ഗ്രസ് നേതാക്കളെ ലഖ്നൗ വിമാനത്താവശത്തില്‍ തടയാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

അതേസമയം, പ്രിയങ്കയുടെ ആവശ്യം ഏറ്റെടുത്ത് ബിജെപി എംപി വരുണ്‍ ഗാന്ധി രംഗത്തുവന്നു. അക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് വരുണ്‍ ആവശ്യപ്പെട്ടു. കര്‍ഷകരെ വാഹനമിടിക്കുന്ന വീഡിയോ അദ്ദേഹം പങ്കുവച്ചു. ഈ വീഡിയോ ആരുടെയെങ്കിലും ആത്മാവിനെ നൊമ്പരപ്പെടുത്തുന്നുണ്ടോ എന്ന ചോദ്യവും അദ്ദേഹം ഉന്നയിക്കുന്നു.

വീഡിയോ പോലീസ് പരിശോധിക്കണം. കാറിന്റെ ഉടമസ്ഥനെ കണ്ടെത്തണം. കാറില്‍ ഇരിക്കുന്നവരെ അറസ്റ്റ് ചെയ്യണമെന്നും വരുണ്‍ ഗാന്ധി ആവശ്യപ്പെട്ടു. ലഖീംപൂര്‍ സംഭവത്തില്‍ ഒരു ദിവസം പിന്നിട്ടിട്ടും ഒരാളെ പോലും അറസ്റ്റ് ചെയ്യാത്തത് ദേശീയ തലത്തില്‍ ചര്‍ച്ചയായിട്ടുണ്ട്. യോഗി ആദിത്യനാഥ് നേതൃത്വം നല്കുന്ന ബിജെപി സര്‍ക്കാരിനെതിരെ പ്രതിപക്ഷം ഒന്നടങ്കം രംഗത്തുവന്നിരിക്കുകയാണ്.

കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാര്‍ മിശ്രയുടെ മകന് ആശിഷ് മിശ്രയാണ് കൊലപാതകം നടത്തിയത് എന്നാണ് ആരോപണം. എന്നാല്‍ താനല്ല കാറോടിച്ചത് എന്ന് ആശിഷ് മിശ്ര അവകാശപ്പെടുന്നു. സംഭവത്തില്‍ വരുണ്‍ ഗാന്ധി പ്രതികള്‍ക്കെതിരെ രംഗത്തുവന്നത് ബിജെപിയില്‍ ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ പ്രതികരിച്ച ഏക ബിജെപി നേതാവാണ് വരുണ്‍ ഗാന്ധി. സുപ്രീംകോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണമാണ് വേണ്ടതെന്ന് വരുണ്‍ ആവശ്യപ്പെട്ടു.

തന്റെ മകനെതിരെ ചെറിയ തെളിവെങ്കിലും ഹാജരാക്കിയാല്‍ രാജിവയ്ക്കുമെന്ന് അജയ് മിശ്ര പ്രതികരിച്ചു. അപകടവും സംഘര്‍ഷവുമുണ്ടായ പ്രദേശത്ത് തന്റെ മകനില്ലായിരുന്നു. കര്‍ഷകരായ സമരക്കാരാണ് വാഹന വ്യൂഹത്തെ ആക്രമിച്ചതെന്നും മന്ത്രി പറയുന്നു. കര്‍ഷകര്‍ക്ക് പുറമെ ബിജെപി പ്രവര്‍ത്തകരും ഒരു ഡ്രൈവറും കൊല്ലപ്പെട്ടിട്ടുണ്ട്. ആശിഷ് മിശ്രക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ടെങ്കിലും അറസ്റ്റ് ചെയ്തിട്ടില്ല.
സൗന്ദര്യത്തിന് ഒട്ടും കുറവില്ല; അന്നും ഇന്നും... നടി ഖുശ്ബുവിന്റെ അപൂര്‍വ ചിത്രങ്ങള്‍ കാണാം

ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ലഖീംപൂരില്‍ സംഘര്‍ഷമുണ്ടായത്. യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ തികുനിയ സന്ദര്‍ശിക്കുന്നതിന് മുന്നോടിയായി കര്‍ഷകര്‍ സമരം തുടങ്ങി. മന്ത്രി അജയ് മിശ്രയുടെ ഗ്രാമമാണ് തികുനിയ. സമര്‍ക്കാര്‍ക്ക് നേരെ വാഹനം ഇടിച്ചുകയറ്റുന്ന വീഡിയോ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. മന്ത്രിയുടെ മകന്റെ വാഹനമാണ് ഇടിച്ചത്. എന്നാല്‍ താനല്ല അത് ചെയ്തതെന്ന് മന്ത്രിയുടെ മകന് പറയുന്നു.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications