Get Updates
Get notified of breaking news, exclusive insights, and must-see stories!

ദക്ഷിണേന്ത്യ പിടിക്കാന്‍ എഎപി; പ്രത്യേക ക്യാമ്പയിന്‍ നടത്തും, കേരളത്തിലടക്കം പദ്ധതികള്‍

ന്യൂഡല്‍ഹി: ഡല്‍ഹിക്ക് പുറമെ പഞ്ചാബിലും ഭരണം പിടിച്ച ആം ആദ്മി പാര്‍ട്ടിക്ക് ആത്മവിശ്വാസം വര്‍ധിച്ചു. കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് അവര്‍ ശ്രദ്ധ പതിപ്പിക്കുകയാണ്. പഞ്ചാബിലെ വിജയത്തിന്റെ ആഹ്ലാദം പ്രകടിപ്പിക്കുന്നത് മറ്റു ചില സംസ്ഥാനങ്ങളിലാണ്. ഉത്തര്‍ പ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളില്‍ ആഘോഷ പരിപാടികള്‍ തീരുമനിച്ചു കഴിഞ്ഞു.

അതിനിടെ ദക്ഷിണേന്ത്യയിലേക്ക് പ്രവര്‍ത്തനം ശക്തിപ്പെടുത്താനാണ് തീരുമാനം. ഗോവയില്‍ രണ്ട് സീറ്റ് നേടി അക്കൗണ്ട് തുറന്ന പിന്നാലെ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തനം ശക്തമാക്കാനാണ് പദ്ധതി. തെലങ്കാനയില്‍ റാലി പ്രഖ്യാപിച്ചുകഴിഞ്ഞു...

1

തെലങ്കാന, ആന്ധ പ്രദേശ്, തമിഴ്‌നാട്, കേരളം, പുതുച്ചേരി, ആന്തമാന്‍ നിക്കോബാര്‍, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ അംഗത്വ കാമ്പയിന്‍ തുടങ്ങാന്‍ എഎപി തീരുമാനിച്ചു. മുതിര്‍ന്ന എഎപി നേതാവ് സോമനാഥ് ഭാരതിയാണ് ഇക്കാര്യം പറഞ്ഞത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് എഎപിയില്‍ അംഗത്വമെടുക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നവര്‍ ഏറി വരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2

ദക്ഷിണേന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും എഎപിക്ക് സംഘടനാ സംവിധാനമുണ്ടെങ്കിലും സജീവമല്ല. പുതിയ രാഷ്ട്രീയ പശ്ചാത്തലത്തില്‍ സജീവമാക്കാനാണ് തീരുമാനം. സംസ്ഥാന ഘടകങ്ങളാണ് അംഗത്വ കാമ്പയിന്‍ സംഘടിപ്പിക്കുക. എഎപിയില്‍ ചേര്‍ന്ന് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മാറ്റം കൊണ്ടുവരാന്‍ എല്ലാവരെയും ക്ഷണിക്കുന്നുവെന്നും സോമനാഥ് ഭാരതി പ്രതികരിച്ചു.

3

എല്ലാ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും പ്രകടനങ്ങും പ്രചാരണ ജാഥകളും സംഘടിപ്പിക്കുന്നത് എഎപി നേതൃത്വത്തിന്റെ ആലോചനയിലാണ്. ആദ്യം ശ്രദ്ധ പതിപ്പിക്കുക തെലങ്കാനയിലും കര്‍ണാടകത്തിലുമാകും. രണ്ടിടത്തും നിയമസഭാ തിരഞ്ഞെടുപ്പ് വരികയാണ്. തെലങ്കാനയില്‍ ഈ വര്‍ഷവും കര്‍ണാടകത്തില്‍ അടുത്ത വര്‍ഷവുമാണ് തിരഞ്ഞെടുപ്പ്. ഒരുപക്ഷേ, കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് ഈ വര്‍ഷം നടക്കാനും സാധ്യതയുണ്ട്.

4

തെലങ്കാനയില്‍ ഏപ്രില്‍ 14ന് കാല്‍നട ജാഥ നടത്താനാണ് തീരുമാനം. അംബേദ്കര്‍ ജന്മവാര്‍ഷികത്തില്‍ വിവിധ പരിപാടികളാണ് തെലങ്കാനയില്‍ പദ്ധതിയിട്ടിരിക്കുന്നത്. ഓരോ മണ്ഡലങ്ങളിലും പ്രചാരണ ജാഥ കടന്നുപോകും. കെജ്രിവാള്‍ മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയം പരിചയപ്പെടുത്താനാണ് ജാഥ. ബാബാ സാഹിബ് അംബേദ്കറും ഭഗത് സിങും ഉയര്‍ത്തിയ രാഷ്ട്രീയമാണ് എഎപിയുടേത് എന്നും സോമനാഥ് ഭാരതി പറഞ്ഞു.

5

ദക്ഷിണേന്ത്യയില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ എഎപി മല്‍സരിച്ചിരുന്നെങ്കിലും കാര്യമായ ചലനമുണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. കോണ്‍ഗ്രസിന് സ്വാധീനം കുറയുന്ന സാഹചര്യത്തില്‍ എഎപി വലിയ മുന്നേറ്റം പ്രതീക്ഷിക്കുന്നു. കോണ്‍ഗ്രസ് ഭരിച്ചിരുന്ന ഡല്‍ഹിയും പഞ്ചാബുമാണ് ഇപ്പോള്‍ എഎപി അധികാരത്തിലുള്ളത്. ഇനി ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് പാര്‍ട്ടി.

6

ഗുജറാത്തില്‍ ബിജെപിയാണ് അധികാരത്തില്‍. പ്രതിപക്ഷത്ത് കോണ്‍ഗ്രസാണ്. കോണ്‍ഗ്രസില്‍ പുനഃസംഘടനയെ ചൊല്ലി തര്‍ക്കമുണ്ട്. ഇത് മുതലെടുക്കാനാണ് എഎപിയുടെ നീക്കം. മാത്രമല്ല, നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ എഎപിയില്‍ ചേരുമെന്നും വാര്‍ത്തകളുണ്ട്. അതിനിടെയാണ് സൂറത്തിലെ ചില എഎപി നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നത്. എഎപിയുടെ വരവ് ഗുജറാത്തില്‍ ബിജെപിയേക്കാള്‍ കോണ്‍ഗ്രസിനാണ് വെല്ലുവിളി എന്നാണ് വിവരം.

കിടിലന്‍ ലുക്കില്‍ നടി നൈല ഉഷ; വിശ്വസിക്കാന്‍ പ്രയാസമെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍

7

പഞ്ചാബിലെ തിരഞ്ഞെടുപ്പ് ജയത്തിന് ശേഷം ദേശീയ രാഷ്ട്രീയത്തില്‍ മൂന്നാം പാര്‍ട്ടിയായി എഎപി മാറിയിരിക്കുകയാണ്. രൂപീകരിച്ചിട്ട് ഒമ്പത് വര്‍ഷം പിന്നിടുന്ന ഒരു പാര്‍ട്ടി ഇത്രയും വേഗം വളരുന്നത് സമീപ കാലത്ത് ആദ്യമാണെന്ന് വിലയിരുത്തപ്പെടുന്നു. ബിജെപിക്കും കോണ്‍ഗ്രസിനും ശേഷം രണ്ടു സംസ്ഥാനങ്ങളില്‍ ഭരണമുള്ളത് എഎപിക്ക് മാത്രമാണ്. മമതയും കെസിആറും ദേശീയ ബദലിന് ശ്രമിക്കുമ്പോഴാണ് കെജ്രിവാളും 'മോദിക്കെതിരെ' എന്ന മുദ്രാവാക്യത്തിലേക്ക് മാറുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+