കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖേദം പ്രകടിപ്പിച്ച് ആം ആദ്മി നടപടിയെടുത്ത അല്‍ക്ക ലാംബ

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും ദില്ലിയിലെ ഗതാഗതവകുപ്പു മന്ത്രിയുമായിരുന്ന ഗോപാല്‍ റായിക്കെതിരെ പരാമര്‍ശം നടത്തിയതില്‍ ഖേദമുണ്ടെന്ന് സൂചിപ്പിച്ച് ആം ആദ്മി നേതാവ് അല്‍ക്ക ലാംബ. പാര്‍ട്ടി നേതൃത്വത്തിന് വിരുദ്ധമായി പ്രതികരിച്ചതിനെ തുടര്‍ന്ന് അല്‍ക്കയെ ആം ആദ്മി വക്താവ് സ്ഥാനത്തുനിന്നും രണ്ടുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നതായി അല്‍ക്ക പറഞ്ഞു. തന്റെ കൈയ്യില്‍ നിന്നും തെറ്റുണ്ടെങ്കില്‍ തിരുത്താന്‍ തയ്യാറാണ്. പാര്‍ട്ടി വിരുദ്ധമായി പ്രവര്‍ത്തിച്ചിട്ടില്ല. തനിക്കെതിരായ അച്ചടക്ക നടപടിയില്‍ കൂടുതല്‍ പ്രതികരിക്കാനില്ല. പാര്‍ട്ടിയുടെ അഴിമതി വിരുദ്ധ പോരാട്ടത്തിനൊപ്പമാണ് താനെന്നും അല്‍ക്ക വ്യക്തമാക്കി.

alka-lamba

ഗതാഗത വകുപ്പ് മന്ത്രി ഗോപാല്‍ റായ് കഴിഞ്ഞദിവസം കഴിഞ്ഞദിവസം രാജിവെച്ചിരുന്നു. ആരോഗ്യ കാരണങ്ങളാലാണ് രാജിയെന്ന് ഗോപാല്‍ റായ് പറഞ്ഞിരുന്നെങ്കിലും മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നാണ് ഗോപാല്‍ റായ് രാജിവെച്ചതെന്നാണ് അല്‍ക്ക ലാംബ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞത്.

സംഭവം വിവാദമായതിനെ തുടര്‍ന്നാണ് അല്‍ക്കയെ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്. ഗോലാല്‍ റായിക്കെതിരെ പ്രീമിയം ബസ് സര്‍വീസ് അഴിമതി ആരോപണമുണ്ടായിരുന്നു. ഇതേതുടര്‍ന്ന് മുഖ്യമന്ത്രി രാജി ആവശ്യപ്പെടുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ പരസ്യമായ പ്രതികരണം പാടില്ലെന്ന് പാര്‍ട്ടി തീരുമാനിച്ചെങ്കിലും വക്താവ് സ്ഥാനത്തിരുന്ന് അല്‍ക്ക നടത്തിയ പരാമര്‍ശം പാര്‍ട്ടിക്ക് കളങ്കമുണ്ടാക്കിയതായാണ് റിപ്പോര്‍ട്ട്.

English summary
After suspension by AAP, Alka Lamba says she is ready to repent
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X