കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദ്യം മോദിയുടെ തട്ടകം, പിന്നാലെ യോഗിയുടെ കോട്ടയിലേക്ക്; ഉത്തര്‍പ്രദേശില്‍ പ്രിയങ്ക കളം നിറയുന്നു

Google Oneindia Malayalam News

ലഖ്നൗ: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സജീവമായ പ്രവര്‍ത്തനങ്ങളാണ് ഉത്തര്‍ പ്രദേശില്‍ എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി നടത്തുന്നത്. പ്രതിജ്ഞാ റാലിക്ക് തുടക്കം കുറിച്ച് പ്രിയങ്ക വിവിധ ഇടങ്ങളില്‍ പൊതുയോഗങ്ങള്‍ക്കും നേതൃത്വം നല്‍കിക്കൊണ്ടിരിക്കുകയാണ്. ബി ജെ പിയുടെ ശക്തി കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് തന്നെയാണ് പ്രിയങ്കയുടെ നീക്കം.

ഇതിന്റെ ഭാഗമെന്നോണം ഒക്‌ടോബർ 31 ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തട്ടകമായ ഗോരഖ്പൂരിൽ റാലിയെ അഭിസംബോധന ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയിൽ റാലിയെ അഭിസംബോധന ചെയ്ത ശേഷമാണ് പ്രിയങ്ക ഗാന്ധി ഗോരഖ്പൂരിലേക്ക് എത്തുന്നത്.

പുതിയ പാർട്ടി പ്രഖ്യാപിച്ച് അമരീന്ദർ; ബിജെപിയുമായി സീറ്റ് വിഭജനത്തിന് തയ്യാറാണെന്നും ക്യാപ്റ്റൻപുതിയ പാർട്ടി പ്രഖ്യാപിച്ച് അമരീന്ദർ; ബിജെപിയുമായി സീറ്റ് വിഭജനത്തിന് തയ്യാറാണെന്നും ക്യാപ്റ്റൻ

ചംപാദേവി പാർക്കില്‍ നടക്കുന്ന റാലി

ചംപാദേവി പാർക്കില്‍ നടക്കുന്ന റാലിയെ പ്രിയങ്ക ഗാന്ധി അഭിസംബോധന ചെയ്യുമെന്നാണ് സംസ്ഥാന കോൺഗ്രസ് വക്താവ് അഖിലേഷ് പ്രതാപ് സിംഗ് വ്യക്തമാക്കി. "ഈ റാലി വൻ വിജയമാക്കാൻ കോൺഗ്രസ് പ്രവർത്തകർ രാവും പകലും അധ്വാനിക്കുകയാണ്. പാർട്ടി തെരുവിൽ നിന്ന് പോരാടുകയും സംസ്ഥാനത്തെ ജനങ്ങളുടെ എല്ലാ പ്രശ്‌നങ്ങളും ഉന്നയിക്കുകയും ചെയ്യുകയാണ്. ഈ പോരാട്ടത്തില്‍ നമ്മള്‍ വിജയിക്കുക തന്നെ ചെയ്യും'- കോൺഗ്രസ് നേതാവ് പറഞ്ഞു.

മോദിയുടെ തട്ടകമായ വാരണാസിക്ക് പിന്നാലെ യോഗിയുടെ തട്ടകത്തിലേക്കും

മോദിയുടെ തട്ടകമായ വാരണാസിക്ക് പിന്നാലെ യോഗിയുടെ തട്ടകത്തിലേക്കും പ്രിയങ്ക എത്തുന്നതിന് വ്യക്തമായ ഉദ്ധേശമുണ്ട്. ബി ജെ പിയെ നേരിടാനുള്ള കരുത്തോ പ്രാപ്തിയോ കോണ്‍ഗ്രസിനില്ലെന്ന വിമര്‍ശനം ബി എസ് പി ഉള്‍പ്പടേയുള്ളവര്‍ നടത്തുന്നുണ്ട്. ഇതിന് മറുപടിയെന്നോണമാണ് പ്രിയങ്കയുടെ ഈ വേദികളുടെ തിരഞ്ഞെടുപ്പ്. കോൺഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ സ്ത്രീകൾക്ക് 40 ശതമാനം സംവരണം പ്രഖ്യാപിക്കുകയും ഏഴ് പ്രമേയങ്ങൾ പ്രകടനപത്രികയുടെ ഭാഗമാക്കുകയും ചെയ്തതിന് പിന്നാലെയാണ് പ്രിയങ്ക നേതൃത്വം നല്‍കുന്ന റാലികളും സംഘടിപ്പിക്കുന്നത്.

യുപി തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രചരണം

ഒക്‌ടോബർ 10നായിരുന്നു യുപി തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രചരണത്തിന് പ്രിയങ്ക ഗാന്ധി ഔദ്യോഗിക തുടക്കം കുറിച്ചത്. വാരണാസിയിൽ നടന്ന ആ മഹാറാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രിയങ്ക കർഷകരുടെ പ്രശ്നത്തിലും പാവപ്പെട്ടവരോടുള്ള അനീതിയിലും കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ രൂക്ഷ വിമര്‍ശനമായിരുന്നു നടത്തിയത്.

"കഴിഞ്ഞ രണ്ട് വർഷമായി, ഞാൻ യുപിയിൽ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. രണ്ട് വർഷം മുമ്പ് സോൻഭദ്രയിൽ ഒരു ഭൂമി തർക്കത്തിൽ 13 ആദിവാസികൾ കൊല്ലപ്പെട്ടു. ഭരണകക്ഷിയായ ബി ജെപി യുടെ ചില നേതാക്കൾ ആ സന്ദര്‍ശത്തില്‍ ഉൾപ്പെട്ടിരുന്നു, അവർക്ക് നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ലെന്ന് അവര്‍ തന്നെ പറഞ്ഞു. ഞാൻ അവിടെ പോയി ഇരകളുടെ ഓരോ കുടുംബത്തേയും കണ്ടു. തങ്ങൾക്ക് നീതി വേണമെന്ന് പറഞ്ഞു. അവര്‍ക്ക് ഈ സമയം വരേയും നീതി ലഭിച്ചിട്ടില്ല,''- പ്രിയങ്ക ഗാന്ധി വാരണാസിയില്‍ പറഞ്ഞു

കൂടുതല്‍ വായനക്ക്: 'മരണത്തെ മുന്നില്‍ കണ്ട സംഭവം'; ജീവിതത്തിലെടുത്ത ധീരമായ തീരുമാനത്തെ കുറിച്ച് വെളിപ്പെടുത്തി ഗായത്രി സുരേഷ്

പിന്നീട് മഹാമാരി വന്നപ്പോള്‍ ഓക്‌സിജൻ കിട്ടാതെയും മരുന്നുകളില്ലാതെയും

പിന്നീട് മഹാമാരി വന്നപ്പോള്‍ ഓക്‌സിജൻ കിട്ടാതെയും മരുന്നുകളില്ലാതെയും ആളുകൾ മരിക്കുന്നതും നമ്മള്‍ കണ്ടു. സർക്കാർ സഹായിക്കുമെന്ന് ആളുകൾ പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഒരു സഹായവും ലഭിച്ചില്ല. അതിന് ശേഷം ഹത്രാസ് സംഭവിച്ചു, സർക്കാർ പ്രതികളെ സംരക്ഷിക്കുകയും ഇരയുടെ കുടുംബത്തിന് നീതി ലഭ്യമാക്കാതിരിക്കുകയും ചെയ്തു. ലഖിംപൂർ ഖേരിയിൽ ഒരു മന്ത്രിയുടെ മകൻ കർഷകര്‍ക്കെതിരെ ക്രൂരത കാട്ടിയപ്പോള്‍ സർക്കാർ പ്രതികളെ സംരക്ഷിക്കുകയും ചെയ്യുന്നുവെന്നും പ്രിയങ്ക പറഞ്ഞു.

കമോണ്‍, ഹാന്‍ഡ്‌സ് അപ്പ്; പുതിയ മേക്കോവറില്‍ തിളങ്ങി നന്ദന, വൈറല്‍ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
പ്രിയങ്കയുടെ തീ തുപ്പുന്ന പ്രസംഗം..കോരിത്തരിച്ച് ജനങ്ങൾ..വിറച്ച് മോദിയും യോഗയും

English summary
After Varanasi, Priyanka will address a Congress rally in Gorakhpur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X